Widgets Magazine
22
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വൈഷ്ണ സുരേഷ് എന്ന ഞാന്‍... തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത് കെഎസ്‌യു നേതാവ് വൈഷ്ണ: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി പുതിയ ഭരണാധികാരികൾ..


സ്വർണക്കൊള്ളയിൽ ഗോവർദ്ധന്റെയും പങ്കജ് ഭണ്ഡാരിയുടെയും പങ്ക് വെളിപ്പെടുത്തിയത്‌ ഉണ്ണികൃഷ്ണൻ പോറ്റി: പോറ്റിയ്ക്ക് ഒന്നരക്കോടി കൈമാറിയെന്നും, കുറ്റബോധം തോന്നി, പ്രായശ്ചിത്തമായി പത്ത് ലക്ഷം രൂപ ശബരിമലയിൽ അന്നദാനത്തിനായി നൽകിയെനും ഗോവർദ്ധന്റെ മൊഴി: പണം നൽകിയതിന്റെ തെളിവുകൾ അന്വേഷണസംഘത്തിന്...


'എല്ലാവർക്കും നന്മകൾ നേരുന്നു'... സത്യൻ അന്തിക്കാട് കുറിച്ച കടലാസും പേനയും ഭൗതിക ശരീരത്തോടൊപ്പം ചിതയിൽ വച്ചു: മകന്‍ വിനീത് ശ്രീനിവാസൻ ചിതയ്ക്ക് തീ കൊളുത്തിയപ്പോൾ നിറകണ്ണുകളോടെ ചിതയിലേക്ക് നോക്കി മുഷ്ടി ചുരുട്ടി അച്ഛനെ അഭിവാദ്യം ചെയ്ത് ധ്യാൻ: കരച്ചിലടക്കാൻ പാടുപെട്ട് ഭാര്യയും മരുമക്കളും കൊച്ചുമക്കളും: അവസാനമായി കാണാനും, അന്ത്യാഞ്ജലി അര്‍പ്പിക്കാനും എത്തിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെട്ട് പോലീസ്...


ഒരു ക്രിസ്ത്യാനി തന്ന 400 രൂപയും ഒരു മുസ്ലിം തന്ന 2000 രൂപയും കൊണ്ട് ഒരു ഹിന്ദു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തി: പഞ്ചനക്ഷത്ര സൗകര്യങ്ങൾ ഒഴുവാക്കി സാധാരണക്കാരാനായി ജീവിക്കാനിഷ്ടപ്പെട്ട ശ്രീനിവാസൻ: ജീവിതത്തിന്റെ അവസാന നിമിഷവും സർക്കാർ ആശുപത്രിയിൽ...


നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന് വിട ചൊല്ലി നാട്.... സംസ്ഥാന ബഹുമതികളോടെ രാവിലെ 11:50ന് ഉദയംപേരൂർ കണ്ടനാട് വട്ടുക്കുന്ന് റോഡിലുള്ള പാലാഴിയിലെ വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്

കോവിഡ് പ്രാരംഭകാലത്തെ റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും തിരിച്ചു വരുന്നു; കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി തടയാൻ ഇവരണ്ടും കൂടിയേതീരൂ എന്ന കാഴ്ചപ്പാടിൽ ആരോഗ്യവകുപ്പ്

23 MARCH 2021 01:05 PM IST
മലയാളി വാര്‍ത്ത

കേരളo സമ്പൂർണ്ണ ലോക്ഡോൺ ആയിട്ട് ഒരു വർഷം തികയുകയാണ്. കോവിഡിനെ രണ്ടാം തരംഗം രാജ്യത്ത് അലയടിക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ഇപ്പോൾ ഇതാ മറ്റൊരു വിവരം കൂടി പുറത്തു വരികയാണ്. കോവിഡ് പ്രാരംഭകാലത്തെ റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും തിരിച്ചു വരുന്നു.

