'നിയമവ്യവസ്ഥയോട് ബഹുമാനം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറി നിൽക്കണം'; മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടമായെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

മുഖ്യമന്ത്രി പിണറായി വിജയന് അധികാരത്തില്‍ തുടരാനുള്ള അര്‍ഹത നഷ്ടമായതായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഗുരുതരമായ വിഷയം കോടതി മുന്‍പാകെ കസ്റ്റംസ് സമര്‍പ്പിച്ച സാഹചര്യത്തില്‍, നിയമവ്യവസ്ഥയോടു ബഹുമാനം ഉണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറി മറ്റൊരാളെ ചുമതല ഏല്‍പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പിണറായി വിജയനു വീരത്വം ഒന്നും ഇല്ല. ഓഖി ദുരന്തം ഉണ്ടായപ്പോള്‍ കടപ്പുറത്ത് ചെന്നപ്പോള്‍ പിണറായിയുടെ വീരത്വം നമ്മള്‍ കണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെക്കുറിച്ചു ബിജെപി ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ല. ഇ.ശ്രീധരന്റെ പേര്‍ ഉയര്‍ത്തിക്കൊണ്ടുവന്നതു ചില മാധ്യമങ്ങളാണെന്നും മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രി, സ്പീക്കര്‍, മൂന്ന് മന്ത്രിമാര്‍ എന്നിവര്‍ക്ക് ഡോളര്‍ കടത്തു കേസില്‍ പങ്കുണ്ടെന്നും സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുമാസം മാത്രം അവശേഷിക്കെയാണ് കസ്റ്റംസിന്റെ ഭാഗത്തുനിന്നുള്ള നിര്‍ണായക നീക്കം.
https://www.facebook.com/Malayalivartha


























