Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....


വാഹനയോഗവും സ്വർണ്ണാഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് ഭാഗ്യദിനം!


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

സി പി എമ്മില്‍ നിന്നും ബി ജെ പിയിലേക്ക് കൊഴിഞ്ഞുപോക്ക്, അന്തം വിട്ട് സിപിഎം

17 MARCH 2021 11:23 AM IST
മലയാളി വാര്‍ത്ത

സി പി എമ്മില്‍ നിന്നും ആയിരകണക്കിന് പ്രവര്‍ത്തകരും നേതാക്കളും ബിജെപിയിലേക്ക് ഒഴുകുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മൂനണി അങ്കലാപ്പിലായി. അഞ്ച് സിപിഎം നേതാക്കളാണ് ഏതാനും ദിവസങ്ങള്‍ കൊണ്ട് ബി ജെ പിയിലെത്തി സ്ഥാനാര്‍ത്ഥികളായത്.

പ്രവര്‍ത്തകര്‍ ബി ജെ പിയിലേക്ക് പോകുന്നതില്‍ സി പി എമ്മില്‍ ആശങ്കയുണ്ടെങ്കിലും നേതാക്കള്‍ ബിജെ പിയിലേക്ക് പോകുന്നതാണ് ഇടതുമുന്നണിയെ അലട്ടുന്നത്. ഇലക്ഷന്‍ കാലത്ത് കൂടുതല്‍ ഇടതുമുന്നണി നേതാക്കള്‍ ബിജെപിയിലേക്ക് പോകാതിരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ ഇടതു മുന്നണി നടത്തുന്നത്. ഇടതുമുന്നണിയില്‍ നിന്നും നേതാക്കള്‍ മാറുമ്പോള്‍ വലതു മുന്നണിയില്‍ നിന്നും ബി ജെ പിയിലേക്ക് നാമമാത്രമായി പോലും പ്രവര്‍ത്തകരോ നേതാക്കളോ ഒഴുകുന്നില്ല.

 



സിപിഐയില്‍ നിന്ന് രാജിവെച്ച ആലപ്പുഴ ജില്ലയിലെ പ്രമുഖ നേതാവ് തമ്പി മേട്ടുതറ കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായതാണ് പുതിയ സംഭവം . ഈ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം ഇടത് പാളയം വിട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായത് അഞ്ച് പേരാണ്. കോണ്‍ഗ്രസ് - ബിജെപി കൂട്ടുകെട്ട് ആരോപിക്കുന്ന എല്‍ഡിഎഫിനെ വെട്ടിലാക്കുന്നതാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.

കണ്ണൂരില്‍ പത്ര സമ്മേളനം നടത്തിയ മുഖ്യമന്ത്രി ബിജെപിക്കെതിരെ ആഞ്ഞടിച്ചതിന് പിന്നിലും ബിജെപിയിലേക്കുള്ള ഇടത് പ്രവര്‍ത്തകരുടെ ഒഴുക്ക് ഒരു കാരണമായി മാറിയിട്ടുണ്ട്. ആര്‍ എസ് എസ് നേതാവ് ബാലശങ്കര്‍ ഇടതുമുന്നണിയും ആര്‍ എസ് എസും തമ്മിലുള്ള ബന്ധത്തെ കുറിച്ച് തുറന്നടിച്ചതിനെതിരെയും മുഖ്യമന്ത്രി രംഗത്തെത്തി. കേരളത്തില്‍ നടക്കുന്നത് ബി ജെ പി സി പി എം ഡീല്‍ ആണെന്നാണ് ബാലശങ്കര്‍ പറഞ്ഞത്. അതുണ്ടാക്കുന്ന പ്രകമ്പനം ചെറുതല്ല.

 



മദ്ധ്യതിരുവിതാംങ്കൂറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച സഖാവ് മേട്ടുതറ നാരായണന്റെ മകനാണ് തമ്പി മേട്ടുതറ. അച്ഛന്റെ വിപ്ലവ സ്മരണകള്‍ ഉറങ്ങുന്ന വീട്ടുവളപ്പിലെ സ്മൃതി മണ്ഡപത്തിന് മുന്നില്‍ നിന്നാണ് എന്‍ഡിഎ പാളയത്തിലേക്കെന്ന് തമ്പി പ്രഖ്യാപിച്ചത്. സിപിഐ ആലപ്പുഴ ജില്ലാ കൗണ്‍സില്‍ അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാണ്. ഹരിപ്പാട് സീറ്റിലേക്ക് പാര്‍ട്ടി പരിഗണിച്ച ആദ്യ പേരുകാരന്റെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിത്വം ഇടത് ക്യാമ്പിനെ ഞെട്ടിച്ചു.

