Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോല്‍വി ഭയന്ന് എതിരാളികളെ ഭയപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നത്; കേന്ദ്ര ഏജന്‍സികളെ തെരഞ്ഞെടുപ്പ് ആയുധമാക്കുന്നത് അപലപനീയം ; ആഞ്ഞടിച്ച് സീതാറാം യെച്ചൂരി

02 APRIL 2021 01:50 PM IST
മലയാളി വാര്‍ത്ത

സ്റ്റാലിന്റെ മകളുടെ വീട്ടിലെ റെയിഡ് വളരെയധികം ഞെട്ടൽ ഉണ്ടാക്കിയ ‌ സംഭവമായിരുന്നു. എന്നാൽ ഈ സംഭവത്തിനെതിരെ സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്.

തോല്‍വി ഭയന്ന് എതിരാളികളെ ഭയപ്പെടുത്താനുള്ള നീക്കമാണ് നടത്തുന്നതെന്നും കേന്ദ്ര ഏജന്‍സികളെ തെരഞ്ഞെടുപ്പ് ആയുധമാക്കുന്നത് അപലപനീയമെന്നും സീതാറാം യെച്ചൂരി പറഞ്ഞു .

നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാലിന്റെ മകളുടെ വസതിയില്‍ നടത്തിയ റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുകന്‍ പറഞ്ഞു. വെല്ലൂരിലെ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഈ വിലകുറഞ്ഞ നടപടികളില്‍ ഞങ്ങളുടെ പാര്‍ട്ടി ഭയപ്പെടില്ല. ഇത് ജനാധിപത്യമല്ല, കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിയെ ഞാന്‍ അപലപിക്കുന്നു. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഞങ്ങളെ ശക്തിപ്പെടുത്തുകയേയുള്ളൂ,' അദ്ദേഹം പറഞ്ഞു.

 

 

കഴിഞ്ഞമാസവും ഡിഎംകെ നേതാക്കളുടെയും സഖ്യകക്ഷിയായ എംഡിഎംകെ നേതാക്കളുടെയും വീടുകളില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് റെയ്ഡ് എന്നാണ് ഡിഎംകെ നേതാക്കളുടെ പ്രതികരണം.

ഏപ്രില്‍ ആറിന് തമിഴ്നാട് പോളിങ് ബൂത്തിലേക്ക് പോകാനൊരുങ്ങുകയാണ്. അതിനു മുന്‍പ് ഡിഎംകെയ്ക്ക് എതിരെ തെറ്റായ പ്രചരണം നടത്തുന്നതിനുള്ള ബിജെപിയുടെയും എഐഎഡിഎംകെയുടെയും ശ്രമമാണ് ഇതെന്നും ഡിഎംകെ നേതാക്കള്‍ പറയുന്നു.

ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകള്‍ സെന്താമരയുടെ വീട്ടിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്.

വീടിനു പുറമേ മറ്റ് നിരവധി സ്ഥാപനങ്ങളിലും പരിശോധന നടത്തി. ഡിഎംകെയുടെ അണ്ണാ നഗര്‍ സ്ഥാനാര്‍ത്ഥി എം കെ മോഹന്റെ മകന്‍ കാര്‍ത്തിക് മോഹന്റെ വസതിയിലും തിരച്ചില്‍ നടത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (4 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (4 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (4 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (5 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (7 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (7 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (8 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (8 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (8 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (8 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (8 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (8 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (8 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (9 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (9 hours ago)

Malayali Vartha Recommends