Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.  

13 JUNE 2026 06:29 AM IST
മലയാളി വാര്‍ത്ത

സ്ത്രീ​ക​ള്‍ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ച​ സാഹചര്യത്തി​ല്‍ വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട. നി​ല​വി​ലിപ്പോൾ പ്ല​സ് ടു ​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് യാ​ത്ര സൗ​ജ​ന്യ​മാ​ണ്. ഡി​പ്പോ​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന ക​ണ്‍സെ​ഷ​ന്‍ കാ​ര്‍ഡ് ഹാ​ജ​രാ​ക്കി​യാ​ണ് യാ​ത്രാ​ഇ​ള​വ് നേ​ടി​യിട്ടുണ്ടായി​രു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ്ത്രീ​ക​ള്‍ക്ക് സൗ​ജ​ന്യ​യാ​ത്ര പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കു​ള്ള ക​ൺ​സ​ഷ​ന്‍ സം​വി​ധാ​നം ആ​വ​ശ്യ​മി​ല്ലാ​താ​യിരിക്കുകയാണ്.

അതേസമയം ആ​ൺ​കു​ട്ടി​ക​ൾ​ക്ക് ക​ണ്‍സെ​ഷ​ന്‍ കാ​ര്‍ഡ് വേ​ണം. ഓർഡിനറി വിഭാഗത്തിലെ ഏഴ് ഉപവിഭാഗങ്ങളിൽപ്പെടുന്ന ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നിവയാണ് സൗജന്യ യാത്ര അനുവദിച്ച ബസ് വിഭാഗങ്ങൾ. സൗജന്യ യാത്രാ സൗകര്യമുള്ള ബസുകളിൽ ‘പ്രിയദർശിനി’ എന്ന സ്റ്റിക്കർ പതിക്കും. പദ്ധതിയുടെ ഉദ്ഘാടന ദിവസമായ ഈ മാസം 15ന് മുഖ്യമന്ത്രി വനിതകൾക്കൊപ്പം ബസിൽ സെക്രട്ടേറിയറ്റ് വരെ യാത്ര ചെയ്യും.

വരുമാന, പ്രായ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം സ്ത്രീകൾക്കും ട്രാൻസ് ജൻഡർ വിഭാഗത്തിനും സൗജന്യ യാത്ര അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആദ്യ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുക. ഇതിന്റെ പ്രവർത്തനം വിലയിരുത്തിയ ശേഷമായിരിക്കും മറ്റ് ബസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപാ ആശങ്ക... പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോടെത്തും, നിപായുടെ ഉറവിടം കണ്ടെത്തുക പ്രധാന ലക്ഷ്യം  (6 minutes ago)

മർകസ് ഗേൾസിൽ 'ഗപ്പി ഗംഭീരം' പദ്ധതിക്ക് തുടക്കം  (39 minutes ago)

പ്ലസ്‌വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും...  (1 hour ago)

വി​ദ്യാ​ർ​ഥി​നി​ക​ള്‍ക്ക് കെ.​എ​സ്.​ആ​ര്‍.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ് വേ​ണ്ട.    (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് വീണ്ടും മരണം....  (1 hour ago)

ആദ്യപകുതിയിൽ വൻ തൊഴിൽ വിജയവും ധനനേട്ടവും! മിഥുനം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (2 hours ago)

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (2 hours ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (2 hours ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (3 hours ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (3 hours ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (3 hours ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (7 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (8 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (9 hours ago)

Malayali Vartha Recommends