Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...


അതിജീവിതയുടെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പാടില്ല; സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി അതിജീവിത...


'ടൂ മച്ച് ട്രബിള്‍' എന്ന് വിദേശത്തുള്ള ജേഷ്ഠന്‍ ബാബു റോയിക്ക് സി ജെ റോയി സന്ദേശം അയച്ചു..ഏകദേശം 15 മിനിറ്റുകള്‍ക്ക് ശേഷമാണ് റോയി രക്തത്തില്‍ കുളിച്ചു കിടക്കുന്നത് ജീവനക്കാര്‍ കാണുന്നത്..


ഇറാന്റെ ആണവ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനസജ്ജമായി..ഇസ്ഫഹാൻ, നടാൻസ് എന്നീ രണ്ട് പ്രധാന ആണവ കേന്ദ്രങ്ങളുടെ മുകളിൽ ഇറാൻ പുതിയ മേൽക്കൂര..ഹോർമുസ് വളഞ്ഞ് കപ്പൽപ്പട..


സൂപ്പര്‍താരങ്ങളെ അണിനിരത്തി ദുബായിലെ പാര്‍ട്ടി... ഈ പാർട്ടിയിൽ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നു...

ഇച്ഛാശക്തിയുള്ള കേന്ദ്രഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഭയമുണ്ടല്ലേ?; വിരട്ടലൊന്നും അമിത് ഷായോടും ബി.ജെ.പിയോടും വേണ്ട; അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ നല്‍കുന്നത് ഉത്തരമല്ല, നിലവിളിയെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍

09 MARCH 2021 12:01 AM IST
മലയാളി വാര്‍ത്ത

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത്​ ഷ​യു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക്​ മ​റു​ചോ​ദ്യം തൊ​ടു​ത്തും അദ്ദേഹത്തിന്‍റെ ഭൂ​ത​കാ​ലം ചി​ക​ഞ്ഞ്​ ക​ട​ന്നാ​ക്ര​മി​ച്ചുമുള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യന്‍റെ ​പ്രസംഗത്തിനെതിരെ കേന്ദ്ര മന്ത്രി വി. മുരളീധരന്‍. 'ഇച്ഛാശക്തിയുള്ള കേന്ദ്രഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്ബോള്‍ ഭയമുണ്ടല്ലേ? അമിത് ഷായുടെ ശംഖുമുഖം ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ നല്‍കുന്നത് ഉത്തരമല്ല, നിലവിളിയാണ്.

ഒരു കാര്യം മറക്കണ്ട.. നിങ്ങള്‍ വഞ്ചിച്ചത് ഈ രാജ്യത്തെയാണ്. നിങ്ങള്‍ ഒറ്റുകൊടുത്തത് ഒരു ജനതയെയാണ്. അതിന് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും' -വി. മുരളീധരന്‍ ഫേസ്​ബുക്കില്‍ കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്റ്റിന്‍റെ പൂര്‍ണരൂപം:

