Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

തെരഞ്ഞെടുപ്പ് പ്രചാരണം; മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ, നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടു പേര്‍ മാത്രം...

16 MARCH 2021 05:14 PM IST
മലയാളി വാര്‍ത്ത

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും കര്‍ശനമായി പാലിക്കണമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ തിരുവനന്തപുരം കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ ജില്ലയിലെ രാഷ്ട്രീയ കക്ഷികളോട് അഭ്യര്‍ഥിച്ചു. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം, ചെലവ് നിയന്ത്രണം തുടങ്ങിയവയിലും തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെ യോഗത്തില്‍ കളക്ടര്‍ വ്യക്തമാക്കി.

കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് സ്ഥാനാര്‍ഥിക്കൊപ്പം രണ്ടു പേര്‍ മാത്രമേ പാടുള്ളൂ. പത്രികാ സമര്‍പ്പണത്തിന് എത്തുന്നവര്‍ രണ്ടു വാഹനങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും കളക്ടർ പറഞ്ഞു. കൂടാതെ വീടുകള്‍തോറുമുള്ള പ്രചാരണത്തിന് സ്ഥാനാര്‍ഥി ഉള്‍പ്പെടെ അഞ്ചു പേര്‍ മാത്രമേ പോകാൻ പാടുള്ളൂ.

റോഡ് ഷോകള്‍ സംഘടിപ്പിക്കുമ്പോള്‍ അഞ്ചു വാഹനങ്ങളുടെ നിര കടന്നുപോയതിനു ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രമേ അടുത്ത അഞ്ചു വാഹനങ്ങൾ കടന്നുപോകാവൂ. പ്രചാരണത്തിലടക്കം തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ഹരിത ചട്ടം പാലിച്ചിരിക്കണം. പി.വി.സി. ഫ്‌ളക്‌സ് ബോര്‍ഡുകള്‍, ബാനറുകള്‍, പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ എന്നിവ നിർബന്ധമായും ഒഴിവാക്കണം. കോട്ടണ്‍തുണി, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ - പുനഃചംക്രമണ വസ്തുക്കൾ ഉപയോഗിക്കാം. രാഷ്ട്രീയ കക്ഷികളുടെ തെരഞ്ഞെടുപ്പ് ഓഫിസുകളിലടക്കം ഹരിത ചട്ടം ഉറപ്പാക്കാന്‍ സഹകരിക്കണമെന്നും കളക്ടര്‍ പറയുന്നു.

പ്രചാരണത്തിന് ഉപയോഗിക്കാവുന്ന 275 മൈതാനങ്ങളുടേയും ഓഡിറ്റോറിയങ്ങളുടേയും പട്ടിക പ്രസിദ്ധതീകരിച്ചു. ഇവിടങ്ങളില്‍ മുന്‍കൂര്‍ അനുവാദത്തോടെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കാവുന്നതാണ്. പരിപാടി സംഘടിപ്പിക്കുന്നതിനു രണ്ടു ദിവസം മുന്‍പ് അപേക്ഷിക്കണം. സുവിധ ആപ്പ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. റാലികള്‍ നടത്തുമ്പോഴും മുന്‍കൂര്‍ അനുമതി നിർബന്ധമായിരിക്കണം.

മൈക്ക് ഉപയോഗിച്ചുള്ള പ്രചാരണം രാവിലെ പത്തിനും വൈകിട്ട് ആറിനും ഇടയിലാണ് അനുവദിച്ചിരിക്കുന്നത്. വിഡിയോ വാള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ജില്ലാ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയില്‍നിന്ന് വിഡിയോകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങിയിരിക്കണം. കൂടാതെ ആര്‍.ടി.ഒയില്‍നിന്ന് വാഹന പെര്‍മിറ്റുംവാങ്ങണം. റാലികളിലും തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലും മറ്റു ഘട്ടങ്ങളിലും പടക്കങ്ങള്‍ ഉപയോഗിക്കരുത്. മൃഗങ്ങളെയും ഉപയോഗിക്കരുത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന സ്ഥാനാര്‍ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുകളുണ്ടെങ്കില്‍ അതിന്റെ പശ്ചാത്തലം നിര്‍ബന്ധമായും മാധ്യമങ്ങള്‍ വഴി പരസ്യപ്പെടുത്തിയിരിക്കണം. നിലവിലുള്ള കേസിന്റെയും ശിക്ഷിക്കപ്പെട്ട കേസിന്റെയും വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം വിശദീകരിച്ചിരിക്കണം.

മണ്ഡലത്തില്‍ പ്രചാരമുള്ള പത്ര മാധ്യമത്തിലും ദൃശ്യ മാധ്യമത്തിലും പരസ്യപ്പെടുത്തണം. പത്രിക പിന്‍വലിക്കാനുള്ള ആദ്യ നാലു ദിവസത്തിനുള്ളില്‍ ആദ്യ ഘട്ടവും അഞ്ചു മുതല്‍ എട്ടു ദിവസങ്ങള്‍ക്കുള്ളില്‍ രണ്ടാം തവണയും ഒമ്പതാമത്തെ ദിവസം മുതല്‍ പ്രചാരണത്തിനുള്ള അവസാന തീയതിക്കുള്ളില്‍ മൂന്നാം തവണയും പരസ്യവും നല്‍കണമെന്നും കളക്ടർ പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദുരീകരിക്കുന്നതിന് കളക്ടറേറ്റില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ട്. 1950, 0471 2732255 എന്നീ നമ്പറുകളില്‍ സേവനം ലഭിക്കുമെന്നും കളക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പു വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ആര്‍. അഹമ്മദ് കബീര്‍, ജില്ലയിലെ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു... പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി.. .  (23 minutes ago)

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (37 minutes ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (45 minutes ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (55 minutes ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (1 hour ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (6 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (7 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (7 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (7 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (7 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (8 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (8 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (10 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (10 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (10 hours ago)

Malayali Vartha Recommends