ശോഭ സുരേന്ദ്രന്റെ വരവോടെ കഴക്കൂട്ടത്ത് ശക്തമായ ത്രികോണ പോരിന് കളമൊരുങ്ങുന്നു; ഇല്ലായ്മകള്‍ക്കിടയിലൂടെയുള്ള പോരാട്ടം, മത്സരിച്ചിടത്തെല്ലാം ബിജെപിക്ക് ഇരട്ടി നേട്ടം

കഴക്കൂട്ടം മണ്ഡലം സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രനെ പ്രഖ്യാപിച്ചതോടെ ത്രികോണമത്സരത്തിനു കളമൊരുങ്ങുകയാണ്. യു ഡി എഫ് സ്ഥാനാർഥി ഡോ എസ്‌എസ് ലാലും എൽ ഡി എഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനും ഇതിനകം തന്നെ മണ്ഡലത്തിൽ സജീവമാണ്. ബി ജെ പിയുടെ ആദ്യ ഘട്ട സ്ഥാനാർഥികളുടെ പേര് നിർദ്ദേശിച്ചപ്പോൾ ശോഭയുടെ പേരില്ലായിരുന്നു. എന്നാൽ കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി ഉണ്ടാകുമെന്നായിരുന്നു ബിജെപി സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നത്.
ഒടുവിൽ ഏറെ ചർച്ചകൾക്കും ആശയകുഴപ്പിത്തിന് ശേഷം ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ടായിരുന്നു ശോഭയുടെ പേര് നിർദ്ദേശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം ബിജെപി ആസ്ഥാനത്ത് നിന്നാണ് ശോഭ സുരേന്ദ്രന് ഉറപ്പുകിട്ടിയത് എന്നാണ് റിപ്പോർട്ടുകൾ. മണ്ഡലത്തില്‍ പോയി പ്രചരണം തുടങ്ങാനും നിര്‍ദ്ദേശം ലഭിച്ചിരിക്കുകയാണ്. കേന്ദ്ര/സംസ്ഥാന നേതൃത്വത്തിന്റെ വന്‍പിന്തുണയോടെ ഇന്ന് ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്തെ സ്ഥാനാര്‍ത്ഥിയായി പ്രചാരണം ആരംഭിക്കുന്നത്.
എന്നാൽ തീപ്പൊരി സ്ഥാനാർത്ഥിയെ കുറിച്ച് ആർക്കും അറിയാത്ത ചില കാര്യങ്ങളുമുണ്ട്. പ്രാരാബ്ദങ്ങളോട് പടപൊരുതിയ കുട്ടികാലം. അച്ഛന്‍ മരിച്ചതോടെ എട്ടാം ക്ലാസിലെത്തിയപ്പോള്‍ ദുരിതം പുതിയ തരത്തിലായിരുന്നു. വടക്കാഞ്ചേരിയില്‍ കൃഷി ഉപജീവനമാക്കിയ കുടുംബത്തിലെ ഇളയ കുട്ടിയായിട്ടായിരുന്നു ശോഭയുടെ ജനനം. എട്ടില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. ആറ് മക്കള്‍ അമ്മ കല്യാണിയുടെ ചുമതലയായി. പ്രതിസന്ധികളെ ചങ്കൂറ്റത്തോടെ നേരിട്ട അമ്മയാണ് ശോഭയുടെ റോൾ മോഡൽ.
ഇതിനിടെയിലും പഠനത്തിലും സാമൂഹിക പ്രവര്‍ത്തനത്തിലുമെല്ലാം സജീവമായി തുടങ്ങി. ബാലഗോകുലത്തിലൂടെ ആര്‍എസ്‌എസിലെത്തി തുടർന്ന് ബിജെപിയിലേക്ക് എത്തുകയായിരുന്നു. രാവിലെ കുടിക്കുന്ന അര ഗ്ലാസ് കഞ്ഞിയാണ് ഇന്നും ശോഭയുടെ കരുത്തിനു പിന്നിൽ. ഏത് പ്രതിസന്ധിയേയും മറികടക്കാനുള്ള ആത്മവിശ്വാസവുമായി ശോഭ ദേശീയ നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെടുമെന്നാണ് ജനങ്ങളുടെ വിലയിരുത്തൽ. ശോഭ കഴക്കൂട്ടത്തെത്തുന്നതിനു മുന്നേ തന്നെ പ്രവര്‍ത്തകര്‍ ആവേശ തിമിർപ്പിലുമാണ്.
കഴക്കൂട്ടത്ത് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്നേ തന്നെ ചുവരെഴുത്തു തുടങ്ങിയിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴെല്ലാം പരമാവധി വോട്ടുകള്‍ കീശയിലാക്കിയ ശോഭാ സുരേന്ദ്രന്‍ ആറ്റിങ്ങലില്‍ എത്തുന്നത് അവസാന നിമിഷത്തിലാണ്. ലോക്‌സഭയില്‍ ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രന്‍ നടത്തിയത് ഞെട്ടിക്കുന്ന പ്രകടനമായിരുന്നു. എപ്ലസ് മണ്ഡലമല്ല പണം വാരിയൊഴുക്കിയില്ല എന്നത് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്. സിപിഎം കോട്ടകളായ ആറ്റിങ്ങല്‍ ചിറയന്‍കീഴ് എന്നിവിടങ്ങളില്‍ സിപിഎം സ്ഥാനാര്‍ത്ഥി എ സമ്പത്തിന്റെ വോട്ടുകള്‍ വളരെ വലിയ വിള്ളലുണ്ടാക്കിയതും ശോഭ സുരേന്ദ്രന്‍ നേടിയ വോട്ടുകളായിരുന്നു.
നിയമസഭയില്‍ 40000 വോട്ടിന് ബി സത്യന്‍ വിജയിച്ച മണ്ഡലത്തില്‍ സമ്പത്ത് രണ്ടാമത് പോവുകയും ചെയ്തു. ശോഭ സുരേന്ദ്രനുമായുള്ള വ്യത്യാസമാകട്ടെ വെറും ആറായിരം വോട്ടുകളായിരുന്നു. ഇതൊക്കെ തന്നെയാണ് തീപ്പൊരി നേതാവായ ശോഭയെ എല്ലാ മണ്ഡലങ്ങളും ആഗ്രഹിക്കാനുള്ള പ്രധാന കാരണം.
https://www.facebook.com/Malayalivartha
























