സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി

സംസ്ഥാനത്ത് ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍. പ്രശാന്തിനെ യുവജന കായിക വകുപ്പുകളുടെ സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. യുവജന കായിക വകുപ്പുകള്‍ക്ക് പുറമെ ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍, ജലവിഭവ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്നീ അധിക ചുമതലകളും എന്‍. പ്രശാന്തിന് നല്‍കിയിട്ടുണ്ട്. വിവിധ അതോറിട്ടികളുടെ എം.ഡി, സ്‌പെഷ്യല്‍ അക്കാഡമി തുടങ്ങിയ വിഭാഗങ്ങളിലും പുതിയ നിയമനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
കൃഷി വകുപ്പ് ഡയറക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ സ്‌കില്‍സ് എക്‌സലന്‍സ്അക്കാഡമി എംഡിയാകും. എസ്. സുഹാസ് കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയാകും. നിലവില്‍ വാട്ടര്‍ റിസോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറിയായിരുന്നു. സഹകരണ സൊസൈറ്റി രജിസ്ട്രാറായിരുന്ന പ്രേംകൃഷ്ണന്‍ വാട്ടര്‍ അതോറിട്ടി എം.ഡിയാകും.
https://www.facebook.com/Malayalivartha


























