Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

തലയില്‍ കൈവച്ച് പിജെ ആര്‍മി... പാര്‍ട്ടിക്ക് വേണ്ടി വലിയ പ്രവര്‍ത്തനം നടത്തിയ പി ജയരാജന് സീറ്റ് കൊടുക്കാതെ മറ്റുള്ളവര്‍ക്ക് സീറ്റ് നല്‍കിയതിനെതിരെ ആഞ്ഞടിച്ച് പിജെ ആര്‍മി; പിണറായിക്കാലം അവസാനിക്കുന്ന നാള്‍ വരുമെന്ന് പിജെ ആര്‍മി; പിജെ ആര്‍മിയെ തള്ളിപ്പറഞ്ഞ് അമ്പാടിമുക്കിലെ സാക്ഷാല്‍ കണ്ണന്‍ പി ജയരാജന്‍

07 MARCH 2021 10:19 AM IST
മലയാളി വാര്‍ത്ത

അമ്പാടിമുക്കും അമ്പാടിമുക്കിലെ കണ്ണനായ പി ജയരാജനും പിജെ ആര്‍മിയും മലയാളികളുടെ രക്തത്തിലായിട്ട് കാലം കുറേയായി. പി. ജയരാജന് സീറ്റ് നിഷേധിച്ചതോടെ വലിയ പ്രതിഷേധമാണ് പിജെ ആര്‍മി ഉയര്‍ത്തുന്നത്. എന്നാല്‍ പി ജയരാജനാകട്ടെ അത് പ്രോത്സാഹിപ്പിക്കുന്നില്ല. അതാണ് കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം.

സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ പി. ജയരാജന് സീറ്റ് നിഷേധിച്ചതിലെ നിരാശയും പ്രതിഷേധവും പരസ്യമായി പ്രകടിപ്പിക്കുകയാണ് പി.ജെ.ആര്‍മി. അരലക്ഷത്തിലേറെ പേര്‍ അംഗങ്ങളായുള്ള പി.ജെ. ആര്‍മിയുടെ ഫെയ്‌സ്ബുക് പേജിലാണ് സിപിഎം നിലപാടിനെതിരെ പ്രവര്‍ത്തകര്‍ പരസ്യവിമര്‍ശനം ഉയര്‍ത്തിയത്.

 



32,000 അംഗങ്ങളുള്ള പിജെ ആര്‍മി ഒഫീഷ്യല്‍ പേജിലും 'പോരാളി ഷാജി' ഉള്‍പ്പെടെയുള്ള സിപിഎമ്മിന്റെ സൈബര്‍ പേജുകളിലും അണികള്‍ പരസ്യ വിമര്‍ശനമുയര്‍ത്തുന്നുണ്ട്. കടുത്ത പിജെ ആരാധകര്‍ സ്വന്തം ഫെയ്‌സ്ബുക് വാളിലും വിമര്‍ശനങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പി.ജെ.ആര്‍മിയുടെ നേതൃത്വത്തില്‍ സമൂഹമാധ്യമങ്ങളില്‍ കനത്ത പ്രചാരണമാണു നടക്കുന്നത്. ഭാര്യമാര്‍ക്ക് സീറ്റ് താലത്തില്‍ വച്ചു നല്‍കുന്നു. ഭാര്യമാരെയും, പിന്നണി ഗായികമാരെയും തള്ളിക്കയറ്റാന്‍ ശ്രമിക്കുന്നതിനോടൊപ്പംതന്നെ പാര്‍ട്ടിയെ ജീവനാഡിയായി കൊണ്ടുനടക്കുന്ന സഖാവ് പി.ജയരാജനെയും ടി.ശശിധരനെയും ഒക്കെ ഒന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും... എന്നും പോസ്റ്റുകളുണ്ട്.

 



തനിക്ക് സീറ്റ് നിഷേധിച്ചതിനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന പ്രതിഷേധ പ്രചാരണങ്ങളെ തള്ളി സാക്ഷാല്‍ അമ്പാടി മുക്കിലെ കണ്ണനായ പി. ജയരാജന്‍ തന്നെ രംഗത്തെത്തി.

ജയരാജന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം

നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങള്‍ പാര്‍ട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയില്‍ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായ പ്രകടനങ്ങള്‍ നടന്നു വരുന്നതായി മനസ്സിലാക്കുന്നു. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് ഏതു ചുമതല നല്‍കണം എന്നതു പാര്‍ട്ടിയാണു തീരുമാനിക്കുക. അങ്ങനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാന്‍ പാര്‍ട്ടി സംഘടനയ്ക്കു വെളിയിലുള്ള ആര്‍ക്കും സാധ്യമാവുകയില്ല.