കോവിഡിന്റെ രണ്ടാംവരവിനെ ഫലപ്രദമായി തടയാൻ ഇവരണ്ടും കൂടിയേതീരൂ എന്ന കാഴ്ചപ്പാടിലാണ് ആരോഗ്യവകുപ്പ് നടപടി കർശനമാക്കുന്നത്.തിരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണാതീതമായി ആൾക്കൂട്ടങ്ങളുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് കൂടുതൽ കർശന നടപടി വേണ്ടിവരും എന്ന കണക്കുകൂട്ടലിലാണിത്.

ആദ്യഘട്ടത്തിൽ സ്വീകരിച്ചതുപോലെ കൃത്യതയോടെ റൂട്ട്മാപ്പും സമ്പർക്കപ്പട്ടികയും തയ്യാറാക്കാനാണ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം.

 

കോവിഡ്-19ന്റെ രണ്ടാംവരവ് ആദ്യഘട്ടത്തേക്കാൾ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ രോഗനിയന്ത്രണ പ്രവർത്തനങ്ങളായ സ്രവ പരിശോധന, യാത്രകൾക്ക് ശേഷമുള്ള സ്വയം നിരീക്ഷണം, എസ്.എം.എസ്. പാലിക്കൽ(സാമൂഹിക അകലം, മാസ്ക് ധരിക്കൽ, സാനിറ്റൈസിങ്), സമ്പർക്കപട്ടിക വെളിപ്പെടുത്തൽ എന്നിവയോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ജനസംഖ്യയിൽ ഗണ്യമായ വിഭാഗത്തിൽ ഉൾപ്പെട്ട മുതിർന്ന പൗരന്മാരും ജീവിതശൈലി രോഗമുള്ളവരും അനാവശ്യമായ യാത്രകൾ, കൂടിച്ചേരലുകൾ തുടങ്ങിയവ ഒഴിവാക്കി രോഗവ്യാപനം തടയാൻ സ്വയംനിയന്ത്രണങ്ങൾ പാലിക്കണമെന്നും അറിയിച്ചു.

പുതിയ രോഗികളുടെ റൂട്ട് മാപ്പ് തയ്യാറാക്കി സമ്പർക്ക പട്ടികയിലുള്ള മുഴുവൻപേരെയും ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്താൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി. എല്ലാ ജില്ലയിലും സഞ്ചരിക്കുന്ന ആർ.ടി.പി.സി.ആർ. ലാബിന്റെ സേവനം പ്രയോജനപ്പെടുത്തി പരിശോധനകളുടെ എണ്ണം വർധിപ്പിക്കും.

ഒരു മൊബൈൽ ലാബിന് പരമാവധി അഞ്ച് സംഘങ്ങളായി വിവിധ സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടത്താനും പ്രതിദിനം ശരാശരി രണ്ടായിരം സാമ്പിളുകളുടെ ഫലം 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിശോധനാ സ്ഥലങ്ങൾ മുൻകൂർ അറിയിച്ച് പൊതുജനങ്ങൾക്ക് സൗകര്യമൊരുക്കും.

60 വയസ്സിനു മുകളിലുള്ള മുഴുവൻ പേർക്കും 45-നും 59-നും ഇടയിൽ പ്രായമുള്ള മാരകരോഗമുള്ളവരും ജീവിതശൈലീരോഗമുള്ളവരുമായ ആളുകൾക്കും കോവിഡ് പ്രതിരോധ കുത്തിവെയ്പ് സമയബന്ധിതമായി നൽകുന്നതിനൊപ്പം ഇവകൂടി ക്രമീകരിക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടിവരും.

പൊതുതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കോവിഡ്-19 വ്യാപനം തടയുന്നതിനായി എസ്.എം.എസ്.(സാമൂഹിക അകലം, മാസ്ക് ധരിക്കൽ, സാനിറ്റൈസിങ്) കാമ്പയിൻ ശക്തമാക്കും. ഇതിനായി പൊതുസ്ഥലങ്ങളിലും കടകളിലും പൊതുയോഗ വേദികളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തണം.

