സംസ്ഥാനത്ത് സ്വര്‍ണ്ണവില വര്‍ദ്ധിച്ചു പവന് 33,760 രൂപ

മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 160 രൂപയാണ് ഇന്നു കൂടിയത്. പവന്‍ വില 33,760 രൂപ. ഗ്രാമിന് ഇരുപതു രൂപ കൂടി 4220 രൂപയായി.
കഴിഞ്ഞ ശനിയാഴ്ച 120 രൂപ കൂടിയ ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. 33,600 രൂപയായിരുന്നു ശനിയാഴ്ച മുതല്‍ ഇന്നലെ വരെ വില.
ഈ മാസം ഇതുവരെ ഏറിയും കുറഞ്ഞും ചാഞ്ചാടുന്ന അവസ്ഥയിലാണ് സ്വര്‍ണ വില. മാസത്തിന്റെ തുടക്കത്തില്‍ 34,440 രൂപയായിരുന്ന വില നാലു ദിവസത്തിനിപ്പുറം 33,160ലേക്ക് കുറഞ്ഞിരുന്നു.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയിലെ സ്ഥിരതയില്ലായ്മയ്ക്കു കാരണമെന്നാണ് വ്യാപാര വൃത്തങ്ങള്‍ പറയുന്നത്.
ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റിനു ശേഷമുള്ള ദിവസങ്ങളില്‍ സ്വര്‍ണ വില ചാഞ്ചാട്ടത്തിലാണ്. ഫെബ്രുവരി 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ല്‍ എത്തിയ വില പിന്നീട് ഉയര്‍ന്നിരുന്നു.
കേന്ദ്ര ബജറ്റില്‍ ഇറക്കുമതി തീരൂവ കുറച്ചതിനു പിന്നാലെ ഏതാനും ദിവസങ്ങളില്‍ വില ഇടിവു പ്രകടിപ്പിച്ചെങ്കിലും ട്രെന്‍ഡ് നിലനിന്നില്ല. തിരിച്ചുകയറിയ വില പിന്നീട് ഏറിയും കുറഞ്ഞും നില്‍ക്കുകയാണ്.
ഫെബ്രുവരി ഒന്നിന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം പവന് 1800 രൂപ കുറഞ്ഞിരുന്നു. പിന്നീട് മൂന്ന് തവണയായി 800 രൂപ വര്‍ധിക്കുകയും ചെയ്തു.
കേന്ദ്ര ബജറ്റിന് പിന്നാലെ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവില രണ്ടാഴ്ച മുന്‍പ് മുതല്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളിലും സ്വര്‍ണ വില കൂടി. പിന്നീടാണ് വില കുറഞ്ഞത്. ബജറ്റില്‍ ഇറക്കുമതി തീരുവ കുറച്ചതിനു ശേഷം തുടര്‍ച്ചയായി സ്വര്‍ണവിലയില്‍ കുത്തനെ ഇടിവാണ് ഉണ്ടായത്. 5 ദിവസം കൊണ്ട് 1600രൂപയാണ് പവന് കുറഞ്ഞത്. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറച്ചിരുന്നു.
ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കൂടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്. സ്വര്‍ണത്തിനൊപ്പം വെള്ളിയുടെയും ഇറക്കുമതി തീരുവ കുറച്ചിരുന്നു.
https://www.facebook.com/Malayalivartha
























