മലയിന്‍കീഴ് പ്രചാരണ വാഹനത്തില്‍ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ചു

തിരുവനന്തപുരത്തെ മലയിന്‍കീഴ് പ്രചാരണ വാഹനത്തില്‍ ബൈക്കിടിച്ച് രണ്ടുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടു പേര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കണ്ടല സ്വദേശി വിഷ്ണു, മണപ്പുറം സ്വദേശി പ്രസന്നകുമാര്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിരെവന്ന സ്‌കൂട്ടറിലിടിച്ച് പ്രചാരണ വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാട്ടാക്കട മണ്ഡലത്തിലെ ബിജെപിയുടെ പ്രചാരണ വാഹനത്തിലാണ് ബൈക്ക് ഇടിച്ചത്.
https://www.facebook.com/Malayalivartha



