പുതിയ പൊതുജനാരോഗ്യ നിയമ ഓർഡിനൻസ് പ്രകാരം പകർച്ചവ്യാധി നിയന്ത്രണ പ്രവർത്തനങ്ങൾ കർശനമാക്കാൻ മെഡിക്കൽ ഓഫീസർമാരെയും ഹെൽത്ത് ഇൻസ്പെക്ടർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

 നേരത്തെ ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചന കേന്ദ്ര ആരോഗ്യ മന്ത്രാലയം നൽകിയിരുന്നു . ഇന്ത്യയിൽ കോവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ കോവിഡിന്റെ രണ്ടാം തരംഗം പിടിച്ചു നിർത്താൻ നടപടികൾ കൈകൊള്ളാൻ ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്കു നിർദേശം നൽകിയിരിക്കുകയാണ്.

കഴിഞ്ഞ രണ്ടാഴ്ചകളിലായി രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ 70 ജില്ലകളിൽ കോവിഡ് കേസുകളിൽ 150 ശതമാനമാണ് വർധന. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തിസ്ഗഢ്, ഗുജറാത്ത്, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഡൽഹി, ഹിമാചൽ പ്രദേശ് ആന്ധ്രാപ്രദേശ്, എന്നിവിടങ്ങളിൽ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ക്രമാതീതമായി ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതായി ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രണയബന്ധത്തെ എതിര്‍ത്തതിന് കാമുകനും മകളും ചേര്‍ന്ന് പിതാവിനെ കൊലപ്പെടുത്തി  (1 hour ago)

ചിത്രപ്രിയ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (1 hour ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബം  (1 hour ago)

ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടതി  (2 hours ago)

കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച വി ബി ജി റാം ജി ബില്‍ രാഷ്ട്രപതി അംഗീകരിച്ചു  (3 hours ago)

103ാം വയസിലും അയ്യനെ തൊഴുത് പാറുക്കുട്ടി മുത്തശ്ശി  (3 hours ago)

സംസ്‌കൃതത്തിൽ സത്യവാചകം ചൊല്ലി കരമന അജിത്; കയ്യടിച്ച് ആവേശം...! തിരുവനന്തപുരത്ത് സംഭവിച്ചത്  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ....! തൊണ്ട പൊട്ടി നഗരസഭയിൽ ശരണംവിളി! ഉഗ്രരൂപമെടുത്ത് അയ്യന്‍ ഗോവര്‍ധനെ വലിച്ച് കീറുന്നു..!  (3 hours ago)

സ്വാമിയേ ശരണമയ്യപ്പാ....! തൊണ്ട പൊട്ടി നഗരസഭയിൽ ശരണംവിളി! ഉഗ്രരൂപമെടുത്ത് അയ്യന്‍ ഗോവര്‍ധനെ വലിച്ച് കീറുന്നു..!  (4 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ സത്യപ്രതിജ്ഞ; പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു  (4 hours ago)

ആഗോളതലത്തിൽ തന്നെ മൂലധന ശക്തികളും തൊഴിൽ ശക്തികളും തമ്മിലുള്ള അസമത്വം വർദ്ധിച്ചുകൊണ്ടിരിക്കുന്നു; തൊഴിലാളി വർഗ്ഗത്തിന്റെ പക്ഷത്തു നിന്ന് സംസാരിക്കുക, അവരുടെ ആശങ്കകൾ പങ്കുവെക്കുക, അവർക്കൊപ്പം നിൽക്കുക  (4 hours ago)

ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സർക്കാരിന്റെ വാദം തള്ളി കോടതി;ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സർക്കാർ പുറത്ത് ഇറക്കിയ വിജ്ഞാപനം റദ്ദാക്കി ഹൈക്കോടത  (4 hours ago)

കുവൈത്തില്‍ വീടിന് തീപിടിച്ച് ഒരു സ്ത്രീക്കും രണ്ട് കുട്ടികള്‍ക്കും ദാരുണാന്ത്യം  (5 hours ago)

യാത്രാ നിരക്കുകളില്‍ പുതിയ പരിഷ്‌കാരവുമായി ഇന്ത്യന്‍ റെയില്‍വേ  (6 hours ago)

ആർ ശ്രീലേഖ IPS മേയർ..!! ഉറപ്പിച്ച് കേന്ദ്രം..! രാജേഷ് തെറിച്ചു..! ഡെപ്യൂട്ടി മേയറും വനിതാ..! പ്രഖ്യാപനം ഉടൻ  (6 hours ago)

Malayali Vartha Recommends