വീട്ടുകാര്‍ അറിയാതെ കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു....

കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ആലുവ തായിക്കാട്ടുകര കുന്നത്തേരി തോട്ടത്തില്‍പറമ്പില്‍ മുജീബിന്റെ മകന്‍ അബ്ദുല്‍റഹ്മാന്‍ (13), കുന്നത്തേരി ആലുങ്കപ്പറമ്ബില്‍ ഫിറോസ് ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഫര്‍ദീന്‍ (13) എന്നിവരാണ് മരിച്ചത്.
വൈകീട്ട് ആറോടെയാണ് സംഭവം. വീട്ടുകാര്‍ അറിയാതെ ആറ് കുട്ടികള്‍ ചേര്‍ന്നാണ് കുളിക്കാനിറങ്ങിയത്. ഇതില്‍ രണ്ടുപേര്‍ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എട്ടാംക്ലാസ് വിദ്യാര്‍ഥികളാണ് ഇരുവരും.
അബ്ദുല്‍ റഹ്മാന്റെ മാതാവ്: സൗദ. സഹോദരങ്ങള്‍: അമര്‍ റഹ്മാന്‍, നസ്‌റിന്‍. മുഹമ്മദ് ഫര്‍ദീന്റെ മാതാവ്: സജിത. അഫ്രീന, ഹന്‍സ, ഹിബ എന്നിവരാണ് സഹോദരങ്ങള്‍. പിതാവ് ഫിറോസ് വിദേശത്താണ്.
അതേസമയം കഴിഞ്ഞമാസം കൊല്ലത്ത് വെള്ളനാന്തുരുത്ത് ബീച്ചില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങി മരിച്ചു. പണ്ടാരത്തുരുത് കായല്‍വാരത്ത് വീട്ടില്‍ അഭയചന്ദ്രന്റെ മകന്‍ അഭീഷ് ചന്ദ്രന്‍(14), അഭിഷേക്(14) എന്നിവരാണ് മരിച്ചത്.
കരുനാഗപ്പള്ളി ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണിരുവരും.നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
മാത്രവുമല്ല മറ്റൊരു ദിവസം ഹരിപ്പാട് ആറാട്ടുപുഴ തറയില്‍ കടവില്‍ കായലിലും കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചിരുന്നു. ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ കാര്‍ത്തിക്(14), ആറാം ക്ലാസുകാരനായ നിരഞ്ജന്‍(12) എന്നിവരാണ് മരിച്ചത്.രണ്ടുപേരും വീടിനുസമീപത്തെ കായലില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
https://www.facebook.com/Malayalivartha























