തോല്‍ക്കാനായി വരിക വേഗം... തെരഞ്ഞെടുപ്പ് കഴിഞ്ഞാലെങ്കിലും പിണറായിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമോ എന്ന ചോദ്യം ഇപ്പോഴും ബാക്കി; പിണറായിക്കെതിരെ മത്സരിക്കാന്‍ നിര്‍ത്തിയവര്‍ ഒന്നൊന്നായി ഓടിയൊളിച്ചതോടെ എന്നും വിമര്‍ശിക്കുന്ന കെ. സുധാകരനെ നിര്‍ത്താന്‍ ഹൈക്കമാന്‍ഡ്; അതെങ്ങനെ ശരിയാകുമെന്ന് സുധാകരന്

മറ്റൊരു എംപി കൂടി തോല്‍ക്കാനായി മത്സര രംഗത്ത് എത്തുമോയെന്നാണ് സകലരും ഉറ്റുനോക്കുന്നത്. കെ മുരളീധരന് പിന്നാലെ കെ സുധാകരന്‍ കൂടി മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ ആളെ കിട്ടാനില്ല.
എന്നാല്‍ പിന്നെ എപ്പോഴും വിമര്‍ശിക്കുന്ന കെ സുധാകരനായിക്കോട്ടെ എന്നാണ് ഹൈക്കമാന്‍ഡിന്റെ പക്ഷം. അതേ സമയം സുധാകരന് തോല്‍ക്കുമെന്ന് ഉറപ്പുള്ള സീറ്റ് വേണ്ടേ വേണ്ട.
ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരന്‍ എംപിയെ മത്സരിപ്പിക്കുന്നതു കോണ്‍ഗ്രസിന്റെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നുണ്ടെന്നു ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
നേമത്ത് കെ.മുരളീധരനെ രംഗത്തിറക്കിയതു പോലെ ധര്‍മടത്ത് സുധാകരനെ സ്ഥാനാര്‍ഥിയാക്കി ബിജെപി, ഇടത് പാര്‍ട്ടികള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിനു വഴിയൊരുക്കുകയാണു ലക്ഷ്യം. ഇക്കാര്യത്തിലുള്ള തീരുമാനം ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിനു വിട്ടിരിക്കുകയാണ്.
ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരാണു സുധാകരനുമായി ചര്‍ച്ച നടത്തുന്നത്. ഇക്കാര്യത്തില്‍ സുധാകരനു മേല്‍ സമ്മര്‍ദം ചെലുത്തില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
ധര്‍മടം നിയോജകമണ്ഡലത്തിലെ രണ്ടു ബ്ലോക്ക് പ്രസിഡന്റുമാരും 10 മണ്ഡലം പ്രസിഡന്റുമാരും ഇന്നലെ വീണ്ടും സുധാകരനെ കണ്ട് സ്ഥാനാര്‍ഥിയാകാന്‍ നിര്‍ബന്ധിച്ചു. ധര്‍മടത്തെ പാര്‍ട്ടി നേതാക്കള്‍ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയെ ഫോണില്‍ ബന്ധപ്പെട്ടും സുധാകരന്‍ മത്സരിക്കണമെന്ന ആവശ്യം അറിയിച്ചു. ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചാല്‍ നോക്കാമെന്നു സുധാകരന്‍ പ്രാദേശിക നേതാക്കളെ ആശ്വസിപ്പിച്ചെങ്കിലും സമ്മതം അറിയിച്ചില്ല.
ഇവിടെ സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്ന ഡിസിസി ജനറല്‍ സെക്രട്ടറി സി. രഘുനാഥ് ഇതിനിടെ സുധാകരനെ കണ്ട് മത്സരിക്കാനുള്ള താല്‍പര്യം ആവര്‍ത്തിച്ചതോടെ രഘുനാഥിനു വേണ്ടി ഒരുവട്ടം കൂടി സമ്മര്‍ദം ചെലുത്താനാണു സുധാകരന്റെ തീരുമാനം. ധര്‍മടത്ത് മത്സരത്തിനില്ലെന്നാണ് സുധാകരന്‍ സ്വീകരിച്ച പരസ്യനിലപാട്.
കണ്ണൂരിലെ കോണ്‍ഗ്രസിന്റെ അവസാന വാക്കാണ് കെ സുധാകരന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും കെപിസിസി നേതൃത്വവും വ്രണപ്പെടുത്തിയതില്‍ സുധാകരന്‍ പ്രതിഷേധത്തിലാണ്. മട്ടന്നൂര്‍ സീറ്റ് ആര്‍എസ്പിക്ക് താനറിയാതെ കൊടുത്തതും ഇരിക്കൂറില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ തെറ്റിച്ച് കെസി വേണുഗോപാലിന്റെ വിശ്വസ്തനായ സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതുമാണ് സുധാകരനെ പ്രകോപിച്ചത്. ഈ വിഷയങ്ങളില്‍ തന്നോട് ഒരു വാക്ക് ചോദിച്ചില്ലെന്നു സുധാകരനുണ്ട്. മാത്രമല്ല ഇരിക്കൂറില്‍ താനറിയാതെ മധ്യസ്ഥശ്രമത്തിന് ഹസനും കെസി ജോസഫുമെത്തിയതും സുധാകരനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
ഇരിക്കുറില്‍ സോണി സെബാസ്റ്റ്യനെ അനുനയിപ്പിക്കുന്നതിനായി തന്നോട് ഒരു വാക്ക് പോലും ആലോചിക്കാതെ ഡിസിസി പ്രസിഡന്റ് സ്ഥാനം കൊടുക്കാമെന്ന് വാഗ്ദ്ധാനം ചെയ്തതാണ് സുധാകരനെ കൂടുതല്‍ പ്രകോപിച്ചത്.
സംസ്ഥാനത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപള്ളിയും ഹൈക്കമാന്‍ഡ് ചുമതലക്കാരനായ കെ.സി വേണുഗോപാലും ചേര്‍ന്ന് സ്വന്തം ഇഷ്ടക്കാരെ തിരുകി കയറ്റിയെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുധാകരന്‍ തുറന്നടിച്ചു.
കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം താന്‍ നേരത്തെ രാജി വയ്ക്കാന്‍ തീരുമാനിച്ചതാണെന്നും തെരഞ്ഞെടുപ്പില്‍ സാധാരണ പ്രവര്‍ത്തകര്‍ക്ക് ആശയ കുഴപ്പമുണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ രാജി വയ്ക്കാത്തതെന്നും സുധാകരന്‍ ചുണ്ടിക്കാട്ടി. ആ സുധാകരനെയാണ് പിണറായിക്കെതിരെ മത്സരിക്കാന്‍ നിര്‍ത്തുന്നത്. കണ്ടറിയാം.
r
https://www.facebook.com/Malayalivartha
























