Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു

16 JULY 2026 08:49 PM IST
മലയാളി വാര്‍ത്ത

ജില്ലാ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയെ സമൂഹമാധ്യമങ്ങളിലൂടെ വ്യക്തിഹത്യ നടത്തുകയും അപമാനിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ രാജന്‍ ജോസഫിനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. കഴിഞ്ഞ ദിവസം കോടതിയില്‍ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ, ശ്രീനാദേവി കുഞ്ഞമ്മയെ ലക്ഷ്യമിട്ട് ഇയാള്‍ വീണ്ടും സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വീഡിയോകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ പുതിയ നടപടി.

ശ്രീനാദേവി കുഞ്ഞമ്മ നല്‍കിയ പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ കേസില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെ ഒന്നാം പ്രതിയായും, സിബി തോമസ് എന്നയാളെ രണ്ടാം പ്രതിയായും ചേര്‍ത്താണ് പൊലീസ് എഫ്.ഐ.ആര്‍ ഇട്ടിരിക്കുന്നത്.

നേരത്തെ ശ്രീനാദേവി കുഞ്ഞമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതോടെ രാജന്‍ ജോസഫ് ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് അടൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ മാസം 11-ന് രാത്രി എറണാകുളത്ത് വെച്ചാണ് ഇയാളെ പിടികൂടിയത്. മലപ്പുറം സ്വദേശിയായ രാജന്‍ ജോസഫിനെതിരെ മറ്റ് ചില പൊലീസ് സ്റ്റേഷനുകളിലും സമാനമായ രീതിയില്‍ കേസുകള്‍ നിലവിലുണ്ട്.

ചൂരല്‍മല ദുരന്തബാധിതനായ നൗഫലും പരാതി നല്‍കി

ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിക്ക് പുറമേ, വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട നൗഫല്‍ എന്ന യുവാവിനെതിരെയും ഈ യൂട്യൂബര്‍ വ്യാജപ്രചരണം നടത്തുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ദുരന്തബാധിതര്‍ക്കായി ഒരുക്കിയ പുനരധിവാസ ടൗണ്‍ഷിപ്പിലെ നൗഫലിന്റെ വീടിന്റെ മുകള്‍ഭാഗത്ത് വിള്ളല്‍ വീണത് വലിയ വാര്‍ത്തയും വിവാദവുമായിരുന്നു. ഇതിന് പിന്നാലെ നൗഫലിനെ വ്യക്തിപരമായി അധിക്ഷേപിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചും രാജന്‍ ജോസഫ് നിരന്തരം യൂട്യൂബ് വീഡിയോകള്‍ ചെയ്യുകയായിരുന്നു.

യൂട്യൂബറുടെ ഈ ക്രൂരമായ വേട്ടയാടല്‍ കാരണം തന്റെ ജീവിതം പൂര്‍ണ്ണമായും പ്രതിസന്ധിയിലായെന്ന് നൗഫല്‍ തുറന്നുപറഞ്ഞു. ഇയാള്‍ നിരന്തരം ചെയ്യുന്ന അപകീര്‍ത്തികരമായ വീഡിയോകള്‍ കാരണം തനിക്ക് ജോലിക്ക് പോലും പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും, മാനസികാവസ്ഥ തകര്‍ന്ന നിലയിലാണെന്നും നൗഫല്‍ വ്യക്തമാക്കി. നിരന്തരമായ ഈ അധിക്ഷേപങ്ങള്‍ കാരണം വലിയ മാനഹാനി ഉണ്ടാകുന്നതായി ചൂണ്ടിക്കാണിച്ച് നൗഫല്‍ വയനാട് ജില്ലാ പൊലീസ് മേധാവിക്ക് (എസ്.പി) പരാതി നല്‍കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (59 minutes ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (1 hour ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (1 hour ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (1 hour ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (1 hour ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (1 hour ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (1 hour ago)

കെ.എസ്.ആര്‍.ടി.സിയില്‍ വനിതാ യാത്രക്കാരില്‍ 87 ശതമാനം വര്‍ധനനയെന്ന് മന്ത്രി സി.പി.ജോണ്‍  (1 hour ago)

'മര്യാദയ്ക്ക് ഇരുന്നില്ലെങ്കിൽ കൊല്ലും' ഒന്ന് വെല്ലുവിളിച്ചതേ M M മണിക്ക് ഓർമയുള്ളൂ, തൂക്കിയെടുത്തു..! EX മന്ത്രി വാ തുറന്നു..!ഹാലിളകി  (1 hour ago)

നീയൊക്കെ അനുഭവിക്ക് പായസം വെച്ച് കുടിച്ചതല്ലേ..! ഹാലിളകി ഗണേശൻ പ്രാകി കൊല്ലുന്നു..! പൊട്ടിച്ചിരിച്ച് EX മന്ത്രി  (1 hour ago)

മൂന്നംഗ കുടുംബത്തെ കണ്ടെത്തി..! കർണാടകയിൽ വാടക വീട്ടിൽ സുഖ ജീവിതം..! ലക്ഷങ്ങൾ കൈയിൽ..! വിഷ്ണുവിന്റെ അതി ബുദ്ധി..!  (1 hour ago)

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

കസബ ബീച്ചില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം മുന്‍പ് പോസ്റ്റ്മോര്‍ട്ടം ചെയ്തതെന്ന് പൊലീസ്  (2 hours ago)

ഹൈറേഞ്ച് പശ്ചാത്തലത്തില്‍ ജോജു ജോര്‍ജ് നായകനായി ഷാജികൈലാസ് ചിത്രം വരവ്  (3 hours ago)

Malayali Vartha Recommends