Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

തൃശൂര്‍ ഞാനിങ്ങെടുക്ക്വാ... രോഗബാധിതനായി ആശുപത്രിയില്‍ കിടക്കുമ്പോഴും ശക്തമായ സാന്നിധ്യം തെളിയിച്ച് ശക്തന്റെ തട്ടകമായ തൃശൂരില്‍; എംപിയെന്ന നിലയില്‍ ഇന്നുവരെ കിട്ടിയ ശമ്പളം ഞാന്‍ പാവങ്ങള്‍ക്കാണ് കൊടുത്തത്; മുരളീധരന് കിട്ടിയ ഒളിമ്പിക് ട്രോഫി നഷ്ടപ്പെടുത്താതിരിക്കട്ടെ

16 MARCH 2021 09:32 AM IST
മലയാളി വാര്‍ത്ത

തൃശൂര്‍ ഞാനിങ്ങെടുക്ക്വാ എന്ന മുദ്രാവാക്യവുമായി സുരേഷ് ഗോപി തെരഞ്ഞെടുപ്പില്‍ സജീവമായി കഴിഞ്ഞു. ആശുപത്രി കിടക്കയിലാണെങ്കിലും സുരേഷ് ഗോപി തന്റെ അങ്കം തുടങ്ങികഴിഞ്ഞു.

ആദ്യ വെടി കെ മുരളീധരന് നേരെയാണ് പൊട്ടിച്ചത്. ന്യുമോണിയ ബാധിതനായ സുരേഷ് ഗോപി ടെലിഫോണിലൂടെ ഒരു ചാനല്‍ ചര്‍ച്ചാ പരിപാടിയിലാണ് ആഞ്ഞടിച്ചത്.

 



നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മത്സരിക്കുന്നതിനായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി സ്ഥാനം രാജി വയ്ക്കണം എന്നോ വയ്‌ക്കേണ്ട എന്നോ പറയുന്ന പക്ഷങ്ങളില്‍പ്പെടുന്ന ആളല്ല താനെന്നും രാഷ്ട്രീയം അതല്ലെന്നും നടനും എംപിയുമായ സുരേഷ് ഗോപി.

മുരളീധരന്‍ ഒരു ഉരുക്കുകോട്ട തകര്‍ത്തുകൊണ്ട് പൊരുതി നേടിയ 'ഒളിമ്പിക് ട്രോഫി' നേമത്ത് ജയം ഉണ്ടാകാതെ, നഷ്ടപ്പെടാതെ ഇരിക്കട്ടെ എന്ന് മാത്രമേ താന്‍ ഇപ്പോള്‍ പ്രാര്‍ത്ഥിക്കുന്നുള്ളൂ എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

 



തനിക്ക് എംപി സ്ഥാനം ലഭിച്ചതിനെ കുറിച്ചും ആ നിലയില്‍ തനിക്ക് ലഭിക്കുന്ന ശമ്പളത്തെ കുറിച്ചും ചര്‍ച്ചയില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും സുരേഷ് ഗോപി ആരോപിച്ചു.

എംപി എന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ശമ്പളം പാവപ്പെട്ടവര്‍ക്കാണ് നല്‍കുന്നതെന്നും സര്‍ക്കാരിന്റെ പണം ഉപയോഗിച്ചല്ല താന്‍ ജീവിക്കുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ ചാനല്‍ പരിപാടികളിലൂടെ ലഭിച്ച പണം പോലും പാവങ്ങള്‍ക്കാണ് നല്‍കിയതെന്നും തന്റെ വീട്ടിലേക്ക് വരികയാണെങ്കില്‍ പന്തളം സുധാകരന് അക്കാര്യങ്ങള്‍ തെളിവ് സഹിതം ബോദ്ധ്യപ്പെടുത്തി തരാമെന്നും സുരേഷ് ഗോപി പറഞ്ഞു.

 



ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമാണ് തൃശൂരിലെ സുരേഷ് ഗോപിയുടെ വരവ്. ശക്തന്റെ തട്ടകം പിടിക്കാന്‍ സുരേഷ് ഗോപി വീണ്ടുമെത്തുമ്പോള്‍ ചുരുക്കത്തില്‍ ഇങ്ങനെ പറയാം.

