Widgets Magazine
20
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരാഴ്ച്ചക്കിടെ രണ്ടു കുടുംബങ്ങൾ കൂട്ടആത്മഹത്യയ്ക്ക് ശ്രമിച്ചു..കോട്ടയത്ത് മക്കൾക്ക് വിഷം നൽകി ദമ്പതികൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. അമ്മയും മകളും മരിച്ചു...


സ്‌കൂളിലെ ക്ലാസ് മുറിക്കുള്ളില്‍ വെച്ച് അധ്യാപകര്‍ ചുംബിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍.. രക്ഷിതാക്കളും നാട്ടുകാരും കടുത്ത പ്രതിഷേധവുമായി രംഗത്ത്..അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു..


കമ്മ്യൂണിറ്റി കിച്ചണുകള്‍ സ്ഥാപിക്കുമെന്ന സുപ്രധാന പ്രഖ്യാപനവുമായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍..ബാനറുകളും കൊടികളും കെട്ടി ഭക്ഷണ വിതരണം നടത്തരുതെന്ന് മന്ത്രി..


പിണറായി വിജയന്റെ മകളുടെ സ്വത്ത് കേന്ദ്ര സർക്കാർ കണ്ടുകെട്ടിയാലുടൻ.. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയൻ രാജിവയ്ക്കും... വീണയുടെ സ്വത്ത് മരവിപ്പിക്കുന്ന ദിവസത്തിന് വേണ്ടി കാത്തിരിക്കുകയാണ് സി പി എം..


ഡോണാൾഡ് ട്രംപിനും കുടുംബത്തിനുമെതിരെ വധഭീഷണി.. ഇറാൻ തലസ്ഥാനത്ത് വീണ്ടും കൂറ്റൻ ബാനർ...അമേരിക്കൻ ദേശീയ പതാക പുതപ്പിച്ച ശവപ്പെട്ടികൾ..ട്രംപും കുടുംബവും അതിനുള്ളിൽ..

വോട്ട് തട്ടാന്‍ എട്ട് മാസക്കാലത്തോളം കുട്ടികളുടെ അന്നം മുടക്കിയത് സംസ്ഥാന സര്‍ക്കാർ; ഉച്ചക്കഞ്ഞി അലവന്‍സായി കഴിഞ്ഞ ഏഴു മാസം വിതരണം ചെയ്യാതിരുന്ന അരി ഇപ്പോള്‍ ഒരുമിച്ചു വിതരണം ചെയ്യുന്നതിനെതിരെ ചെന്നിത്തല

26 MARCH 2021 11:36 AM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ട് തട്ടാന്‍ എട്ട് മാസക്കാലത്തോളം കുട്ടികളുടെ അന്നം മുടക്കിയത് സംസ്ഥാന സര്‍ക്കാരെന്നു ആരോപണം. ഉച്ചക്കഞ്ഞി അലവന്‍സായി കഴിഞ്ഞ ഏഴു മാസം വിതരണം ചെയ്യാതിരുന്ന അരി ഇപ്പോള്‍ ഒരുമിച്ചു വിതരണം ചെയ്യുന്നതിനെതിരേയാണു ചെന്നിത്തല രംഗത്ത് വന്നിരിക്കുന്നത്.

സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഭക്ഷ്യധാന്യം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച്‌ വരെ വിതരണം ചെയ്യാതെ പൂഴ്ത്തിവച്ച ശേഷം വോട്ടെടുപ്പിന് തൊട്ടുമുമ്ബ് ഒന്നിച്ച്‌ വിതരണം ചെയ്യുകയാണ് ഇവർ. ഇത് വോട്ട് തട്ടാനല്ലെങ്കില്‍ പിന്നെ മറ്റെന്തിനാണെന്ന് ചെന്നിത്തല ചോദിക്കുകയുണ്ടായി.

പിഞ്ചു കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നാലും വേണ്ടില്ല, തങ്ങള്‍ക്ക് വോട്ട് കിട്ടിയാല്‍ മതിയെന്ന് കരുതുന്ന ക്രൂരമായ മനോനിലയിലാണ് മുഖ്യമന്ത്രി എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന് ചെന്നിത്തല മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇത്തവണ വിഷു ഏപ്രില്‍ 14 നാണ്. വിഷുവിനുള്ള ഭക്ഷ്യക്കിറ്റും വോട്ടെടുപ്പിന് തൊട്ടുമുമ്ബ് വിതരണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ നഗ്‌നമായ ലംഘനമാണ്.

അതും ഏപ്രില്‍ ആറ് കഴിഞ്ഞ് വിതരണം ചെയ്താല്‍ മതിയെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുള്ളത്. വോട്ടെടുപ്പന് തൊട്ടു മുമ്ബ് ഭക്ഷ്യക്കിറ്റുകളെല്ലം ഒന്നിച്ച്‌ വിതരണം ചെയ്ത് ജനങ്ങളെ മയക്കാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്? അത്രയ്ക്ക് പ്രബുദ്ധരല്ലാത്തവരാണ് ജനങ്ങളെന്നാണോ മുഖ്യമന്ത്രി കരുതുന്നത്? ഏപ്രില്‍ ആറിന് ശേഷം വിഷുക്കിറ്റ് നല്‍കിയാല്‍ കുഴപ്പമൊന്നും വരാനില്ല എന്നും അദ്ദേഹം പറയുകയുണ്ടായി.

