'കെഎം ഷാജിയുടെ വീടിന് മുന്ന് കോടി വില നിശ്ചയിച്ച വിജിലന്‍സിനും, ഇഡിക്കും പിണറായിലെ 58 സെന്റ് സ്ഥലവും ഒരു ഇരുനില വീടും 87 ലക്ഷം രൂപയ്ക്ക്. സംശയം ഒന്നുമില്ലല്ലോ ആര്‍ക്കും..' ചർച്ചയായി ഡീന്‍ കുര്യാക്കോസ് എംപിയുടെ പോസ്റ്റ്

കേരള രാഷ്ട്രീയത്തില്‍ പല തവണ ചര്‍ച്ചയായിട്ടുള്ള ഒന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വീട് എന്നത്. വീണ്ടും ഇതാ തെരഞ്ഞെടുപ്പ് ചൂട് അടുത്തതോടെ ഏറെ ചർച്ചകൾക്ക് വഴിതുറക്കുകയാണ്. തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിന്റെ ഭാഗമായി സ്വത്തു വിവരം അദ്ദേഹം ഇന്നലെ സമര്‍പ്പിച്ചതോടെ വീട് വീണ്ടും പ്രതിപക്ഷം ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ്.
വീടിന്റെ ചിത്രം പങ്കിട്ട് ഡീന്‍ കുര്യാക്കോസ് എംപിയുടെ പോസ്റ്റ് ചര്‍ച്ചയായിരിക്കുകയാണ്. 'കെഎം ഷാജിയുടെ വീടിന് മുന്ന് കോടി വില നിശ്ചയിച്ച വിജിലന്‍സിനും, ഇഡിക്കും പിണറായിലെ 58 സെന്റ് സ്ഥലവും ഒരു ഇരുനില വീടും 87 ലക്ഷം രൂപയ്ക്ക്. സംശയം ഒന്നുമില്ലല്ലോ ആര്‍ക്കും..' എന്നത് ഡീന്‍ കുറിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വത്ത് എന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. പിണറായിയിലെ വീടും സ്ഥലവും ഉള്‍പ്പെടെയാണിത് എന്നതാണ്. പിണറായിയുടെ പേരില്‍ 51.95 ലക്ഷം രൂപയുടെ സ്വത്തും ഭാര്യയുടെ പേരില്‍ 35 ലക്ഷം രൂപയുടെ സ്വത്തുമാണ് നൽകിയിട്ടുള്ളത്. ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിലായി പിണറായി വിജയന് 2,04,048 രൂപയും ഭാര്യയ്ക്ക് 29,76,717 രൂപയുമുണ്ട്.
അതോടൊപ്പം തന്നെ ധര്‍മടം നിയമസഭാ മണ്ഡലത്തിലേക്കു പിണറായി വിജയന്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരം കാണിച്ചിരിക്കുന്നത്. പിണറായിയുടെ കൈവശം പണമായി 10,000 രൂപയും ഭാര്യയുടെ കൈവശം 2000 രൂപയുമാണുള്ളത്. 3,30,000 രൂപയുടെ സ്വര്‍ണമാണ് ഭാര്യയ്ക്കുള്ളത്. കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍(കിയാല്‍) പിണറായി വിജയന് ഒരു ലക്ഷം രൂപയുടെയും ഭാര്യ കമലയ്ക്ക് 2 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്.
മലയാളം കമ്യൂണിക്കേഷന്‍സില്‍ പിണറായി വിജയന് 10,000 രൂപയുടെയും ഭാര്യയ്ക്ക് 20,000 രൂപയുടെയും ഓഹരിയാണുള്ളത്. 3 കേസുകളുടെ കാര്യവും പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























