സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വീണ്ടും മാറ്റി

സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായ പി.എസ്. സരിത്ത്, സന്ദീപ് നായര്‍ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു വീണ്ടും മാറ്റി. പ്രതികളുടെ അഭിഭാഷകരുടെ ആവശ്യപ്രകാരമാണു ഹര്‍ജി പരിഗണിക്കുന്നതു പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി 23-ലേക്കു മാറ്റിയത്.
മറ്റു പ്രധാന പ്രതികളായ എം. ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തേ ജാമ്യം ലഭിച്ചിരുന്നു.
ശിവശങ്കറിനു ജാമ്യം ലഭിച്ചതിനു പിന്നാലെയാണ് സരിത്തും സന്ദീപും ജാമ്യഹര്‍ജി നല്‍കിയത്. കസ്റ്റംസ് കേസില്‍ കോഫപോസ ചുമത്തിയിട്ടുള്ളതിനാല്‍ ഇ.ഡി. കേസില്‍ ജാമ്യം ലഭിച്ചാലും പുറത്തിറങ്ങാനാകില്ല.
സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പുറത്തായ സംഭവത്തില്‍ കോടതിയലക്ഷ്യം നടന്നുവെന്ന പരാതിയില്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിനു (ഡി.ജി.പി.) മറുപടി നല്‍കിയില്ല.കഴിഞ്ഞ 16-നു മറുപടി നല്‍കാനാണു നിര്‍ദേശിച്ചിരുന്നത്.
കോവിഡ് ബാധിച്ച് അസി. സോളിസിറ്റര്‍ ജനറല്‍ വിശ്രമത്തിലായതിനാല്‍ മറുപടി നല്‍കുന്നതു വൈകാനാണിട. തന്റെ ശബ്ദരേഖ ചോര്‍ന്നതുമായി ബന്ധപ്പെട്ടു സ്വപ്നയുടെ രഹസ്യമൊഴിയിലെ പ്രധാന ഭാഗങ്ങളില്‍ ചിലതു കമ്മിഷണറുടെ മറുപടിയില്‍ ഉള്‍പ്പെടുത്തുമെന്നാണു വിവരം.
"
https://www.facebook.com/Malayalivartha
