അതോടൊപ്പം തന്നെ മേയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്‍ഷനും ഏപ്രില്‍ മാസം വോട്ടെടുപ്പിന് മുമ്ബ് മുന്‍കൂട്ടി നല്‍കുന്നതും വോട്ടര്‍മാരെ സ്വാധീനിക്കാനാണ്. ഇതും ഏപ്രില്‍ ആറിന് ശേഷം നല്‍കിയാല്‍ മതിയാകും. തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ കത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടത് എല്ലാം ഏപ്രില്‍ ആറിന് ശേഷം നല്‍കണമെന്നാണ്. ഇത്തരം ചെപ്പടി വിദ്യകള്‍ കൊണ്ടൊന്നും ഇടതു മുന്നണി ഇപ്പോഴത്തെ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി.

അതേസമയം യഥാര്‍ഥ ജനഹിതത്തെ അട്ടിമറിക്കാന്‍ വളരെ ആസൂത്രിതമായാണ് വന്‍തോതില്‍ വ്യാജ വോട്ടര്‍മാരെ സൃഷ്ടിച്ചിരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു. ഇരട്ട വോട്ടുള്ളവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുത്.ഇത്തരം വോട്ടുകള്‍ ചേര്‍ക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണം എന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്നും ഇതേക്കുറിച്ച്‌ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയതായി അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി കെ ബി ഗണേഷ് കുമാര്‍  (50 minutes ago)

യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് വ്യവസായിയില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍  (59 minutes ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ യുവതി ക്ഷേത്രക്കുളത്തില്‍ ചാടിമരിച്ചു  (1 hour ago)

ഒമ്പതുവയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് 55കാരനെ നാട്ടുകാര്‍ തല്ലിക്കൊന്നു  (3 hours ago)

ജമ്മു കശ്മീരിലെ പൂഞ്ച്, രജൗരി മേഖലകളില്‍ മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും  (3 hours ago)

രാജ്യത്തെ നിയമത്തെ ബഹുമാനിക്കുന്നതിന് പകരം, രാഷ്ട്രീയ ലാഭത്തിന് വേണ്ടി സിപിഎമ്മും മുസ്ലിം ലീഗും ബോധപൂർവ്വം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്; വഖഫ് വിഷയത്തിന് മതവുമായി ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന  (6 hours ago)

ഓപ്പറേഷൻ തൂഫാൻ ; ഇന്നും പരിശോധന; 80 പേർ അറസ്റ്റിൽ  (6 hours ago)

സമ്പൂര്‍ണ കയറ്റുമതി-ഇറക്കുമതി കവാടമായി മാറാൻ വിഴിഞ്ഞം; ഓഗസ്റ്റ് 18 മുതല്‍ സമ്പൂര്‍ണ എക്‌സിം പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം ; മിഷന്‍ സമുദ്ര ഔദ്യോഗികമായി പ്രഖ്യാപിക്കും  (6 hours ago)

കേന്ദ്ര ബി.ജെ.പി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധതയും അധികാര ഗര്‍വ്വുമാണ്‌ ഇത്‌ കാണിക്കുന്നത്; ജനാധിപത്യ വിരുദ്ധമായി സമരത്തെ അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം; അപലപിച്ച് സി.പി.ഐ. എം  (6 hours ago)

എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴ; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (7 hours ago)

ഇറാനിലെ ഖുസെസ്ഥാൻ പ്രവിശ്യയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5 തീവ്രത രേഖപ്പെടുത്തി; ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല  (7 hours ago)

കിടപ്പ് മുറിയിൽ രക്തത്തിൽ കുളിച്ച് മരിച്ച് കിടക്കുന്ന മകൻ; അലമുറയിട്ട് ഓടി അമ്മ; പരിസരത്തെ ലഹരി സംഘങ്ങളെ കുറിച്ച് തൂഫാൻ സംഘത്തോട് പറഞ്ഞതിന് പിന്നാലെ കോഴിക്കോട് യുവാവിന് സംഭവിച്ചത്...?  (7 hours ago)

ആൾമറയില്ലാത്ത കിണറ്റിൽ അബദ്ധത്തിൽ വീണ് 69കാരി; 20 മണിക്കൂർ മരണത്തെ മുഖാമുഖം കണ്ട് രാധാമണിയമ്മ കിണറ്റിൽ നിലവിളി ; പുലർച്ചയോടെ സംഭവിച്ചത്...!!!  (7 hours ago)

എൻജിനീയറായ യുവതിയുടെ ആത്മഹത്യ; പാതിരാത്രി ക്ഷേത്രത്തിലെത്തി ദേവിയുടെ വിഗ്രഹവുമായി കുളത്തിൽ ചാടി; ആത്മഹത്യക്കുറിപ്പിൽ യുവതിയുടെ അവസാന വാക്ക്  (7 hours ago)

SNAKE അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ;  (9 hours ago)

Malayali Vartha Recommends