തൃശൂര്‍ പിടിക്കാന്‍ പലരെയും പരിഗണിച്ച ശേഷമാണ് നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയെ വീണ്ടുമിറക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്. അസുഖം ഭേദമായി താരം പ്രചാരണത്തിനെത്തുന്നത് കാത്തിരിക്കുകയാണ് തൃശൂര്‍. ബി.ജെ.പിയുടെ ഒരുക്കങ്ങള്‍ അതിന് അടിവരയിടുന്നു.

 



ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ തുടര്‍ച്ചയായ സമ്മര്‍ദ്ദത്തിലാണ് സുരേഷ്‌ഗോപി തൃശൂരില്‍ സ്ഥാനാര്‍ത്ഥിയായത്. 2019ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുമ്പോഴും ഇതേ അവസ്ഥയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഏറെ പ്രിയങ്കരന്‍,

ജില്ലാ,സംസ്ഥാന നേതൃത്വത്തിനും കണ്ണിലുണ്ണി, ആരാധകരുമേറെ. കണക്കുകള്‍ ഒത്തപ്പോള്‍ സുരേഷ്‌ഗോപി തൃശൂരില്‍ മത്സരിച്ചേ തീരൂ എന്ന് കേന്ദ്രം തീര്‍ത്ത് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍ തന്നെ തൃശൂരില്‍ ഉയര്‍ന്നുവന്ന പേര് സുരേഷ്‌ഗോപിയുടേതായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയെന്ന കണക്ക് എല്ലാവരും ഉയര്‍ത്തിപ്പിടിച്ചു.

 



അപ്പോഴും മത്സരിക്കാനില്ലെന്ന തീരുമാനത്തിലായിരുന്നു സുരേഷ്‌ഗോപി. ജില്ലാ കമ്മിറ്റിയുടെ പട്ടികയില്‍ സുരേഷ്‌ഗോപിക്കൊപ്പം ഇ. ശ്രീധരനുമുണ്ടായിരുന്നെങ്കിലും ഭൂരിപക്ഷം പേരും സുരേഷ്‌ഗോപിയെ അനുകൂലിച്ചു. സംസ്ഥാന കമ്മിറ്റിയും ആ തീരുമാനത്തെ പിന്തുണച്ചു. സിനിമകളുടെ ഷൂട്ടിംഗുണ്ടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയിട്ടും ഒടുവില്‍ നറുക്കുവീണു.

സസ്‌പെന്‍സുകള്‍ക്കൊടുവില്‍ ക്‌ളൈമാക്‌സില്‍, സുരേഷ്‌ഗോപിയുടെ പേര് പ്രഖ്യാപിച്ചപ്പോള്‍ ചില ആരാധകര്‍ തമാശയോടെ പറഞ്ഞു. 'ജസ്റ്റ് റിമംബര്‍ ദാറ്റ്'തൃശൂര്‍ ഇങ്ങെടുക്കുവാ'തൃശൂര്‍ ഇങ്ങെടുക്കുവാ' എന്ന സുരേഷ് ഗോപി ഡയലോഗ് സാമൂഹ്യമാദ്ധ്യമങ്ങള്‍ ഏറ്റെടുത്തപ്പോള്‍ തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അത് വലിയ ഓളമാണുണ്ടാക്കിയത്. ട്രോളുകളും പ്രവഹിച്ചു.

 

ശബരിമല വിഷയത്തിലുള്ള പരാമര്‍ശവും വിവാദമായി.തുടര്‍ന്ന് ജില്ലാ കളക്ടര്‍ സുരേഷ് ഗോപിയില്‍ നിന്ന് വിശദീകരണം തേടുകയും ചെയ്തു. അയ്യന്‍ എന്ന വാക്കിന്റെ അര്‍ത്ഥം ജ്യേഷ്ഠന്‍ എന്നാണെന്നും ശബരിമല ഒരു സ്ഥലപ്പേരാണെന്നും പറഞ്ഞതോടെ വിവാദം കെട്ടടങ്ങി. വീടുകളില്‍ കയറിയിറങ്ങി ഭക്ഷണം കഴിച്ചതും കുഞ്ഞുങ്ങള്‍ക്ക് ചുംബനം നല്‍കിയതുമെല്ലാം ആരാധകര്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ ആഘോഷിച്ചു. ആ സുരേഷ് ഗോപിയുടെ രണ്ടാം വരവാണിത്.

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (10 minutes ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (18 minutes ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (28 minutes ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (38 minutes ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (6 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (6 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (6 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (6 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (7 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (7 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (7 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (10 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (10 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (10 hours ago)

Malayali Vartha Recommends