പിണറായിയെ നേരിടാന്‍ ചങ്കൂറ്റമുണ്ടെന്ന് സുധാകരന്‍ ... ഇന്ന് അതിനിർണ്ണായകം പിണറായിക്കെതിരെ കെ സുധാകരന്റെ പടയൊരുക്കം അങ്കം കുറിക്കുന്നു

ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയെന്നറിയപ്പെടുന്ന ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെ നേരിടാന്‍ ഇന്ന് കെ സുധാകരന്‍ ഇറങ്ങുമോ.
ധര്‍മടം പ്രസ്റ്റീജ് മണ്ഡലത്തില്‍ പിണറായിയെ നേരിടാന്‍ തനിക്ക് ചങ്കൂറ്റമുണ്ടെന്ന് സുധാകരന്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കെ ഇന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപനം നടത്തുമെന്നാണ് അവസാനവട്ട സൂചന.
കെ സുധാകരന്‍ കളത്തിലിറങ്ങുന്നതോടെ പാലായും പാലക്കാടും നേമവും പോലെ കേരളത്തിലെ മിന്നുന്ന പോരാട്ടമായി ധര്‍മടം മാറുകയാണ്.
നേമത്ത് കെ മുരളീധരനെ കളത്തിലിറക്കി കുമ്മനം രാജശേഖരനെയും വി ശിവന്‍കുട്ടിയും നേരിടുന്ന അതേ തന്ത്രത്തില്‍ കോണ്‍ഗ്രസിലെ വീറുള്ള പുലി കെ സുധാകരന്‍ എല്‍ഡിഎഫിന്റെ മുഖ്യമന്ത്രിയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ പിണറായിക്കെതിരെ അങ്കം കുറിക്കാനുള്ള പുറപ്പാടിലാണ്.
പിണറായിക്കെതിരെ മത്സരിക്കാന്‍ വീറുള്ള ഒരാളും കോണ്‍ഗ്രസിലില്ലാത്ത അനിശ്ചിതത്വം മുറുകുന്ന സാഹചര്യത്തിലാണ് താന്‍ തയ്യാറാണെന്ന് കെ സുധാകരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
ധര്‍മടം നിയോജകമണ്ഡലത്തിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം സുധാകരന്‍ മത്സരത്തിനെത്തണമെന്ന നിര്‍ദേശം നേരിട്ട് ആവശ്യപ്പെടുന്നസാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പൊതുതാല്‍പര്യത്തിന് ഇദ്ദേഹം തയാറാകുന്നത്. ധര്‍മടത്തെ പ്രാദേശിക കോണ്‍ഗ്രസ് ഘടകം വര്‍ക്കിംഗ് കമ്മിറ്റിയംഗം എകെ ആന്റണിയെ ഫോണില്‍ വിളിച്ച് ഈ താല്‍പര്യം അറിയിച്ചതോടെ ആന്റണി സുധാകരനുമായി ഇന്നലെ ഫോണില്‍ സംസാരിച്ചിരുന്നു.
ഇതിനു പുറമെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഇന്നലെ രാത്രി സുധാകരനുമായി ആശയവിനിമയം നടത്തി സ്ഥാനാര്‍ഥിത്വത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കുകയായിരുന്നു.
നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് കേവലം 17 ദിവസം മാത്രം നീളുന്ന പ്രചാരണത്തിന് കണ്ണൂര്‍ കോണ്‍ഗ്രസിലെ ധീരനായ നേതാവും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ കെ സുധാകരന്‍ പിണറായിക്കെതിരെ കളത്തിലെത്തുന്നത്. ഫോര്‍വേഡ് ബ്ലോക്കിന് നല്‍കിയിരുന്ന സീറ്റ് അവസാനഘട്ടത്തില്‍ കോണ്‍ഗ്രസ് തിരികെയെടുത്തെങ്കിലും അനുയോജ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
2016ലെ തെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ മമ്പറം ദിവാകരനെ പിണറായി വിജയന്‍ 37000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ മണ്ഡലമാണ് ധര്‍മടം. ബിജെപിക്ക് ഇവിടെ നേടാനായത് 12,000 വോട്ടുകള്‍ മാത്രം.
ഇതേ മണ്ഡലത്തിലേക്ക് കോണ്‍ഗ്രസിലെ തലയെടുപ്പുള്ള നേതാവ് സുധാകരന്റെ കടന്നുവരവ്. ഇത്തരത്തില്‍ വമ്പന്‍മാരെ നേരിടാന്‍ പ്രസ്റ്റീജ് മണ്ഡലത്തില്‍ കെ മുരളീധരനു പുറമെ മറ്റൊരു സിറ്റിംഗ് എംപി കൂടി രംഗത്തു വരികയാണ്. ഡിസിസി സെക്രട്ടറി രഘുനാഥിനെ ധര്‍മടത്തു മത്സരിപ്പിക്കാനുള്ള തീരുമാനം ഒഴിവാക്കിയാണ് ഇത്തരമൊരു നീക്കം കോണ്‍ഗ്രസ് നടത്തുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്നസാഹചര്യത്തില്‍ അവരെ പിന്‍തുണയ്ക്കാന്‍ കോണ്‍ഗ്രസില്‍ അഭിപ്രായമുണ്ടായെങ്കിലും പാര്‍ട്ടിയില്‍ ഒരു വിഭാഗം അതിനോടു യോജിച്ചിരുന്നില്ല.
"
https://www.facebook.com/Malayalivartha
























