Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി..... പെരിയ ഇരട്ടക്കൊലക്കേസില്‍ റിമാന്‍ഡില്‍ തുടരുന്ന 11 പ്രതികളേയും സിബിഐ ചോദ്യം ചെയ്തു

02 APRIL 2021 07:59 AM IST
മലയാളി വാര്‍ത്ത

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.. പെരിയ ഇരട്ടക്കൊലക്കേസില്‍ റിമാന്‍ഡില്‍ തുടരുന്ന 11 പ്രതികളേയും സിബിഐ ചോദ്യം ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുഖ്യപ്രതി എ പീതാംബരന്‍ ഉള്‍പ്പടെയുള്ള പതിനൊന്നു പ്രതികളെയാണ് സിബിഐ സംഘം മൂന്നു ദിവസം കൊണ്ട് ചോദ്യം ചെയ്തത്.

ഇവരുടെ മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം തുടര്‍നടപടികളിലേക്ക് അന്വേഷണ സംഘം കടക്കും. പ്രതികള്‍ പരസ്പര വിരുദ്ധമായ മൊഴികളാണ് നല്‍കിയതെന്നാണ് സൂചന.

 



യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനേയും കൃപേഷിനേയും വെട്ടിക്കൊന്ന കേസിലെ മുഖ്യപ്രതികളായ 11 പേരെയാണ് സിബിഐ ഉദ്യോഗസ്ഥര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചോദ്യം ചെയ്തത്.

ജാമ്യത്തില്‍ കഴിയുന്ന മറ്റ് മൂന്നു പ്രതികളെ നേരത്തെ തന്നെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സിബിഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. എറണാകുളം സിബിഐ കോടതിയുടെ അനുമതിയോടെയാണ് റിമാന്‍ഡ് പ്രതികളെ കൂടി സംഘം ചോദ്യം ചെയ്തത്. പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി കഴിഞ്ഞ വെള്ളിയാഴ്ച അനുതി നല്‍കിയിരുന്നു. ചോദ്യം ചെയ്യലില്‍ നിര്‍ണായകമായ വിവരങ്ങള്‍ സിബിഐ സംഘത്തിന് ലഭിച്ചതായാണ് വിവരം.

 



ചില പ്രതികളുടെ മൊഴികളില്‍ വൈരുദ്ധ്യമുള്ളതായും സൂചനയുണ്ട്. ഗൂഢാലോചന സംബന്ധിച്ച വിവരങ്ങളും മൊഴിയിലുള്ളതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദുമ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില നേതാക്കളെ സിബിഐ സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും.


ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ കണ്ടെത്തലുകള്‍, കുറ്റപത്രത്തിലെ വിവരങ്ങള്‍, സി ബി ഐ അന്വേഷണത്തില്‍ കിട്ടിയ വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (3 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (3 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (3 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (4 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (6 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (6 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (7 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (7 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (7 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (7 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (7 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (7 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (8 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (8 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

Malayali Vartha Recommends