Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീധരന്‍ നായരില്‍ തട്ടി മുഖ്യമന്ത്രി കുടുങ്ങുമോ? രണ്ടു തവണ കണ്ടിരുന്നെന്ന്‌ ഉമ്മന്‍ ചാണ്ടി, മുഖ്യമന്ത്രിയുടെ കുടുംബത്തിന്‌ തട്ടിപ്പുകമ്പനിയുമായി ബന്ധമുണ്ടെന്ന്‌ വിഎസ്‌

08 JULY 2013 01:59 AM IST
മലയാളി വാര്‍ത്ത.

More Stories...

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

അങ്ങനെ അവസാനം ശ്രീധരന്‍ നായരെ മുഖ്യമന്ത്രി കണ്ടുവെന്ന കാര്യം ഉറപ്പിച്ചു. ഒന്നല്ല രണ്ടു തവണ കണ്ടിരുന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രി രക്ഷപ്പെട്ടത്‌ സ്വന്തമായി ഫോണ്‍ ഇല്ലാത്തതിന്റെ പേരിലായിരുന്നു. സരിത മുഖ്യമന്ത്രിയെയായിരുന്നു വിളിച്ചതെന്ന്‌ പ്രതിപക്ഷം ആക്ഷേപം ഉന്നയിച്ചപ്പോള്‍ സഹായികളുടെ ഫോണില്‍ വിളിച്ചതിന്‌ താനെങ്ങനെ രാജിവയ്‌ക്കുമെന്നാണ്‌ മുഖ്യമന്ത്രി ചോദിച്ചത്‌. അങ്ങനെ സ്വന്തമായി ഫോണുള്ള സകല മന്ത്രിമാരും കുടുങ്ങി.

എന്നാല്‍ ശ്രീധരന്‍ നായര്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു എന്നു വന്നപ്പോഴാണ്‌ സോളാറിന്‌ ഒരു പുതിയ മുഖം വന്നത്‌. മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ അതിന്‌ സാക്ഷിയാണെന്ന്‌ പ്രതിപക്ഷം പറഞ്ഞിരുന്നു. അത്‌കൊണ്ടു തന്നെ മുഖ്യമന്ത്രിക്ക്‌ ശ്രീധരന്‍ നായരെ കണ്ടു എന്നത്‌ നിക്ഷേധിക്കാനും കഴിഞ്ഞില്ല. അങ്ങനെയാണ്‌ മുഖ്യമന്ത്രി ഇക്കാര്യം നിയമസഭയില്‍ സമ്മതിച്ചത്‌.

എന്നാല്‍ സോളാര്‍ വിഷയത്തിലല്ല ശ്രീധരന്‍ നായര്‍ തന്നെ കണ്ടതെന്നും ക്വാറി അസോസിയേഷന്റെ ആവശ്യവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്‌ചയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.നിവേദനം നല്‍കുന്നതിനാണ് ക്വാറി അസോസിയേഷന്‍ ഭാരവാഹികളോടൊപ്പം ശ്രീധരന്‍നായര്‍ വന്നത്. അടൂര്‍ പ്രകാശും ഞാനും ക്വാറി അസോസിയേഷനുവേണ്ടി ഉത്തരവിറക്കുകയും ചെയ്തു. ക്വാറി ആവശ്യത്തിനല്ലാതെ ശ്രീധരന്‍നായര്‍ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും ബന്ധമുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി. ജൂണ്‍ 24ന് താന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്തതും നിയമസഭ നിര്‍ത്തിവച്ചതും ശരിയായില്ല. അതിനാല്‍ വിഷയം തനിക്ക് സഭയ്ക്ക് പുറത്ത് ഉന്നയിക്കേണ്ടിവന്നത്. അത് ശരിയാണെന്ന് പിന്നീടുള്ള ദിവസങ്ങളില്‍ വ്യക്തമായി. മുഖ്യമന്ത്രിയുടെ കുടംബത്തിന് തട്ടിപ്പു കമ്പിനിയുമായി ബന്ധമുണ്ട്. മുഖ്യമന്തിയുടെ കുടുംബത്തിന് സോളാര്‍ കമ്പനിയിലുള്ള ഷെയര്‍ വ്യക്തമാക്കണമെന്നും സഭയില്‍ വി. എസ് ചോദിച്ചു.

ആരോപണം ഉയര്‍ന്നപ്പോള്‍ രാജിവച്ച കെ. കരുണാകരന്റെ പാരമ്പര്യം തുടരാന്‍ മുഖ്യമന്ത്രി തയ്യാറാണോ എന്നും വി.എസ് ആരാഞ്ഞു. സോളാര്‍ കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത് കേസ് അട്ടിമറിക്കാനാണെന്നും വി.എസ് ആരോപിച്ചു.

ശ്രീധരന്‍ നായരില്‍ നിന്ന്‌ 40 ലക്ഷംരൂപ തട്ടിച്ച കേസിലായിരുന്നു മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ടെന്നി ജോപ്പനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ജോപ്പന്റെ നിര്‍ദേശപ്രകാരം താന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയെന്നാണ്‌ ശ്രീധരന്‍ നായരുടെ മൊഴി.ശ്രീധരന്‍ നായരുടെ പരാതിയില്‍ പറഞ്ഞ 2012 ജൂലൈ ഒന്‍പതിനാണോ മുഖ്യമന്ത്രി ശ്രീധരന്‍ നായരെ കണ്ടതെന്ന്‌ തോമസ്‌ ഐസക്ക്‌ ചോദിച്ചു. എന്നാല്‍ തീയതി വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണമെന്നും തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു.

സോളാര്‍ വിഷയത്തില്‍ സഭയുടെ നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ബഹളം വച്ചു. ഇതേതുടര്‍ന്ന് നിയമസഭ നിര്‍ത്തിവച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്‌ഐടിക്കു മുന്നിൽ ഹാജരാകണം... ശബരിമല സ്വർണപ്പാളി കൈമാറ്റത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിന് നോട്ടീസ്  (4 minutes ago)

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!  (24 minutes ago)

കേരള ക്രിക്കറ്റ് അണ്ടർ 19 ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മാനവ് കൃഷ്ണ ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് ടീമിൽ ഇടംനേടി...  (26 minutes ago)

ഡൽഹിയിൽ മൂന്നുദിവസത്തെ സന്ദർശനത്തിനായെത്തിയ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തി...  (39 minutes ago)

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി നടത്തിയയാൾ അറസ്റ്റിൽ....  (51 minutes ago)

ഇരട്ട ചക്രവാതച്ചുഴി....സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (55 minutes ago)

യു.​ഡി.​എ​ഫ്​ പ്ര​ഖ്യാ​പി​ച്ച കോ​ള​ജ്​ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക്​ ആ​യി​രം രൂ​പ സ്​​കോ​ള​ർ​ഷി​പ്പ്​ പ​ദ്ധ​തി ഈ ​അ​ധ്യ​യ​ന വ​ർ​ഷം​ത​ന്നെ ന​ട​പ്പാ​ക്കു​മെ​ന്ന്​ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി  (1 hour ago)

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...  (1 hour ago)

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (1 hour ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (2 hours ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (2 hours ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (3 hours ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (3 hours ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends