പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ യുവതിക്കെതിരെ പോക്‌സോ കേസ്

വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മാതാവിന്റെ സുഹൃത്തായ യുവതിക്കെതിരെ പോക്‌സോ കേസ്. മേല്‍പ്പറമ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതി പ്രകാരം തളിപ്പറമ്പ് പുളിപ്പറമ്പ് സ്വദേശി സ്‌നേഹ മെര്‍ലിനെ (25)തിരെയാണ് കേസ്. പെണ്‍കുട്ടിയുെട മാതാവിന്റെ സുഹൃത്താണ് സ്‌നേഹ മെര്‍ലിന്‍. പ്രതി ഒരു ദിവസം വീട്ടിലെത്തിയപ്പോള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഭയം കാരണം പെണ്‍കുട്ടി ഇക്കാര്യം പുറത്തു പറഞ്ഞില്ല. കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
പ്രതിക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷനില്‍ മൂന്ന് പോക്‌സോ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. രണ്ട് കേസുകള്‍ സഹോദരങ്ങളായ ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ്. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മര്‍ദിച്ച കേസിലെ പ്രതിയാണ് മെര്‍ലിന്‍.
https://www.facebook.com/Malayalivartha



























