Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

ആ അടി ഒട്ടും പ്രതീക്ഷിച്ചില്ല... വട്ടിയൂര്‍ക്കാവിനെ മൊഴി ചൊല്ലി വടകരയ്ക്ക് പോയി അവിടെ മൊഴി ചൊല്ലാതെ വട്ടിയൂര്‍ക്കാവിന്റെ അയല്‍പക്കമായ നേമത്ത്; ചാഞ്ചാട്ടക്കാരനായി കെ. മുരളീധരനെ ചിത്രീകരിച്ച് ബിജെപിയും സിപിഎമ്മും; പറന്നിറങ്ങിയ കരുത്തന് വന്‍ വരവേല്‍പ്; വിജയം ഉറപ്പെന്ന് മുരളീധരന്‍ അവകാശപ്പെടുമ്പോഴും ചെയ്തികള്‍ തിരിച്ചുകുത്തും

17 MARCH 2021 11:10 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസിന്റെ കുത്തക സീറ്റായിരുന്ന വട്ടിയൂര്‍ക്കാവ് നഷ്ടപ്പെട്ടത് കെ മുരളീധരന്‍ പോയത് കൊണ്ടാണ്. അതോടെ സിപിഎം മേയറായ വികെ പ്രശാന്തിനെ ഇറക്കി നേമം പിടിച്ചു.

ഇപ്പോള്‍ നേമം കോണ്‍ഗ്രസിന് കിട്ടാ കനിയാണ്. നേമം ഉപേക്ഷിച്ച് വടകരയിലെത്തിയ മുരളീധരന്‍ അവിടേയും ഉറച്ചില്ല. സംസ്ഥാന മന്ത്രിയാകാന്‍ നേമത്തേക്ക് വച്ച് വിടുകയാണ്. അതേസമയം നേമത്തോട് ചേര്‍ന്നുള്ള വട്ടിയൂര്‍ക്കാവിലെ ജനത മുരളിയുടെ ചാഞ്ചാട്ടത്തില്‍ നിരാശയിലാണ്. അതിന്റെ ഫലം നേമത്തും പ്രതിഫലിച്ചാല്‍ മുരളിയുടെ കാര്യം ഓക്കെയാകും.

 



കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന നേമത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന് തലസ്ഥാനത്ത് ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

ഇന്നലെ വൈകുന്നേരം 5.30നു ഡല്‍ഹിയില്‍നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മുരളീധരനെ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍, കെ.പി.സി.സി സെക്രട്ടറി ജി.വി ഹരി, യു.ഡി.എഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ കമ്പറ നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ മറ്റ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു.

 



തുടര്‍ന്ന് മണ്ഡലത്തില്‍ തന്റെ വോട്ടര്‍ന്മാരെ നേരില്‍ കാണാന്‍ തുറന്ന വാഹനത്തില്‍ എത്തിയ മുരളീധരന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ആയിരക്കണക്കിനു പ്രവര്‍ത്തകരും വോട്ടര്‍ന്മാരും കൂട്ടത്തോടെ റോഡിലിറങ്ങി. ഇവിടെയുണ്ടായ ആവേശം വോട്ടായി മാറുമെന്ന് മുരളീധരന്‍ പറഞ്ഞു. വിജയം ഉറപ്പാണ്. ബി.ജെ.പിയെ നേരിടാന്‍ സജ്ജമാണ്. യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ജഗതി പാലത്തിനു സമീപത്തുനിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ജഗതി, പൂജപ്പുര തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി എട്ടിനു കരമനയില്‍ സമാപിച്ചു.

 



നേമത്ത് വോട്ടുകച്ചവടവും എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ധാരണയുമെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ആര്‍ക്ക് ആര് വോട്ടുമറിക്കുമെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാമെന്നും കുമ്മനം പറഞ്ഞു. കെ. മുരളീധരന്‍ വരുന്നത് ബിജെപിയെ തോല്‍പ്പിക്കാനാണെന്ന വാദത്തില്‍ എല്ലാമുണ്ട്. എല്ലായിടത്തും മത്സരിക്കാനെത്തുന്ന മുരളീധരന്‍ ഭാഗ്യാന്വേഷിയാണെന്നും കുമ്മനം.

തന്നെ വിജയിപ്പിച്ചാല്‍ മണ്ഡലത്തെ വഴിയില്‍ ഉപേക്ഷിച്ച് മറ്റൊരു ഇടത്തുപോയി മത്സരിക്കില്ല. ജനപ്രതിനിധിയായി നിയമസഭയിലെത്തിയാല്‍ നിയമസഭയിലെ ഉപകരണങ്ങള്‍ നശിപ്പിക്കില്ലെന്നും കുമ്മനം രാജശേഖരന്‍.

 



നേമത്തേത് ത്രികോണ മത്സരമാണെന്ന പ്രതീതി ജനിപ്പിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്ത് നടന്ന മൂന്ന് തിരഞ്ഞെടുപ്പുകളിലെ വോട്ടിങ്ങ് നില നോക്കിക്കഴിഞ്ഞാല്‍ എല്‍ഡിഎഫിന്റെ വോട്ട് യുഡിഎഫിനും യുഡിഎഫിന്റെ വോട്ട് എല്‍.ഡി.എഫിനും പോയിട്ടുണ്ട്. അതുകൊണ്ട് അവര്‍ തമ്മിലാണ് ധാരണ.

കെ. മുരളീധരന്‍ ശക്തനായ സ്ഥാനാര്‍ഥിയെന്ന ഒ. രാജഗോപാലിന്റെ പ്രസ്താവനയെ തള്ളി കുമ്മനം രാജശേഖരന്‍ രംഗത്തെത്തുകയും ചെയ്തു. രാഷ്ട്രീയ നിലപാടിലും ജനങ്ങളോടുള്ള പ്രതിബദ്ധതയിലുമാണു കരുത്തു കാണിക്കേണ്ടത്. വട്ടിയൂര്‍ക്കാവില്‍ ജയിപ്പിച്ച ജനങ്ങളെ ഉപേക്ഷിച്ച് വടകരയില്‍ പോകുകയും വടകര ഉപേക്ഷിച്ച് ഇപ്പോള്‍ നേമത്തു വരികയും ചെയ്തയാള്‍ക്ക് എന്തു കരുത്താണ്? ജനങ്ങള്‍ അര്‍പ്പിക്കുന്ന വിശ്വാസത്തില്‍ കബളിപ്പിക്കലും വഞ്ചനയും പാടില്ലെന്നും കുമ്മനം പറഞ്ഞു.

 

താന്‍ ജയിക്കുമെന്ന് ഉറപ്പുണ്ടെന്നും നേമം ബിജെപിയുടെ ഗുജറാത്ത് ആണെന്നു പറഞ്ഞത് വികസനം മുന്‍നിര്‍ത്തിയാണെന്നും കുമ്മനം വ്യക്തമാക്കി.

 

" frameborder="0" allow="autoplay; encrypted-media" allowfullscreen>

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏത് ആ‌ർ.ടി ഓഫീസിലും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റിന് അനുമതി നൽകി ഗതാഗത വകുപ്പ്  (28 minutes ago)

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്  (40 minutes ago)

കർണാടകയിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം 10 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ  (53 minutes ago)

പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....  (1 hour ago)

കേന്ദ്ര പദ്ധതിയായ പി.എം റാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി.ജോൺ  (1 hour ago)

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു... പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി.. .  (1 hour ago)

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (2 hours ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (2 hours ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (2 hours ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (7 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (8 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (8 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (8 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (9 hours ago)

Malayali Vartha Recommends