 



അതിനാല്‍തന്നെ സ്ഥാനാര്‍ഥിത്വവുമായി എന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചാരണങ്ങളില്‍നിന്നു പാര്‍ട്ടി ബന്ധുക്കള്‍ വിട്ടു നില്‍ക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

ചിലരുടെ പ്രചാരണം ഏറ്റുപിടിച്ച് പാര്‍ട്ടി ശത്രുക്കള്‍ പാര്‍ട്ടിയെ ആക്രമിക്കാനും ഓരോ മണ്ഡലത്തിലും മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ഇകഴ്ത്തി കാണിക്കാനും ശ്രമം നടക്കുന്നതായാണു തിരിച്ചറിയേണ്ടത്. എല്‍ഡിഎഫിന്റെ തുടര്‍ ഭരണം ഉറപ്പുവരുത്തേണ്ട സന്ദര്‍ഭത്തില്‍ അനാവശ്യ വിവാദങ്ങളിലേക്കു വലിച്ചിഴക്കുന്നത് പാര്‍ട്ടി ശത്രുക്കള്‍ക്കു മാത്രമേ ഗുണം ചെയ്യുകയുള്ളൂ.

 



ഞാന്‍ കൂടി പങ്കാളിത്തം വഹിച്ചുകൊണ്ടാണു സ്ഥാനാര്‍ഥി പട്ടിക രൂപപ്പെടുത്തുന്നത്. അങ്ങനെ തീരുമാനിക്കപ്പെടുന്ന എല്‍ഡിഎഫിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും വിജയിപ്പിക്കാന്‍ എന്നെയും പാര്‍ട്ടിയെയും സ്‌നേഹിക്കുന്ന എല്ലാവരോടും സജീവമായി രംഗത്തിറങ്ങണമെന്ന് അഭ്യര്‍ഥിക്കുന്നു.

പി.ജെ. ആര്‍മി എന്ന പേരില്‍ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ചു നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ക്കു ഞാനുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നതാണ്.



എന്റെ അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ചു പാര്‍ട്ടിക്ക് നിരക്കാത്ത പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്നു മുന്നറിയിപ്പ് നല്‍കുകയാണ്... എന്ന് പറഞ്ഞാണ് പി ജയരാജന്റെ പോസ്റ്റ് അവസാനിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (3 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (3 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (3 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (4 hours ago)

ഹരിപ്പാട് കോടികള്‍ വില മതിക്കുന്ന 45 കിലോയോളം തൂക്കം വരുന്ന തിമിംഗല ഛര്‍ദ്ദി പിടികൂടി  (4 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച ചികിത്സയിലിരിക്കെ ഭാര്യ മരിച്ചു: ഭാര്യയുടെ മൃതദേഹം ഏറ്റുവാങ്ങി മുറിയിലെത്തി യുവാവും ജീവനൊടുക്കി  (5 hours ago)

വൈറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ഛയം പൊളിക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഹൈക്കോടതി  (5 hours ago)

ആണവ കേന്ദ്രങ്ങളിലെ ഐഎഇഎ പരിശോധനയ്ക്ക് ഇറാന്‍ അനുമതി നല്‍കി  (5 hours ago)

ലോകകപ്പ് കാണാൻ ഇനി പണം മുടക്കേണ്ട; ബിഗ് സ്‌ക്രീൻ പ്രദർശനങ്ങൾ സൗജന്യമാക്കി സർക്കാർ ഇടപെടൽ  (6 hours ago)

നിപ: രോഗ ഉറവിടത്തിൽ അവ്യക്തത തുടരുന്നു  (6 hours ago)

ഡോ. കെ.ജെ. റീനയുടെ ഫണ്ട് മുക്കൽ സതീശൻ കൈയ്യോടെ തൂക്കി..! വറചട്ടിയിലേക്ക് എറിഞ്ഞ് മുരളി  (6 hours ago)

60 ദിവസത്തിനകം ചരിത്രകരാർ ഇറാൻ അമേരിക്ക രഹസ്യ ചർച്ചകൾ നെതന്യാഹുവിനെ ട്രംപ് കൈവിട്ടു ? പശ്ചിമഷ്യയിൽ നിർണായക നീക്കം ലോകം ഉറ്റുനോക്കുന്നു  (6 hours ago)

ഖത്തറിലെ എല്‍എന്‍ജി ഫാക്ടറിയില്‍ വന്‍സ്‌ഫോടനം 54 പേര്‍ക്ക് പരിക്ക് 18 പേരെ കാണാനില്ല  (6 hours ago)

വിമാനം കയറാൻ മണിക്കൂറുകൾ ഭാര്യയും മകളെയും കാണാൻ ഇറങ്ങിയ പ്രവാസി.! കുഴഞ്ഞുവീണ് മരിച്ചു  (6 hours ago)

പിണറായിയെ ചുരുട്ടി സഭയിൽ സതീശൻ..! ഞെട്ടി ഇമ്മാതിരി മറുപടി പെൻഷനിൽ സഭയിൽ മുട്ടൻ അടി  (6 hours ago)

Malayali Vartha Recommends