കൊലപാതകം നടത്തി മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു

സ്വത്തു തർക്കത്തിൽ നടന്ന കൊലക്കേസിൽ പ്രതികളെ വെറുതെ വിട്ടു.വിഴിഞ്ഞം മുല്ലൂർ ഇലഞ്ഞിക്കൽ വിളാകം വീട്ടിൽ രത്ന സ്വാമി മകൻ സതീഷ് കുമാർ വിഴിഞ്ഞം കോട്ടപ്പുറം തുലവിള കോളനിയിൽ ദാസൻ മകൻ ആരോഗ്യം എന്നീ പ്രതികളെയാണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക് മൂന്നാം കോടതി ജഡ്ജ് ആർ. രേഖ വെറുതെ വിട്ടത്.2015 ഓഗസ്റ്റ് 14 നായിരുന്നു സംഭവം.മരണപ്പെട്ട ഷാജി ഒന്നാം പ്രതി സതീഷ് കുമാറിന്റെ അനുജനാണ്. സ്വത്തു തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രോസിക്യൂഷൻ കേസ്.
സംഭവ ദിവസം ഷാജിയെ കോവളത്തുള്ള ഒരു സ്വകാര്യ റിസോർട്ടിൽ പ്രതികൾ കൂട്ടിക്കൊണ്ട് വന്ന് മദ്യം കൊടുത്ത് അബോധാവസ്ഥയിലാക്കിയ ശേഷം തോർത്ത് കൊണ്ട് കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു.അതിനു ശേഷം മൃതദേഹം ഒരു ചാക്കിൽ കെട്ടി കാറിൽ കയറ്റി വിഴിഞ്ഞം ഹാർബറിൽ കൊണ്ടുപോയി കരിങ്കല്ലിൽ കെട്ടി കടലിൽ തള്ളി.
നാലു ദിവസം കഴിഞ്ഞ് മൃതദേഹം കാഞ്ഞിരംകുളം കടൽ തീരത്ത് കണ്ടെത്തി.തുടർന്നുള്ള അന്വേഷണത്തിലാണ് വിഴിഞ്ഞം പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾക്കു വേണ്ടി അഡ്വക്കേറ്റ് ക്ളാര ൻസ് മിരാന്റ, കെ.ഒ. തോമസ്, ബെയ്ലിൻ ദാസ് എന്നിവർ ഹാജരായി.
https://www.facebook.com/Malayalivartha



























