Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മീനമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്പോള്‍ ദിവസവും 10,000 പേര്‍ക്ക് ദര്‍ശനം നടത്താമെന്ന് ഹൈക്കോടതി... വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തായിരിക്കണം ഭക്തര്‍ എത്തേണ്ടത്

13 MARCH 2021 08:51 AM IST
മലയാളി വാര്‍ത്ത

മീനമാസ പൂജയ്ക്കായി ശബരിമല നടതുറക്കുമ്പോള്‍ ദിവസവും 10,000 പേര്‍ക്ക് ദര്‍ശനം നടത്താമെന്ന് ഹൈക്കോടതി. എന്നാല്‍, വെര്‍ച്വല്‍ ക്യൂ ഒഴിവാക്കണമെന്ന ശബരിമല സ്‌പെഷ്യല്‍ കമ്മിഷണറുടെ ആവശ്യം ജസ്റ്റിസ് സി.ടി. രവികുമാറും ജസ്റ്റിസ് മുരളി പുരുഷോത്തമനും അടങ്ങിയ ദേവസ്വംബെഞ്ച് അംഗീകരിച്ചില്ല.

നിലവില്‍ 5000 പേര്‍ക്കായിരുന്നു ദിവസവും ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നത്. ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലൂടെ കോവിഡ് നെഗറ്റീവ് റിപ്പോര്‍ട്ടുമായിവരുന്ന എല്ലാവരെയും ശബരിമലദര്‍ശനത്തിന് അനുവദിക്കണമെന്നായിരുന്നു ദേവസ്വത്തിന്റെ ആവശ്യം. ഇതും കോടതി അംഗീകരിച്ചില്ല.

 



വെര്‍ച്വല്‍ ക്യൂവഴി ബുക്ക് ചെയ്തായിരിക്കണം മാര്‍ച്ച് 15-ന് നടതുറക്കുമ്പോഴും എത്തേണ്ടത്. ദര്‍ശനത്തിന് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച ആര്‍.ടി.പി.സി.ആര്‍. പരിശോധനയിലൂടെയുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കൈവശം ഉണ്ടാകണം. പോലീസിന്റെ നിയന്ത്രണത്തിലൂടെയുള്ള വെബ്‌സൈറ്റ് വഴിയാണ് വെര്‍ച്വല്‍ ക്യൂവിനായി ബുക്കുചെയ്യേണ്ടത്.

ബുക്കിങ് ആരംഭിക്കുന്നയുടനെ 5000 സ്ലോട്ടുകള്‍ പൂര്‍ണമായി ബുക്കുചെയ്യപ്പെടുമെന്നും ഇതില്‍ പാതിയെ ദര്‍ശനത്തിന് എത്തുന്നുള്ളുവെന്നും ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ കഴിഞ്ഞദിവസം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

 



അതിനാല്‍ ഈ ബുക്കിങ് സംവിധാനം ഒഴിവാക്കണമെന്ന് കമ്മിഷണര്‍ കോടതിയെ അറിയിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ എല്ലാ സ്ലോട്ടുകളും ബുക്കുചെയ്യപ്പെടുന്നതിനുപിന്നില്‍ എന്തെങ്കിലും അസ്വഭാവികമായ കാരണങ്ങളുണ്ടോയെന്ന് അറിയിക്കാന്‍ കോടതി സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, വെള്ളിയാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ പോലീസ് മേധാവിയുടെ ഈ റിപ്പോര്‍ട്ട് കോടതിക്ക് ലഭിച്ചിരുന്നില്ല. മീനമാസപൂജയ്ക്ക് മാര്‍ച്ച് 15-ന് തുറക്കുന്ന ശബരിമലനട ഉത്രംമഹോത്സവവും കഴിഞ്ഞ് മാര്‍ച്ച് 28-നെ അടയ്ക്കൂ.



ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് നിലയ്ക്കലില്‍ കോവിഡ് പരിശോധന നടത്താനുള്ള സൗകര്യം ഉണ്ടാകും. ഇവിടെനിന്ന് ഒരുമണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ലഭിക്കുമെന്നാണ് സ്‌പെഷ്യല്‍ കമ്മിഷണര്‍ കോടതിയെ അറിയിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (14 minutes ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (22 minutes ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (28 minutes ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (57 minutes ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (1 hour ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (1 hour ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (3 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (3 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (4 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (4 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (4 hours ago)

നിന്റെയൊക്കെ ഇടപെടൽ വേണ്ട.. പിണറായി പൊലീസിനെ പറപ്പിച്ച് കോടതി..! ശ്രീനാദേവി അന്നേ ഉന്നംവച്ചത് കുഞ്ഞമ്മ പറഞ്ഞത് അച്ചട്ടായി..!!  (4 hours ago)

Malayali Vartha Recommends