കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍കര്‍ക്ക് കുത്തേറ്റു; കത്തിക്കുത്തില്‍ കലാശിച്ചത് കോണ്‍ഗ്രസ് ഓഫീസ് താഴിട്ട് പൂട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കം

കാസര്‍കോട് പരപ്പ എടത്തോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍കര്‍ക്ക് കുത്തേറ്റു. രമേശ് മാധവന്‍, രാമന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്. നാട്ടുകാരനായ മാധവനാണ് ആക്രമണം നടത്തിയത്. ഇയാള്‍ മദ്യലഹരിയിലായിരുന്നു. കോണ്‍ഗ്രസ് ഓഫീസ് താഴിട്ട് പൂട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
കുത്തേറ്റ രണ്ട് പേരെയും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മാധവന് മാനസിക പ്രശ്‌നമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ വെള്ളരിക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha


























