Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്


വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...


വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...


ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.... ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്‌തു


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..

കല്പറ്റ വെള്ളാരംകുന്നില്‍ പുലര്‍ച്ചെ നാലിനുണ്ടായ വാഹനാപകടം... ആളപായമൊന്നുമില്ലെന്ന് ആശ്വസിച്ചവര്‍ക്ക് ആശങ്കയേറി, ആറുമണിയോടെ കെട്ടിടം ഒരു വശത്തേക്ക് ചെരിയാന്‍ തുടങ്ങി, സര്‍വ മുന്നൊരുക്കങ്ങളുമെടുത്ത് നടത്തിയ മികച്ച രക്ഷാപ്രവര്‍ത്തനത്തിലൂടെ ദുരന്തഭീതിയെ തുടച്ചുനീക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായി

16 MARCH 2021 09:59 AM IST
മലയാളി വാര്‍ത്ത

കല്പറ്റ വെള്ളാരംകുന്നില്‍ പുലര്‍ച്ചെ നാലിനുണ്ടായ വാഹനാപകടത്തില്‍ ആളപായമൊന്നുമില്ലെന്ന് ആശ്വസിച്ചവര്‍ക്ക് ഇടിയുടെ ആഘാതത്തില്‍ ബഹുനിലക്കെട്ടിടം ചെരിയാന്‍ തുടങ്ങിയതോടെ തിങ്കളാഴ്ച ആശങ്കയുടെ ദിവസമായി.

ജനവാസമേഖലയും സമീപത്തുതന്നെയുള്ള പെട്രോള്‍ പമ്പും അപകടഭീതിയുടെ ആക്കംകൂട്ടി. എന്നാല്‍, സര്‍വ മുന്നൊരുക്കങ്ങളുമെടുത്ത് നടത്തിയ മികച്ച രക്ഷാപ്രവര്‍ത്തനത്തിലൂടെ ദുരന്തഭീതിയെ തുടച്ചുനീക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്കായി. വൈകീട്ട് ആറു മണിയോടെ തുടങ്ങിയ കെട്ടിടം പൊളിക്കല്‍ രാത്രി വൈകിയും തുടര്‍ന്നു. പുലര്‍ച്ചെ നാലു മണിക്കു ശേഷമാണ് വാഹനാപകടം നടന്നത്.

 



സിമന്റുമായി ചുരം കയറിയെത്തിയ ലോറി വെള്ളാരംകുന്നിന് സമീപം ടെമ്പോ ട്രാവലറിലും യൂസ്ഡ് കാര്‍ ഷോറൂമില്‍ നിര്‍ത്തിയിട്ട കാറുകളിലും ഇടിച്ചതിനുശേഷമാണ് ബഹുനിലക്കെട്ടിടത്തിലേക്ക് ഇടിച്ചുകയറിയത്. ഇതിനിടെ പ്രദേശത്തെ ആറു വൈദ്യുതപോസ്റ്റുകളും തകര്‍ന്നു.

ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ അഗ്‌നിരക്ഷാസേനയെത്തിയാണ് രക്ഷിച്ചത്. കെട്ടിടത്തിനുള്ളിലേക്ക് കയറി കാബിന്റെ ഭാഗങ്ങള്‍ മുറിച്ചു മാറ്റിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.അപകടത്തിന് ദൃക്‌സാക്ഷികളായ യാത്രക്കാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. തലകീഴായി മറിഞ്ഞ ടെമ്പോ ട്രാവലറില്‍ സ്ത്രീകളും കുട്ടികളുമടക്കം 16 യാത്രക്കാരുണ്ടായിരുന്നു. നിസ്സാരപരിക്കുകളേറ്റ ഇവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി.

 



റോഡിനു താഴെയായി ബേസ്മെന്റും പിന്നെ മൂന്നു നിലകളുമുള്ള കെട്ടിടമാണ് വാഹനാപകടത്തില്‍ പാടെ തകര്‍ന്നത്. മൂന്നു തൂണുകള്‍ ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നതോടെ ആറു മണി കഴിഞ്ഞതോടെ ഒരു വശത്തേക്ക് ചെരിയാന്‍ തുടങ്ങി. ഏഴു മണിയോടെ നാലു തൂണുകള്‍കൂടി തകര്‍ന്ന് കെട്ടിടം ഒരു വശത്തേക്ക് ചെരിഞ്ഞു.

