Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

ധർമ്മടത്ത് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ, സ്വതന്ത്ര സ്ഥാനാർത്ഥിയാകും; വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിത്

16 MARCH 2021 02:47 PM IST
മലയാളി വാര്‍ത്ത

ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വാളയാർ പെൺകുട്ടികളുടെ അമ്മ സ്ഥാനാർത്ഥിയാകും. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് മത്സരിക്കുക. കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയർത്താൻ ലഭിക്കുന്ന അവസരമാണിതെന്ന് അവർ തൃശൂരിൽ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.

14 ജില്ലകളിലും സഞ്ചരിച്ച് ജനങ്ങളോട് സർക്കാരിന്റെ നീതികേട് വിവരിക്കുമെന്ന് അമ്മ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ തീരുമാനിച്ചതെന്ന് അമ്മ വിശദീകരിച്ചു. തന്റെ മക്കൾക്ക് നീതി ലഭിക്കണമെന്ന് മുഖ്യമന്ത്രിയുടെ കാല് പിടിച്ച് ആവശ്യപ്പെട്ടതാണ്. എന്നിട്ടും പിണറായി സർക്കാർ നീതി നിഷേധിച്ചു. അന്വേഷണം അട്ടിമറിച്ച പോലീസുകാർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. സ്ഥാനാർത്ഥി തീരുമാനത്തിന് മുൻപ് ധർമ്മടത്ത് പോയി. അവിടുത്തെ അമ്മമാരെ കണ്ടുവെന്നും സർക്കാരിന്റെ നീതികേട് വിവരിച്ചുവെന്നും വാളയാറിലെ പെൺകുട്ടികളുടെ അമ്മ പറഞ്ഞു. തന്റെ മക്കൾക്ക് കിട്ടാത്ത നീതി സമൂഹത്തിലെ ഏത് മക്കൾക്ക് ലഭിക്കുമെന്നും അമ്മ ചോദിച്ചു.

വാളയാറിൽ സഹോദരിമാർ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. കേസന്വേഷണം അട്ടിമറിച്ച പോലീസ് ഓഫീസർമാർക്കെതിരെ നടപടിയെടുക്കാത്ത സർക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചായിരുന്നു ഇത്. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജനുവരി 26 മുതൽ പാലക്കാട് വഴിയോരത്ത് സത്യാഗ്രഹ സമരം നടത്തുകയാണ്. 2017ലാണ് 13,9 വയസുള്ള സഹോദരിമാരെ വാളയാറിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കേസ് അന്വേഷിച്ചതിൽ വീഴ്ച വരുത്തിയ ഡിവൈഎസ്പി സോജൻ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ഇനി സർവീസിൽ ഉണ്ടാകരുതെന്നാവശ്യപ്പെട്ടാണ് സമരം ചെയ്യുന്നത്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന വാക്ക് മുഖ്യമന്ത്രി പാലിച്ചില്ല. നാളെ മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് പത്രിക സമർപ്പിക്കുമെന്നും സമരം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.

അതേ സമയം കോൺഗ്രസ് ഇതുവരെയും ധർമ്മടത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ ഫോർവേഡ് ബ്ലോക്കിന് സീറ്റ് നൽകിയെങ്കിലും പിണറായിക്കെതിരെ മത്സരിക്കാനില്ലെന്ന് അവർ അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് സീറ്റ് ഏറ്റെടുത്ത കോൺഗ്രസിന് ഇതുവരെയും ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിഞ്ഞിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ധർമ്മടത്ത് മത്സരിക്കുന്ന വാളയാർ പെൺകുട്ടികളുടെ അമ്മയ്ക്ക് കോൺഗ്രസ് പിന്തുണ നൽകാനും സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്ര പദ്ധതിയായ പി.എം റാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി.ജോൺ  (6 minutes ago)

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു... പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി.. .  (26 minutes ago)

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (40 minutes ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (48 minutes ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (58 minutes ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (1 hour ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (6 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (7 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (7 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (7 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (7 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (8 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (8 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (10 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (10 hours ago)

Malayali Vartha Recommends