Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൂട്ടുനില്‍ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ആനാട് അരുണ്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ അഞ്ജു... അരുണിനെ ഇല്ലാതാക്കി കാമുകനായ ശ്രീജുവിനൊപ്പം കഴിയണമെന്ന അഞ്ജുവിന്റെ അതിമോഹം രണ്ട് കുടുംബങ്ങളെ അനാഥമാക്കി

02 APRIL 2021 10:41 AM IST
മലയാളി വാര്‍ത്ത

കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൂട്ടുനില്‍ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ആനാട് അരുണ്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ അഞ്ജു... അരുണിനെ ഇല്ലാതാക്കി കാമുകനായ ശ്രീജുവിനൊപ്പം കഴിയണമെന്ന അഞ്ജുവിന്റെ അതിമോഹം രണ്ട് കുടുംബങ്ങളെ അനാഥമാക്കി


ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കൂട്ടുനില്‍ക്കാന്‍ തന്നെ പ്രേരിപ്പിച്ചത് കാമുകനൊപ്പം ജീവിക്കണമെന്ന ആഗ്രഹമാണെന്ന് ആനാട് അരുണ്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ അഞ്ജു.

 



ആനാട് പണ്ടാരക്കോണം ചെറുത്തലയ്ക്കല്‍ വീട്ടില്‍ അരുണിനെ(36) കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ അഞ്ജു കുറ്റസമ്മതമൊഴിയിലാണ് ഭര്‍ത്താവിന്റെ അരും കൊലയുമായി ബന്ധപ്പെട്ട സത്യങ്ങള്‍ പൊലീസിനോട് വെളിപ്പെടുത്തിയത്. അരുണിന്റെ ഭാര്യ അഞ്ജു (27) കാമുകന്‍ ആനാട് ചന്ദ്രമംഗലം എസ്.എസ്. നിവാസില്‍ ശ്രീജു (ഉണ്ണി-36) എന്നിവര്‍ ചേര്‍ന്നാണ് ഇക്കഴിഞ്ഞ 23ന് രാത്രി അരുണിനെ കൊലപ്പെടുത്തിയത്.

കേസില്‍ തെളിവെടുപ്പിനും കൂടുതല്‍ ചോദ്യംചെയ്യലിനും പൊലീസ് കസ്റ്റഡിയിലായ ഇരുവരും കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയെന്നാണ് സൂചന.

 



തന്റെ സുഹൃത്തായ ശ്രീജുവുമായി അഞ്ജുവിനുണ്ടായ പരിധിവിട്ട അടുപ്പവും ഇതിനെ അരുണ്‍ എതിര്‍ത്തതുമാണ് ദാരുണമായ കൊലപാതകത്തിന് കാരണമായത്.

പഠനകാലം മുതലേ അഞ്ജുവും അരുണും പ്രണയത്തിലായിരുന്നു. 18 വയസ്സുള്ളപ്പോഴാണ് അഞ്ജു അരുണിനോടൊപ്പം ജീവിതം തുടങ്ങിയത്. തുടര്‍ന്ന് അരുണിന്റെ സുഹൃത്തും ലോറി ഡ്രൈവറുമായ ശ്രീജുവുമായി അഞ്ജു അടുക്കുകയായിരുന്നു. അരുണിനെ കാണാന്‍ നിരന്തരം വീട്ടില്‍ വരാറുണ്ടായിരുന്ന ശ്രീജുവുമായുള്ള സൗഹൃദത്തില്‍ തുടക്കത്തില്‍ അരുണിന് സംശയമൊന്നും തോന്നിയിരുന്നില്ല.

 



പിന്നീട് ഇരുവരും കൂടുതല്‍ അടുത്തിടപഴകുകയും അധികനേരം സംസാരിക്കുകയും മറ്റും ചെയ്യുന്നതില്‍ സംശയം തോന്നി ശ്രദ്ധിച്ചപ്പോഴാണ് വിവാഹിതനായ ശ്രീജുവിനോട് അഞ്ജുവിന് വഴിവിട്ട ബന്ധങ്ങളുള്ളതായി അരുണിന് ബോദ്ധ്യപ്പെട്ടത്.

നിരന്തരമുള്ള ഫോണ്‍ വിളികളും സമൂഹമാദ്ധ്യമങ്ങള്‍ വഴിയുള്ള സൗഹൃദവും ഇരുവരും തമ്മില്‍ പിരിയാനാകാത്ത വിധത്തിലായി. ഇത് അരുണും അഞ്ജുവും തമ്മില്‍ കലഹത്തിന് കാരണമായി.