ഇതോടെ കെട്ടിടം പൂര്‍ണമായും മറിഞ്ഞു വീഴാന്‍ സാധ്യതയുണ്ടെന്ന ആശങ്ക പരന്നു. ഇതോടെ കെട്ടിടത്തിന് മുന്നിലെ ഗതാഗതം നിരോധിച്ചു. രാവിലെ സ്ഥലം സന്ദര്‍ശിച്ച കളക്ടര്‍ അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാര്‍, അസിസ്റ്റന്റ് കളക്ടര്‍ ബല്‍പ്രീത് സിങ്ങ്, എ.ഡി.എം. ടി. ജനില്‍ കുമാര്‍ തുടങ്ങിയവര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

 

തുടര്‍ന്ന് ദുരന്തനിവാരണവിഭാഗം യോഗം ചേര്‍ന്ന് കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചു. കെട്ടിടത്തിനുള്ളിലെ മൂന്ന് ഗ്യാസ് സിലിന്‍ഡറുകളില്‍ രണ്ടെണ്ണം അഗ്‌നിരക്ഷാസേനാംഗങ്ങള്‍ എടുത്തുമാറ്റി.

മൂന്നാം നിലയിലെ ഗ്യാസ് സിലിന്‍ഡര്‍ എടുക്കാനായില്ല. ജനറേറ്ററിന്റെ താക്കോല്‍ കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടതിനാല്‍ അതില്‍ ശേഷിച്ച ചെറിയ അളവ് ഡീസലും മാറ്റാനായില്ല. ഉച്ചയ്ക്ക് രണ്ടു മണിയോടെ 200 മീറ്റര്‍ ചുറ്റളവിലുള്ള കുടുംബങ്ങളെ ഒഴിപ്പിക്കുമെന്നും വൈദ്യുതബന്ധം വിച്ഛേദിക്കുമെന്നും ഗ്യാസ് കണക്ഷന്‍ വിച്ഛേദിക്കണമെന്നും അറിയിപ്പുവന്നു. ഇതോടെ ജനങ്ങളും പരിഭ്രാന്തരായി. കോഴിക്കോട്ടുനിന്നും ഖലാസികളുടെ സംഘമെത്തി കെട്ടിടം പൊളിച്ചുനീക്കുമെന്നും അറിയിപ്പുണ്ടായി.

 



ജനവാസമേഖലയിലാണെന്നതും സമീപത്തുതന്നെ പെട്രോള്‍ പമ്പുള്ളതിനാലും കെട്ടിടം പൊളിക്കല്‍ വളരെ സൂക്ഷ്മമായാണ് മുന്നേറിയത്. അഗ്‌നിരക്ഷാസേനയും പോലീസും സ്ഥലത്തുതന്നെ തമ്പടിച്ചു. ഉന്നതോദ്യോഗസ്ഥര്‍ പലകുറി സ്ഥലത്തെത്തി കാര്യങ്ങള്‍ വിലയിരുത്തി.

എസ്.പി. പാനല്‍കൊണ്ട് കെട്ടിടം മറിച്ചതിനാല്‍ കെട്ടിടഘടന വ്യക്തമാക്കാത്തതും ആദ്യഘട്ടത്തില്‍ ആശങ്ക പരത്തി. മേപ്പാടി വഴിയും കല്പറ്റ ഗവ. കോളേജിലെ റോഡിലൂടെയും വാഹനഗതാഗതം വഴിതിരിച്ചുവിട്ടു.

 



സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ., ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, നഗരസഭാധ്യക്ഷന്‍ കേയംതൊടി മുജീബ് തുടങ്ങിയവരും സ്ഥലത്തെത്തി.

വൈകീട്ട് അഞ്ചു മണിയോടെ കെട്ടിടത്തിന് ചുറ്റും അളക്കാന്‍ തുടങ്ങി. ആറു മണിയോടെ വാഹനമെത്തിച്ച് അരമണിക്കൂറിനകം ഒരു വശത്ത് നിന്നു പൊളിച്ചുനീക്കാന്‍ തുടങ്ങി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് പൊളിച്ചത്. പോലീസ് കയറുകെട്ടി തിരിച്ചിടത്തും സമീപത്തെ കെട്ടിടങ്ങളുടെ മുകളിലും ജനം കൂടിനിന്നു.

