Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

തലസ്ഥാനത്തെ വനിതാ ഡോക്ടറിൽ നിന്നും ഒന്നരക്കോടി തട്ടിയെടുത്ത കേസ്: തട്ടിപ്പു സംഘത്തലവൻ ബീഹാർ സ്വദേശി നിർമൽ ചൗധരിക്ക് ജാമ്യമില്ല, പ്രതി ഇരുമ്പഴിക്കുള്ളിൽ കിടന്ന് വിചാരണ നേരിടാൻ ജില്ലാ കോടതി ഉത്തരവ്: 2021 ജനുവരി 20 മുതൽ പ്രതി ജയിലിൽ

31 MARCH 2021 03:51 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ആശുപത്രി തുടങ്ങാൻ വിദേശ ധനസഹായം വാഗ്ദാനം ചെയ്ത് തലസ്ഥാനത്തെ വനിതാ ഡോക്ടറിൽ നിന്നും ഒന്നരക്കോടി രൂപ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചെടുത്ത കേസിൽ റിമാൻ്റിൽ കഴിയുന്ന തട്ടിപ്പു സംഘത്തലവൻ ബീഹാർ സ്വദേശി നിർമൽകുമാർ ചൗധരിയെന്ന ബാബുവിന് ജാമ്യമില്ല.

ബാബുവിൻ്റെ ജാമ്യ ഹർജി തള്ളിയ തിരുവനന്തപുരം അഡീ. ജില്ലാ സെഷൻസ് കോടതി പ്രതി കൽ തുറുങ്കിനുളളിൽ കഴിഞ്ഞ് വിചാരണ നേരിടാൻ ഉത്തരവിട്ടു. ഗൗരവമേറിയ കുറ്റകൃത്യം ചെയ്തതായി ആരോപണമുള്ള അന്യ സംസ്ഥാനക്കാരനായ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ച് സ്വതന്ത്രനാക്കിയാൽ പ്രതി ഏതു വിധേനയും രാജ്യം വിടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

അപ്രകാരം സംഭവിച്ചാൽ വിചാരണക്ക് പ്രതിക്കൂട്ടിൽ കയറി നിൽക്കാൻ പ്രതിയെ ലഭിക്കാത്ത സ്ഥിതിയുണ്ടാകും. തെളിവുകൾ നശിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. സാക്ഷികളെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും ആദ്യ പോലീസ് മൊഴി വിചാരണയിൽ തിരുത്തി കൂറുമാറ്റി പ്രതിഭാഗം ചേരാനുള്ള സാധ്യതയുള്ളതായും ജാമ്യം നിരസിച്ച ഉത്തരവിൽ ജില്ലാ കോടതി വ്യക്തമാക്കി.

ക്രിമിനൽ നടപടി ക്രമത്തിലെ ആദ്യ ജാമ്യഹർജി തള്ളിയ അതേ സാഹചര്യങ്ങളാണ് ഇപ്പോഴും നിലവിലുള്ളതെന്നും ജാമ്യം നൽകാൻ പാകത്തിന് സാഹചര്യങ്ങളിൽ മാറ്റങ്ങളുണ്ടായിട്ടില്ലെന്നും ജില്ലാ കോടതി വ്യക്തമാക്കി. പോലീസ് കുറ്റപത്രം സമർപ്പിക്കുന്ന മുറയ്ക്ക് വിചാരണ വേഗത്തിൽ പൂർത്തിയാക്കി വിധി പ്രസ്താവിക്കാനും കീഴ്ക്കോടതിക്ക് ജില്ലാ കോടതി നിർദ്ദേശം നൽകി.



ആദ്യ ജാമ്യ ഹർജി തള്ളിയ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ടിൻ്റെ ഉത്തരവ് ചോദ്യം ചെയ്താണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 439 പ്രകാരമാണ് സെഷൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്.

2021 ജനുവരിയിലാണ് കേസിനാസ്പദമായ സൈബർ ക്രൈം നടന്നത്. തലസ്ഥാനത്തെ വനിതാ ഡോക്ടറടക്കമുള്ള പ്രൊഫഷണലുകളെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. തലസ്ഥാനത്തെ വനിതാ ഡോക്ടർക്ക് ആധുനിക സൗകര്യങ്ങളുള്ള മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ കെട്ടിപ്പടുക്കാൻ കോടികളുടെ വിദേശ ധനസഹായം വാഗ്ദാനം ചെയ്താണ് ഒന്നരക്കോടി രൂപ തട്ടിയെടുത്തത്.

സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെടുന്ന പ്രൊഫഷണലുകളെയാണ് സംഘം തട്ടിപ്പിനായി ലക്ഷ്യമിട്ടിരുന്നത്. പ്രൊഫഷണലുകളിൽ നിന്ന് വിവിധ ആവശ്യങ്ങൾക്കെന്നു പറഞ്ഞ് കരസ്ഥമാക്കുന്ന തിരിച്ചറിയൽ കാർഡുകളിലെ ഫോട്ടോകളും വിവരങ്ങളും ഉപയോഗിച്ച് സിം കാർഡുകൾ സംഘടിപ്പിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് ക്രെഡിറ്റ് കാർഡുകൾ എടുത്തും തട്ടിപ്പ് നടത്തിയിരുന്നു.

2021 ജനുവരി 20 നാണ് പ്രതിയെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി റിമാൻ്റ് ചെയ്തത്. പ്രതി തെളിവു നശിപ്പിക്കാൻ സാധ്യതയുളളതിനാലും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ളതിനാലും ഒളിവിൽ പോകാൻ സാധ്യതയുള്ളതിനാലും സി. ജെ. എം. ആർ. രേഖ പ്രതിയുടെ ജാമ്യ ഹർജി തള്ളിയിരുന്നു.

ആ ഉത്തരവുമായാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്. താൻ നിരപരാധിയാണെന്നും കേസന്വേഷണം പ്രായോഗികമായി പൂർത്തിയായെന്നും അതിനാൽ തൻ്റെ തുടർ കസ്റ്റഡി യാതൊരന്വേഷണത്തിനും ആവശ്യമില്ലെന്നും തനിക്ക് കേസ് നടത്താൻ ജാമ്യം നൽകി സ്വതന്ത്രനാക്കണമെന്നുമാവശ്യപ്പെട്ടാണ് ജില്ലാ കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (3 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (3 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (3 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (4 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (4 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (4 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (5 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (5 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (8 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (8 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (8 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (8 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (8 hours ago)

Malayali Vartha Recommends