അമിത്ഷായെ വ്യാജ ഏറ്റുമുട്ടല്‍ പ്രതിയെന്ന് ആക്ഷേപിക്കുന്ന പിണറായി വിജയന് വാടിക്കല്‍ രാമകൃഷ്ണനെന്ന പേര് ഓര്‍മയുണ്ടോ? കല്ലുവെട്ടുന്ന മഴുകൊണ്ട് ആ ജനസംഘം പ്രവര്‍ത്തകന്‍റെ ശിരസിലേക്കാഞ്ഞുവെട്ടിയത് പിണറായി മറന്നോ? ചോരപുരണ്ട ആ കൈകള്‍ അമിത് ഷായ്ക്ക് നേരെ ചൂണ്ടേണ്ട..എല്ലാ കോടതികളും നിരപരാധിയെന്ന് വിധിച്ച അമിത് ഷായുമായി നിങ്ങള്‍ക്ക് താരതമ്യമില്ല. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷമല്ല, 2016ല്‍ പിണറായി തിരുവനന്തപുരത്ത് അധികാരമേറ്റ ശേഷമാണ് തിരുവനന്തപുരം വിമാനത്താവളം സ്വര്‍ണക്കടത്തിന്‍റെ ഹബ്ബായി മാറിയത്. പിണറായിയുടെ കീഴിലുള്ള പ്രോട്ടോക്കാള്‍ വിഭാഗമാണ് നയതന്ത്രപരിരക്ഷ ഇല്ലാതിരുന്നിട്ടും നയതന്ത്ര ബാഗേജെന്ന് വ്യാജേന സ്വര്‍ണം കടത്തുവാന്‍ വേണ്ട ഒത്താശ ചെയ്തു കൊടുത്തത്. കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതിയില്ലാതെ കോണ്‍സുല്‍ ജനറലിന് എക്സ് കാറ്റഗറി സുരക്ഷ ഒരുക്കിയത് എന്തിനെന്ന് രാജ്യത്തോട് പിണറായി വിശദീകരിക്കണം. കള്ളക്കടത്ത് കേസില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായ ചരിത്രം അമിത് ഷായ്ക്കില്ല. വിദേശപൗരന്‍മാരുമായി ചേര്‍ന്ന് നിങ്ങള്‍ നടത്തിയ ദേശദ്രോഹം ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയോ? ഇച്ഛാശക്തിയുള്ള കേന്ദ്രഭരണകൂടം ഉണര്‍ന്ന് പ്രവര്‍ത്തിക്കുമ്ബോള്‍ ഭയമുണ്ടല്ലേ? അമിത് ഷായുടെ ശംഖുമുഖം ചോദ്യങ്ങള്‍ക്ക് പിണറായി വിജയന്‍ നല്‍കുന്നത് ഉത്തരമല്ല, നിലവിളിയാണ്. കള്ളക്കടത്തുകാരിയുമായി കറങ്ങി നടന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതെന്ത്? കള്ളക്കടത്ത് സ്വര്‍ണം വാങ്ങിയതാരാണെന്ന് പിണറായി കൊടുവള്ളിയിലെ സഖാക്കളോട് ചോദിച്ചാല്‍ മതി. കൈകാര്യം ചെയ്യും, കേരളമാണ് തുടങ്ങിയ വിരട്ടലൊന്നും അമിത് ഷായോടും ബി.ജെ.പിയോടും വേണ്ട. ഒരു കാര്യം മറക്കണ്ട..നിങ്ങള്‍ വഞ്ചിച്ചത് ഈ രാജ്യത്തെയാണ്. നിങ്ങള്‍ ഒറ്റുകൊടുത്തത് ഒരു ജനതയെയാണ്.
അതിന് എണ്ണിയെണ്ണി മറുപടി പറയേണ്ടി വരും....

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അതിഥിതൊഴിലാളി ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട കേസ്; 8 പ്രതികള്‍ക്കും ഉപാധികളോടെ ജാമ്യം അനുവദിച്ചു  (1 hour ago)

ഭാവന നായികയായെത്തുന്ന 'അനോമി' ട്രെയ്‌ലര്‍ പുറത്ത്  (1 hour ago)

കാര്യവട്ടത്ത് ഇന്ത്യയ്ക്ക് 46 റണ്‍സ് വിജയം  (2 hours ago)

പെരുമ്പാവൂരില്‍ 13 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി  (3 hours ago)

പൊലീസ് ഓഫീസറെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി  (3 hours ago)

മട്ടന് പകരം ബീഫ് വിളമ്പിയതിന് റസ്‌റ്റോറന്റ് ജീവനക്കാരന്‍ അറസ്റ്റില്‍  (3 hours ago)

ഞാന്‍ എന്തൊക്കെയോ വെളിവില്ലാതെ പറയും. അത് പിന്നീട് വലിയ വിവാദമാകുമെന്ന് തുറന്നുപറഞ്ഞ് രേണു സുധി  (4 hours ago)

24 മണിക്കൂർ സമയം... ഖമനേയി മറുപടി നൽകിയിരിക്കണം! സൈന്യത്തെ ഇറക്കി അമേരിക്ക ശ്വാസം നിലച്ച് അറബന്മാർ ഇറാനു വേണ്ടി പുതിയ പോർമുഖം  (4 hours ago)

1,600 ഡോളർ ഉണ്ടോ ? എങ്കിൽ... സുന്ദരിയായ, വിദ്യാഭ്യാസമുള്ള യുവതികളെ ഭാര്യയായി വാടകയ്ക്ക് എടുക്കാം 'റെന്റൽ വൈഫ്' സൗകര്യം  (4 hours ago)

അവസരങ്ങളുടെ പെരുമഴ കൈനിറയെ ശമ്പളം.. ഫർണിഷ് ചെയ്ത വീട് സൗജന്യ യാത്ര...നികുതി ഇല്ല !! ഇതുപോലൊന്ന് സ്വപ്നങ്ങളിലുമില്ല !!  (4 hours ago)

കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ നിരവധി ഒഴിവുകൾ വിശദ വിവരങ്ങൾ അറിയാം ഉടൻ അപേക്ഷിക്കൂ  (4 hours ago)

പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (SIT) രൂപീകരിച്ചു  (4 hours ago)

കാര്യവട്ടത്ത് കിവീസിനെതിരെ ട്വന്റി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്  (5 hours ago)

ഓട്ടിസം ബാധിതനായ കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് 161 വര്‍ഷം തടവും പിഴയും  (5 hours ago)

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ അധികാരമേറ്റു  (6 hours ago)

Malayali Vartha Recommends