മലയിന്‍കീഴ് സഹകരണ ബാങ്കിനു സമീപത്തെ കൊടും വളവില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം - കാട്ടാക്കട റോഡില്‍ മലയിന്‍കീഴ് സഹകരണ ബാങ്കിനു സമീപത്തെ കൊടും വളവില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം.
ബൈക്ക് യാത്രക്കാരനായ കണ്ടല കാട്ടുവിള റോഡരികത്ത് വീട്ടില്‍ ഹരികുമാറിന്റെ മകന്‍ വിഷ്ണു (26), ആക്ടീവ സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന മണപ്പുറം തേവറത്തല ഭാസ്‌കര മന്ദിരത്തില്‍ പ്രസന്നകുമാര്‍ (62) എന്നിവരാണ് മരിച്ചത്. ഇരുവരുടെയും തലയ്ക്കാണ് പരിക്കേറ്റത്.
വിഷ്ണുവിനൊപ്പം സഞ്ചരിച്ചിരുന്ന പാറശാല സ്വദേശി വിപിന്‍ (27), പ്രസന്നകുമാറിനൊപ്പമുണ്ടായിരുന്ന മണപ്പുറം സ്വദേശി ഗോപകുമാര്‍ (62) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 4.15നായിരുന്നു അപകടം നടന്നത്. പ്രസന്നകുമാറും ഗോപകുമാറും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്ത പേയാട്ടെ എല്‍.ഡി.എഫ് തിരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കാന്‍ പോകുമ്പോഴായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് മലയിന്‍കീഴ്-തിരുവനന്തപുരം റോഡില്‍ ഗതാഗതം ഒരു മണിക്കൂര്‍ തടസപ്പെട്ടു.
അതേസമയം കഴിഞ്ഞ ബുധനാഴ്ച ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വീട്ടമ്മ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മറ്റൊരപകടത്തില്‍ മരണമടഞ്ഞു.
ആലപ്പാട് അഴീക്കല്‍ പുത്തന്‍വീട്ടില്‍ രാജീവന്റെ ഭാര്യ അജിതയാണ് (46) ദുരന്തത്തിന് ഇരയായത്. ഭര്‍ത്താവിനൊപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ആലപ്പാട് ചെറിയഴീക്കല്‍ വച്ച് ബുധനാഴ്ച വൈകിട്ട് നാലോടെയായിരുന്നു ആദ്യ അപകടം. തലയ്ക്ക് പരിക്കേറ്റ അജിതയെ നാട്ടുകാര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചു.
തുടര്‍ന്ന് ആംബുലന്‍സില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴി ദേശീയപാതയില്‍ വവ്വാക്കാവ് ട്രാഫിക് ജംഗ്ഷനില്‍ വച്ച് 5.20 ഓടെയായിരുന്നു രണ്ടാമത്തെ അപകടം.
ട്രാഫിക് ജംഗ്ഷന്‍ മുറിച്ചുകടക്കുന്നതിനിടെ എത്തിയ സൂപ്പര്‍ ഫാസ്റ്റ് ആംബുലന്‍സിനെ ഇടിച്ച് തെറിപ്പിച്ചു. സ്ട്രച്ചറില്‍ കിടത്തിയിരുന്ന അജിതയുടെ തല ഡ്രൈവര്‍ കാബിനിലിടിച്ച് സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ്, മകന്‍ അര്‍ജ്ജുന്‍, മരുമകന്‍ സുനീഷ്, ആംബുലന്‍സ് ഡ്രൈവര്‍ അഖില്‍ ഉദയന്‍ എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
fr
https://www.facebook.com/Malayalivartha



























