Widgets Magazine
06
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2021 ലെ വാര്‍ത്താതാരം ആര്?സംശയമില്ലാതെ പറയാം... കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍! വധഭീഷണിയെ ഭയക്കുന്നില്ലെന്ന് എപ്പോഴും ഉറക്കെ പ്രഖ്യാപിക്കുന്ന സുമിത് കുമാര്‍ എന്ന ചുണക്കുട്ടി ഓഫീസറാണ് ഇപ്പോള്‍ കേരളത്തിലെ വാര്‍ത്താതാരം...

05 MARCH 2021 04:20 PM IST
മലയാളി വാര്‍ത്ത

2021 ലെ വാര്‍ത്താതാരം ആര്. സംശയമില്ലാതെ പറയാം. കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍. വധഭീഷണിയെ ഭയക്കുന്നില്ലെന്ന് എപ്പോഴും ഉറക്കെ പ്രഖ്യാപിക്കുന്ന സുമിത് കുമാര്‍ എന്ന ചുണക്കുട്ടി ഓഫീസറാണ് ഇപ്പോള്‍ കേരളത്തിലെ വാര്‍ത്താതാരം...

പിണറായിയെ മുട്ടിലിഴക്കുന്ന സുമിത് കുമാര്‍ എന്ന പുലിക്കുട്ടി ആരാണ്. കേരളം ഇപ്പോള്‍ ഉറ്റുനോക്കുന്നത് അതാണ്. വെല്ലുവിളികളും ക്വട്ടേഷനും ഒന്നിനും തന്നെ തകര്‍ത്തെറിയാനാവില്ല എന്ന് ഉറക്കെ പറഞ്ഞുകൊണ്ട് കസ്റ്റംസ് കണ്ട ഈ മികച്ച ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ കേരളത്തെയാകെ അമ്പരിപ്പിച്ചിരിക്കുകയാണ്. മുഖ്യനെ വെള്ളംകുടിപ്പിക്കുന്നു. മന്ത്രിമാരെ അഴിക്കുള്ളിലാക്കാനുള്ള കാര്യങ്ങള്‍ സത്യവാങ്മൂലത്തിലൂടെ ഉറക്കെ പ്രഖ്യാപിച്ച സുമിത് കുമാര്‍ ഇന്ന് താരമാണ്.

ഏതായാലും മുഖ്യന്റെയും ചില ടീമുകളുടേയും കസേര തെറിക്കുെമന്ന് ഏതാണ്ട് ഉറപ്പായി..പിണറായിയെ പറപ്പിച്ച സുമിത് കുമാര്‍, അമ്പടാ വീരാ പൂട്ടെന്ന് പറഞ്ഞാല്‍ ഇതാണ് എന്നാണ് പ്രതിപക്ഷം പോലും പറയുന്നത്.
ഒരു പക്ഷെ ഈ ചുണക്കുട്ടി രാഷ്ട്രീയ കേരളത്തിന്റെ തലവര പോലും മാറ്റിമറിച്ചേക്കാം. തിരഞ്ഞെടുപ്പല്ലേ. വമ്പന്‍ തുറുപ്പല്ലേ എടുത്തിട്ടിരുക്കുന്നത്.

യുഎഇ മുന്‍ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത ബന്ധം സ്ഥാപിച്ചിരുന്നെന്നും ഇരുവരും ഡോളര്‍ കടത്തിന് ഒന്നിച്ചെന്നുമുള്ള അതീവ ഗുരുതര ആരോപണമാണ് സത്യവാങ്മൂലത്തില്‍ കസ്റ്റംസ് മുന്നോട്ടുവയ്ക്കുന്നത്. ശിവശങ്കര്‍ രാഷ്ട്രീയ ഉന്നതര്‍ക്കും കോണ്‍ലുലേറ്റ് അധികൃതര്‍ക്കും ഇടയിലെ കണ്ണിയാണെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ രാഷ്ട്രീയ നേതാക്കള്‍ വന്‍തോതില്‍ കമ്മിഷന്‍ കൈപ്പറ്റിയിട്ടുണ്ട്. ഉന്നതരുടെ പേരുകള്‍ പറായിതിരിക്കാന്‍ തനിക്കു ഭീഷണി ഉണ്ടായിരുന്നെന്നും സ്വപ്ന മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രിയേയും കസ്റ്റംസ് ഡോളര്‍ കടത്തില്‍ ചോദ്യം ചെയ്യുമെന്നു റിപ്പോര്‍ട്ടുണ്ട്. സുമിത കുമാര്‍ നേരത്തെ ചര്‍ച്ചയായിരുന്നു. അതും സ്വര്‍ണക്കടത്ത്-ഡോളര്‍ കടത്ത് കേസുകള്‍ അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അബ്ദുള്‍ ഗഫൂര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഐ20 കാറാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

മുക്കം സ്വദേശികളായ രണ്ടു യുവാക്കളും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. കല്‍പ്പറ്റയില്‍നിന്ന് കരിപ്പൂരിലെ കാര്‍ഗോ ഓഫീസിലേക്ക് വരുമ്പോള്‍ കസ്റ്റംസ് ഓഫീസറുടെ കാറിനെ അപകടകരമാംവിധം പിന്തുടര്‍ന്നു, മാര്‍ഗ തടസം സൃഷ്ടിച്ചു എന്നുള്ള പരാതിയിലാണ് കൊണ്ടോട്ടി പോലീസിന്റെ നടപടി.

കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ ടി.എ. കിരണ്‍ ആണ് കൊണ്ടോട്ടി പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. മാര്‍ഗതടസ്സം സൃഷ്ടിക്കല്‍, വാഹനം അശ്രദ്ധമായി ഓടിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കസ്റ്റഡിയിലായവര്‍ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് പിന്നീട് സുമിത് കുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ പ്രഥമദൃഷ്ട്യ, പിടിയിലായവര്‍ക്ക് അങ്ങനെയൊരു ലക്ഷ്യമുണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
പിടിയിലായ രണ്ടുപേരും അഭ്യസ്തവിദ്യരാണ്. ഇരുവരും മലപ്പുറത്തേക്ക് വരികയായിരുന്നു. എന്നാല്‍ വാഹനത്തെ എന്തുകൊണ്ട് പിന്തുടര്‍ന്നു എന്ന ചോദ്യത്തിന് ഇവര്‍ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല.

മുക്കത്തുനിന്ന് എടവണ്ണപ്പാറ വരെയും അവിടെനിന്ന് കൊണ്ടോട്ടി എത്തുന്നതു വരെയും കസ്റ്റംസ് കമ്മിഷണറുടെ കാറിനെ ഇവര്‍ പിന്തുടര്‍ന്നുവെന്നാണ് ആരോപണം. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കസ്റ്റംസും ഇവരെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. നേരത്തെയും താരമായിരുന്നു ഈ മിടുക്കനായ ഓഫീസര്‍.

തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴിയുളള അനധികൃത മദ്യക്കടത്ത് തടഞ്ഞ സംഭവത്തിലും സുമിത് കുമാറിന് വധഭീഷണി വന്നിരുന്നു. സംഭവത്തില്‍ സുമിത് കുമാറിന്റെ പരാതിയില്‍ ദേശീയ ഏജന്‍സികള്‍ അന്ന് അന്വേഷണം ആരംഭിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പിലാണ്് കസ്റ്റംസ് റെയ്ഡ് നടത്തിയത്. ഇവിടെ നിന്നുളള വില്‍പ്പന രേഖകള്‍ പരിശോധിച്ചതിന് ശേഷം സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ സ്ഥാപനവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിയാണോ വധഭീഷണിക്ക് പിന്നിലെന്ന് സുമിത് കുമാര്‍ പ്രതികരിച്ചില്ല.

തിരുവനന്തപുരം വിമാനത്താവളം വഴി യാത്ര ചെയ്ത കുട്ടികളടക്കമുളള 13000 ത്തോളം പേരുടെ പേരിലാണ് വിദേശമദ്യം വാങ്ങിയതായി വ്യാജരേഖയുണ്ടാക്കിയത്. പിന്നീടിത് പുറത്തേക്ക് കടത്തുകയായിരുന്നു. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യം വിമാനത്താവളത്തിന് അകത്ത് നികുതിയിളവോടെയാണ് വിറ്റിരുന്നത്. വിലയേറിയ ഈ ഉല്‍പ്പന്നങ്ങള്‍ പുറംവിപണിയില്‍ കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തുന്നതായാണ് കസ്റ്റംസ് അന്വേഷണത്തില്‍ വ്യക്തമായത്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടപ്പള്ളിയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ പരാതി പിന്‍വലിച്ചു  (8 hours ago)

മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു  (9 hours ago)

സബ് ഇന്‍സ്‌പെക്ടറായി അള്‍മാറാട്ടം നടത്തിയ യുവതി പിടിയില്‍  (9 hours ago)

വീടിന് മുന്നിലെ തോട്ടില്‍ വീണ് ആലപ്പുഴയില്‍ അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം  (10 hours ago)

ബിസ്‌ക്കറ്റില്‍ ജീവനുള്ള പുഴു; ബിസ്‌ക്കറ്റ് കമ്പനി 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി  (10 hours ago)

കടക്കാവൂരിലെ കടകളിൽ മോഷണം  (12 hours ago)

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...  (13 hours ago)

ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്‌... ജീവനൊടുക്കി! ദുരൂഹത  (13 hours ago)

മോക്ഷ ഫ്രീഡം ഫ്രം ബർത്ത് ആൻഡ് ഡെത്ത്...സാൽവേഷൻ: അച്ഛൻ മകളുടെ കഴുത്തിൽ കൈവച്ചത് അക്കാര്യം ചെയ്യാൻ തുനിഞ്ഞതിനിടെ...  (13 hours ago)

കരുണാകരനെ കൊലയാളിയാക്കുന്നത് മഹാപാപം: ചെറിയാൻ ഫിലിപ്പ്  (14 hours ago)

തൊടുപുഴയില്‍ യുവതി വിഷം ഉള്ളില്‍ ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്  (14 hours ago)

കോട്ടയം മെഡിക്കല്‍ കോളേജിലെ മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം അപകടാവസ്ഥയില്‍; ഹോസ്റ്റല്‍ സന്ദര്‍ശിച്ച് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍  (14 hours ago)

ഉടമ അമേരിക്കയിൽ ക്യാൻസർ ​ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ്  (15 hours ago)

ഭാര്യയുടെ മൃതദേഹത്തിൽ ഭർത്താവ് അതിക്രൂരമായി കാട്ടിക്കൂട്ടിയത് കണ്ട ഞെട്ടി..! അവിഹിതം കൈയോടെ തൂക്കി  (16 hours ago)

കസ്റ്റഡിയിൽ സുഖമായി ഉറങ്ങി ഫ്രാൻസിസ്..! ആ മൂന്നാമനെ തൂക്കി എയ്ഞ്ചലിന്റെ അമ്മ അവനെയും കൊല്ലുമെന്ന്  (16 hours ago)

Malayali Vartha Recommends