Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

ബിജെപി പുറത്താക്കുമോ? സംസ്ഥാനത്തെ ഓരോ ബി ജെ പി പ്രവര്‍ത്തകനും അറിയാതെ ആഗ്രഹിച്ച് പോകുന്ന കാര്യമാണ് ഇത്; ബിജെപിയും ആര്‍ എസ് എസും ഊട്ടി വളര്‍ത്തിയ രാജഗോപാല്‍ ഇത്രപെട്ടെന്ന് ബി ജെ പി വിരുദ്ധനായത് എങ്ങനെയാണെന്ന അത്ഭുതത്തിലാണ് ബി ജെ പി പ്രവര്‍ത്തകര്‍

16 MARCH 2021 09:40 AM IST
മലയാളി വാര്‍ത്ത

രാജഗോപാലിനെതിരെ നിരവധി പരാതികളാണ് ബി ജെ പി ദേശീയ നേതൃത്വത്തിലേക്ക് കഴിഞ്ഞ ദിവസം മുതല്‍ പ്രവഹിക്കുന്നത്. രാജഗോപാലിന്റെ സ്ഥാനത്ത് മറ്റാരെങ്കിലുമായിരുന്നെങ്കില്‍ തല്ലു വരെ കിട്ടുന്ന പരാമര്‍ശമാണ് അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയത്.

കെ. മുരളീധരന്‍ ശക്തനായ പ്രതിയോഗിയാണെന്ന് പറഞു കൊണ്ടാണ് കുമ്മനത്തെ രാജഗോപാല്‍ പരോക്ഷമായി തള്ളിപ്പറഞ്ഞത് . ഒ രാജഗോപാല്‍ കേരള ബിജെ പിയുടെ അന്തകനാണെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്.

 



സാക്ഷാല്‍ കരുണാകരന്റെ മകനാണ് കെ മുരളീധരന്‍ എന്നാണ് രാജഗോപാല്‍ പറഞ്ഞത്. ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹമെന്നും രാജഗോപാല്‍ പറഞ്ഞു.

നേമത്തെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ ഒപ്പമിരുത്തിയായിരുന്നു ഒ രാജഗോപാലിന്റെ പ്രതികരണം. കുമ്മനത്തിന്റെ സാന്നിധ്യത്തില്‍ ഇത്രയും വേണ്ടായിരുന്നു എന്നാണ് ബി ജെ പി പ്രവര്‍ത്തകര്‍ പറയുന്നത്.

 



നേമം മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുന്നതിന് മുമ്പാണ് കുമ്മനം രാജഗോപാലിനെ കാണാനെത്തിയത്.

നേമത്തെ സിറ്റിങ് എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാലിനെ വസതിയിലെത്തി കണ്ട ശേഷം പ്രചരണം ആരംഭിക്കാമെന്നായിരുന്നു കുമ്മനത്തിന്റെ പ്ലാന്‍. രാജഗോപാലിനെ കാണാന്‍ പോകുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിക്കരുതെന്ന് ഒരു വിഭാഗം ബിജെപി നേതാക്കള്‍ കുമ്മനത്തെ ഉപദേശിച്ചിരുന്നതാണ്. എന്നാല്‍ അദ്ദേഹം അത് കേട്ടില്ല. രാജേട്ടന്‍ തേനാണ്, പാലാണ് എന്നൊക്കെയായിരുന്നു കുമ്മനത്തിന്റെ വിശ്വാസം.

 



കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് കെ മുരളീധരന്‍ നേമത്ത് ശക്തനായ പ്രതിയോഗിയാണെന്ന പ്രസ്താവന അദ്ദേഹം നടത്തിയത്.

നേമത്ത് ശക്തമായ മത്സരം നടക്കും. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റുമല്ലാത്തൊരു പാര്‍ട്ടി ജയിച്ച മണ്ഡലമാണ് നേമം. അത് രണ്ടു പാര്‍ട്ടിക്കും വെല്ലുവിളിയാണ്. ഇത്തവണ നേമത്ത് മത്സരിക്കില്ലെന്ന് സ്വയം തീരുമാനിച്ചതാണ്. പ്രായമായതിനാല്‍ മാറിനില്‍ക്കാന്‍ തീരുമാനിച്ചതാണ്. മത്സരത്തിനില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സജീവമായി പങ്കെടുക്കുമെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

 



എന്നാല്‍ നേമത്ത് നിന്നും വീണ്ടും മത്സരിക്കാന്‍ രാജഗോപാലിത് ആഗ്രഹമുണ്ടായിരുന്നു.അത് ഒരു ചാനല്‍ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നതുമാണ്. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ അംഗീകരിച്ചില്ല.