 



അരുണിന്റെ വിലക്ക് ലംഘിച്ച് അഞ്ജുവും ശ്രീജുവും കൂടിക്കാഴ്ചകള്‍ നടത്തുകയും പലയിടത്തും യാത്രപോകുകയും ചെയ്തതായി അരുണ്‍ മനസിലാക്കിയതോടെ ഇരുവരും തമ്മില്‍തെറ്റി.അരുണിനൊപ്പം കഴിയവേ ശ്രീജുവുമായുള്ള സ്‌നേഹവും സൗഹൃദവും തുടരാന്‍ കഴിയില്ലെന്ന് മനസിലാക്കിയ അഞ്ജു ആനാട് നിന്ന് വലിയമ്മയായ ഉഴമലയ്ക്കലിലെ കുളപ്പട മൊണ്ടിയോട് രാജീവ് ഭവനില്‍ സരോജത്തിന്റെ വീട്ടിലേക്ക് മകളുമായി താമസമാക്കി.

ഭാര്യയും മകളും പിണങ്ങിപ്പോയതോടെ ജോലി സ്ഥലമായ തിരുവനന്തപുരം നഗരത്തില്‍ നിന്ന് ആഴ്ചയിലൊരിക്കലാണ് എ.സി മെക്കാനിക്കായ അരുണ്‍ വീട്ടില്‍ വരാറുള്ളത്.

 

 

ഇക്കഴിഞ്ഞ 23ന് രാത്രി ജോലികഴിഞ്ഞുവരും വഴി അരുണിന് മകളെ കാണണമെന്ന് തോന്നിയാണ് കുളപ്പടയിലെ അഞ്ജുവിന്റെ വലിയമ്മയുടെ വീട്ടിലെത്തിയത്.

വീട്ടിലെത്തുമ്‌ബോള്‍ ശ്രീജുവിന്റെ ബൈക്ക് വീടിന് പുറത്തിരിക്കുന്നത് കണ്ട അരുണിന് ശ്രീജു വീട്ടിലുണ്ടാകുമെന്ന സംശയംതോന്നി. ഇതേത്തുടര്‍ന്ന് അരുണും ഭാര്യയും തമ്മില്‍ വാക്കേറ്റമായി. അരുണിനെ കണ്ടയുടന്‍ വീട്ടില്‍ കയറി ഒളിച്ച ശ്രീജുവിനെ അരുണ്‍ പിടികൂടിയതോടെ ഇരുവരും തമ്മില്‍ കയ്യാങ്കളിയായി.

 

ശ്രീജു വീട്ടില്‍ വരുന്നതിനെ അരുണ്‍ നേരത്തേതന്നെ വിലക്കിയിരുന്നു. അരുണിനെ എങ്ങനെയും ഒഴിവാക്കി ശ്രീജുവിനൊപ്പം ജീവിക്കണമെന്ന് മോഹത്തിലായിരുന്നു അഞ്ജു.

ഭര്‍ത്താവും സുഹൃത്തുമായി തന്നെച്ചൊല്ലി അടികൂടുന്നത് തുടക്കത്തില്‍ കണ്ടുനിന്ന അഞ്ജു അരുണിനെ നേരിടാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുകയും ചെയ്തു. അടിമൂത്തതോടെ ശ്രീജുവിനെ ആക്രമിക്കാന്‍ അരുണ്‍ കത്തിയെടുത്ത് പാഞ്ഞുവന്നെങ്കിലും ശ്രീജുവിന്റെ പ്രതിരോധത്തില്‍ കത്തി എങ്ങനെയോ നിലത്തുവീണു.

 



കാമുകനെ രക്ഷിക്കാനായി നിലത്തുവീണ കത്തി അഞ്ജു കൈക്കലാക്കി. അടിപിടിയ്ക്കും ഇന്തിനും തള്ളിനുമിടയില്‍ അരുണിനെ എങ്ങനെയും ഇല്ലാതാക്കണമെന്നാഗ്രഹിച്ച ശ്രീജു നിന്നെക്കൊല്ലുമെന്ന് വിളിച്ചുകൂവുന്നതിനിടെയിലാണ് അഞ്ജു ആയുധമായി കത്തി കൈമാറിയത്.

കത്തി കൈയില്‍ കിട്ടിയ ശ്രീജുവാകട്ടെ കാമുകിയുടെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി ഉറ്റസുഹൃത്തിന്റെ നെഞ്ചിലേക്ക് കത്തി ആഞ്ഞുകുത്തിയിറക്കി. കുത്തുകൊണ്ട് അരുണ്‍ പിടയുകയും പരിസരവാസികള്‍ ഓടിക്കൂടുകയും ചെയ്യുന്നതിനിടെ ശ്രീജുവിനെ സുരക്ഷിതനായി മടങ്ങിപ്പോകാന്‍ അനുവദിച്ച അഞ്ജു താനാണ് അരുണിനെ കൊന്നതെന്ന് വെളിപ്പെടുത്തിയെങ്കിലും മകളുടെയും വലിയമ്മയുടെയും മൊഴികള്‍ വഴിത്തിരിവാകുകയായിരുന്നു.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (3 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (4 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (4 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (4 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (7 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (7 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (7 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (7 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (7 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (8 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (8 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (8 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (8 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (8 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (8 hours ago)

Malayali Vartha Recommends