ഇരട്ടവോട്ട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഇന്ന് ഹൈകോടതിയില്‍ മറുപടി നല്‍കും...

ഇരട്ടവോട്ട് വിവാദത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ തിങ്കളാഴ്ച ഹൈകോടതിയില്‍ മറുപടി നല്‍കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹരജിയില്‍ കോടതി കമീഷന്റെ വിശദീകരണം തേടിയിരുന്നു.തിങ്കളാഴ്ച വിശദീകരണം നല്‍കണമെന്നായിരുന്നു നിര്‍ദേശം.
ഈ മാസം 30നകം വോട്ടര്‍പട്ടികയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച ഉറപ്പായിരിക്കും കോടതിയിലും കമീഷന്‍ സമര്‍പ്പിക്കുക.
ഇക്കാര്യത്തില്‍ ഹൈകോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. ഇരട്ടവോട്ടര്‍മാരുടെ പട്ടിക ഇതിനകം മണ്ഡലം അടിസ്ഥാനത്തില്‍ തയാറാക്കി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് (ബി.എല്‍.ഒ) കൈമാറിയിട്ടുണ്ട്.
ഇരട്ട വോട്ടുള്ളവരെ ബി.എല്‍.ഒമാര്‍ നേരില്‍ കാണുകയും ഏത് വോട്ടാണ് നിലനിര്‍ത്തേണ്ടതെന്ന് വ്യക്തതതേടുകയും ചെയ്യുന്നുണ്ട്.
ഈ നടപടികള്‍ 30നകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. ഈ നടപടി പൂര്‍ത്തിയാകുന്നതോടെ ഒഴിവാക്കേണ്ട വോട്ടുകള്‍ ഏതെന്ന് വ്യക്തമാകും. ഇക്കാര്യങ്ങള്‍ കമീഷന്‍ കോടതിയില്‍ അറിയിക്കും.
"
https://www.facebook.com/Malayalivartha



