എം എല്‍ എ ആയിരുന്ന കാലത്തെല്ലാം പാര്‍ട്ടിക്ക് ഭാരമായിരുന്നു രാജഗോപാല്‍. സ്പീക്കര്‍ തെരഞ്ഞടുപ്പില്‍ ശ്രീരാമകൃഷ്ണനെ അനുകൂലിച്ച് സംസാരിച്ചതു മുതല്‍ പാര്‍ട്ടിക്ക് മുന്നില്‍ നോട്ടപുള്ളിയാണ്. പ്രതിപക്ഷം സഭ വിട്ടിറങ്ങുമ്പോള്‍ ഒ രാജഗോപാല്‍ ഭരണപക്ഷത്തെ അനുകൂലിച്ച് സഭയില്‍ തുടര്‍ന്നിരുന്നു.



നേമത്തെ ബി ജെ.പി. വിശേഷിപ്പിക്കുന്നത് ഗുജറാത്തെന്നാണ്. പ്രസ്തുത വാദം തകര്‍ക്കാനാണ് സര്‍വസന്നാഹങ്ങളുമായി എല്‍.ഡി.എഫും യു.ഡി.എഫും ശ്രമിക്കുന്നത്. മണ്ഡലം പിടിക്കാന്‍ കെ. മുരളീധരനെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയത്. നിര്‍ണായകമാണ് നേമത്തെ വിജയം എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇതുവരെയുള്ള കോലാഹലങ്ങള്‍ കൊണ്ട് ബി.ജെ.പിക്കും കോണ്‍ഗ്രസിനും കഴിഞ്ഞിട്ടുണ്ട്.

മുരളി വന്നപ്പോള്‍ വി. ശിവന്‍കുട്ടി പരിഭ്രാന്തനായെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. എന്നാല്‍ കുമ്മനം ഇതില്‍ പ്രത്യക്ഷമായി പരിഭ്രാന്തി കാണിക്കുന്നില്ല. അതേസമയം മുരളിയുടെ കടന്നു വരവ് ഇരു സ്ഥാനാര്‍ത്ഥികളെയും പ്രതിസന്ധിയിലായിട്ടുണ്ട്.

 

 

എന്നാല്‍, നേമം പിടിക്കുക എന്നത് കോണ്‍ഗ്രസിനെ സംബന്ധിച്ച് അത്ര എളുപ്പമായിരിക്കില്ല. കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ വലിയൊരു ഭാഗം ബി.ജെ.പി. വോട്ടുകളായി മാറിയിരിക്കുന്ന സാഹചര്യം നിലവിലുണ്ട്. യു.ഡി.എഫ്. ഘടകകക്ഷിയായിരുന്ന ജെ.ഡി.യുവിനായിരുന്നു 2011ലും 2016ലും നേമത്ത് സ്ഥാനാര്‍ഥിത്വം ലഭിച്ചത്. രണ്ടുതവണയും എല്‍.ഡി.എഫ്. വിജയിച്ചു. ഒരോ തവണയും ബി.ജെ.പി. വോട്ട് വര്‍ധിക്കുകയും യു.ഡി.എഫ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.

2016ല്‍ ഒ. രാജഗോപാല്‍ വിജയിച്ചപ്പോള്‍ രണ്ടാമതെത്തിയത് സി.പി.എം. നേതാവ് വി. ശിവന്‍കുട്ടിയും. വോട്ടുകള്‍ നഷ്ടപ്പെട്ടത് മുഴുവന്‍ കോണ്‍ഗ്രസിനായിരുന്നു. തകര്‍ന്ന അവസ്ഥയില്‍ നിന്നാണ് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കെ. മുരളീധരനെ പാര്‍ട്ടി നേമത്തേക്ക് നിയോഗിക്കുന്നത്. മുരളീധരനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളി തന്നെയാണ്. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍ പിന്നോട്ടുപോയ മണ്ഡലമാണ് നേമം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനെ പിന്തള്ളി മണ്ഡലത്തില്‍ ബി.ജെ.പി. മുന്നിലെത്തി. ഈയൊരു സാഹചര്യത്തിലാണ് മുരളീധരന്റെ വരവ്.

 



മുരളിയെ നന്നാക്കാനല്ല രാജഗോപാലിനെ ബി ജെ പി നിയോഗിച്ചിരിക്കുന്നതെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്. ഈ പ്രസ്ഥാനം ഉള്ളതു കൊണ്ട് മാത്രം കേന്ദ്രമന്ത്രിയും എം. പി യും എം എല്‍ എയും ഒക്കെയായി തീര്‍ന്ന രാജഗോപാലാണ് ഇപ്പോള്‍ പാര്‍ട്ടിയെ അപമാനിക്കുന്നത്!

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (10 minutes ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (18 minutes ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (28 minutes ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (38 minutes ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (6 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (6 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (6 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (6 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (7 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (7 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (7 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (10 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (10 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (10 hours ago)

Malayali Vartha Recommends