തണ്ണീര്‍മുക്കം മുന്‍ പഞ്ചായത്ത് പ്രസിഡന്റും മരുത്തോര്‍വട്ടം ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്ന അഡ്വ. പി.എസ്. ജ്യോതിസ് ആണ് ചേര്‍ത്തലയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും സിപിഎം പ്രാദേശിക നേതാവുമായിരുന്ന കെ. സഞ്ജുവിനെയാണ് ബിജെപി മത്സരിപ്പിക്കുന്നത്.

സിപിഎം നേതാവും പൂഞ്ഞാര്‍ തെക്കേക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ മിനര്‍വ മോഹനാണ് കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി. പാലക്കാട് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ പ്രാദേശിക സിപിഎം നേതാവ് പി. നസീമ എന്‍ഡിഎ സ്ഥാനാര്‍ഥിയായത്, എഐഡിഎംകെ വഴിയാണ്. എന്തായാലും സംസ്ഥാനത്ത് എന്‍ഡിഎ ക്യാമ്പിന് കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ നല്‍കിയതില്‍ ഇടതുപക്ഷമാണ് മുന്നില്‍.

 



ബി ജെ പിക്കെതിരായ സിപിഎം വികാരം അണഞ്ഞുപോവുകയാണെന്ന വികാരവും സി പി എമ്മിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കോണ്‍ഗ്രസാകട്ടെ വളരെ സൂക്ഷിച്ചാണ് നീങ്ങുന്നത്.

പ്രവര്‍ത്തകരില്‍ നിന്നും കൊഴിഞ്ഞുപോക്ക് ഉണ്ടാകാതിരിക്കാന്‍ അവര്‍ സൂക്ഷ്മ പരിശോധന നടത്തുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്നും പ്രവര്‍ത്തകര്‍ കൊഴിയാതിരിക്കാന്‍ മണ്ഡലം തലത്തിലാണ് പാര്‍ട്ടി നീക്കങ്ങള്‍ നടത്തുന്നത്. എന്നാല്‍ സി പി എമ്മിന്റെ കാര്യത്തില്‍ യാതൊരു മാനേജ്‌മെന്റും ഫലിക്കുന്നില്ല. കൂടുതല്‍ സി പി എം പ്രവര്‍ത്തകരും നിരാശരാണ്. അവര്‍ നിരന്തരം പതിയ ലാവണങ്ങള്‍ അന്വേഷിക്കുകയാണ്. അതിന്റെ ഭാഗമാണ് ബി ജെ പി യി ലേക്കുള്ള കൊഴിഞ്ഞുപോക്ക്.

 



സി പി എമിന്റെ വിശദീകരണങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് ദഹിക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം. നേതാക്കള്‍ അവരുടെ വഴിക്കും പ്രവര്‍ത്തകര്‍ മറ്റൊരു വഴിക്കുമാണ് നീങ്ങുന്നത്.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏത് ആ‌ർ.ടി ഓഫീസിലും ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്ക് ഫിറ്റ്നസ് ടെസ്റ്റിന് അനുമതി നൽകി ഗതാഗത വകുപ്പ്  (25 minutes ago)

ഒഡീഷയിലെ പുരിയിൽ വ്യാഴാഴ്ച നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു മരണം.... നിരവധി പേർക്ക് പരുക്ക്  (37 minutes ago)

കർണാടകയിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണം 10 ദിവസത്തേക്ക് കൂടി നീട്ടുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷൻ  (50 minutes ago)

പൂജപ്പുര തമലത്ത്‌ മെഡിക്കൽ റെപ്രസെന്റേറ്റീവ് ആത്മഹത്യ ചെയ്ത നിലയിൽ.....  (1 hour ago)

കേന്ദ്ര പദ്ധതിയായ പി.എം റാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി.ജോൺ  (1 hour ago)

നീറ്റ് പുന:പരീക്ഷ ഫലം പ്രഖ്യാപിച്ചു... പരീക്ഷയെഴുതിയ 11 ലക്ഷത്തിലധികം വിദ്യാർത്ഥികൾ യോഗ്യത നേടി.. .  (1 hour ago)

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം ഇന്ന്...  (1 hour ago)

പണം, ആരോഗ്യം, സൗഹൃദം: (ജൂലൈ 17 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

ഇന്ത്യയ്ക്ക് ഒപ്പമെത്തി ഇം​ഗ്ലണ്ട്.... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് പരാജയം...  (2 hours ago)

വറുതിയുടെ നാളുകളെ മറികടക്കാൻ പ്രാർത്ഥനകളിലൂടെ... ഭക്തിയുടേയും, തീര്‍ത്ഥാടനത്തിന്റേയും പുണ്യമാസം ഇന്ന് ആരംഭം...  ഇനി ക്ഷേത്രങ്ങളിലും വീടുകളിലും രാമായണപാരായണത്തിന്റെ നാളുകൾ....  (2 hours ago)

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (7 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (8 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (8 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (8 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (9 hours ago)

Malayali Vartha Recommends