ബാലറ്റ് പേപ്പറില്‍ കൈപ്പത്തി ചിഹ്നം ചെറുതായിട്ടാണ് അച്ചടിച്ചിരിക്കുന്നത്; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ബാലറ്റ് പേപ്പറില്‍ കൈപ്പത്തി ചിഹ്നം ചെറുതായിട്ടാണ് അച്ചടിച്ചിരിക്കുന്നതെന്നാണ് പരാതിയുമായി യു.ഡി.എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്കാണ് പരാതി നല്‍കിയത്. മറ്റു സ്ഥാനാര്‍ഥികളുടെ ചിഹ്നത്തേക്കാള്‍ ചെറുതാണ് കൈപ്പത്തി ചിഹ്‌നമെന്നും വലുപ്പവ്യത്യാസം വോട്ടര്‍മാരില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും ബാലറ്റ് പേപ്പറില്‍ എല്ലാ ചിഹ്നത്തിനും ഒരേ വലുപ്പം നല്‍കി വീണ്ടും അച്ചടിക്കാന്‍ കോട്ടയത്തെ റിട്ടേണിങ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























