ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം

ശശി തരൂര്‍ എം.പി തിരവനന്തപുരത്തെ ഹോട്ടലിലെ ലിഫ്ടില്‍ കുടുങ്ങി. പി.എം.ജി ജംഗ്ഷനിലെ ഹോട്ടല്‍ പ്രശാന്തിലെ ലിഫ്ടിലാണ് തരൂര്‍ കുടുങ്ങിയത്. വൈകിട്ട് ആറുമണിക്ക് ഹോട്ടലില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എം.പി. ആറാംനിലയിലേക്ക് പോയപ്പോഴാണ് ലിഫ്ട് തകരാറിലായത്. 15 മിനിട്ടോളം തരൂര്‍ ലിഫ്ടില്‍ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ലിഫ്ട് തുറന്ന് അദ്ദേഹത്തെ പുറത്തിറക്കുകയായിരുന്നു. അമിതഭാരം കാരണമാണ് ലിഫ്ട് തകരാറിലായതെന്നാണ് വിവരം.
https://www.facebook.com/Malayalivartha