 

അപ്രതീക്ഷിത ദുരന്തത്തിനുമുന്നില്‍ പകച്ചുനില്‍ക്കുകയാണ് കെട്ടിട ഉടമകളായ പള്ളത്ത് അബ്ദുള്‍സലീമും പാനൂര്‍ കെ.ടി. റിയാസും. അപകടവിവരം അറിഞ്ഞതോടെ രാവിലെത്തന്നെ ഇരുവരും സ്ഥലത്തെത്തി. ആദ്യമൊക്കെ അറ്റകുറ്റപ്പണികളോടെ കെട്ടിടം വീണ്ടെടുക്കാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. ഒരു വശത്തേക്ക് ചെരിഞ്ഞു തുടങ്ങിയതോടെ എല്ലാ പ്രതീക്ഷകളും തീര്‍ന്നു.

2016-ലാണ് കെട്ടിടം പണിതത്. വിന്‍ഡ് ഗേറ്റ് എന്ന പേരില്‍ ടൂറിസ്റ്റ്‌ഹോം കെട്ടിടത്തിന്റെ രണ്ടു നിലകളിലായി ഇരുവരും നടത്തുന്നുണ്ട്. കോവിഡ് പ്രതിസന്ധികള്‍ കഴിഞ്ഞ് സജീവമാകുന്നേയുണ്ടായിരുന്നുള്ളൂ. രണ്ടരക്കോടിക്ക് മുകളില്‍ നഷ്ടമുള്ളതായാണ് പ്രാഥമിക നിഗമനം.

 

കെട്ടിടത്തിന്റെ ബേസ്മെന്റിലും ഒന്നാം നിലയിലുമായി പ്രവര്‍ത്തിച്ച കഫെയാന എന്ന കോഫീ ഷോപ്പ് ജലാലുദ്ദീന്‍ കോറോട്, സമദ് പുല്‍പ്പറമ്പ്, ഹാഷിം വേങ്ങര, ഫസല്‍ റഹ്മാന്‍ വേങ്ങര എന്നിവര്‍ ചേര്‍ന്നാണ് നടത്തുന്നത്. 42 ലക്ഷം രൂപയുടെ നഷ്ടമാണ് ഇവര്‍ക്കുണ്ടായത്. എങ്കിലും വലിയ ആധി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ഇവര്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 minutes ago)

ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.... ഹരിയാനയിലെ ജിന്ദ് റെയിൽവേ സ്‌റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്‌തു  (13 minutes ago)

സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ രോഗീ സൗഹൃദമാക്കുക ലക്ഷ്യമിട്ട് ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകാനൊരുങ്ങി ആരോഗ്യവകുപ്പ്  (20 minutes ago)

നിരാഹാര സമരം നടത്തിയ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി  (41 minutes ago)

വൈദ്യുതി പ്രതിസന്ധിക്കിടെ റഗുലേറ്ററി കമ്മീഷൻ യോഗം ഇന്ന്....  (1 hour ago)

വടക്കൻ കേരളത്തിൽ ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികം സ്മൃതി ദിനമായി പുതുപ്പള്ളിയിൽ ഇന്ന് ആചരിക്കും...  (1 hour ago)

രാജ്യത്തെ ആദ്യ സ്വകാര്യ ബഹിരാകാശ റോക്കറ്റ് വിക്ഷേപണത്തിന് ഇനി മണിക്കൂറുകൾ മാത്രം...  (1 hour ago)

ഭിന്നശേഷിക്കാര്‍ക്ക് ആശ്വാസം.... കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കുന്നതിനുള്ള വരുമാനപരിധി ഉയര്‍ത്തി..  (2 hours ago)

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു...  (2 hours ago)

വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിലും ഭൂചലനം.... റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി, ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനം, സൂനാമി മുന്നറിയിപ്പ്...  (2 hours ago)

എടിഎമ്മിനെ കിടപ്പുമുറിയാക്കിയ യുവാവിന്റെ വിഡിയോ  (8 hours ago)

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (8 hours ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (8 hours ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (8 hours ago)

Malayali Vartha Recommends