Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്ന വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ അനവസരത്തിലുള്ള പരസ്യപ്രസ്താവന പിണറായിയോടുള്ള അതൃപ്തികൊണ്ടെന്ന് സൂചന... ജയരാജന്‍മാര്‍ കട്ടയ്ക്ക് തന്നെ, ധര്‍മടം ഇളക്കി മറിക്കാന്‍ കണ്ണൂര്‍ ലോബി

02 APRIL 2021 02:24 PM IST
മലയാളി വാര്‍ത്ത

സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തില്‍ ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനില്ലെന്ന വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ അനവസരത്തിലുള്ള പരസ്യപ്രസ്താവന പിണറായിയോടുള്ള അതൃപ്തികൊണ്ടെന്ന് സൂചന.

ഇടത് മന്ത്രിസഭയിലെ രണ്ടാമനായ ഇ.പിയുടെ തിരിച്ച് പോക്കില്‍ പാര്‍ട്ടിക്കകത്തും ആശങ്കയുണ്ട്. പിണറായിയുടെയും കോടിയേരിയുടെയും വലംകൈയായി നിന്ന ജയരാജത്രയത്തില്‍ പി. ജയരാജനെ സിപിഎം സംഘടനാ ചുമതലയില്‍ നിന്ന് നേരത്തെ തന്നെ ഏറെക്കുറെ മാറ്റി നിര്‍ത്തിക്കഴിഞ്ഞു.

 



രണ്ട് തവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഇ.പിക്ക് ഏറെക്കുറെ നേരത്തെ തന്നെ ധാരണയുണ്ടായിരുന്നുവെങ്കിലും പിണറായി വിജയനുമായുള്ള അടുത്ത ബന്ധവും കേന്ദ്രക്കമ്മറ്റിയംഗമെന്ന പരിഗണനയും തുണയാകുമെന്നാണ് പ്രതീക്ഷിച്ചിരുത്.

മുഖ്യമന്ത്രി കഴിഞ്ഞാല്‍ മന്ത്രിസഭയിലെ രണ്ടാമനെന്ന അനുകൂല ഘടകവും ഇ.പിക്ക് ഉണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് രണ്ടുതവണ തുടര്‍ച്ചയായി മത്സരിച്ചവര്‍ക്ക് ഇത്തവണ അവസരമില്ലെന്ന പൊതുമാനദണ്ഡമുണ്ടാക്കി പിണറായി സമര്‍ത്ഥമായി ഇ.പിയെ വെട്ടിയത്.

 



കല്ല്യാശ്ശേരിയില്‍ പി.കെ. ശ്രീമതിയെ മത്സരിപ്പിക്കാനുള്ള ഇ.പിയുടെ നീക്കവും പിണറായി മുളയിലേ നുള്ളി. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട ചില ഇടപാടുകളിലും ബന്ധുനിയമന വിവാദങ്ങളിലുമുള്‍പ്പടെ പിണറായിക്ക് ഇ.പി. ജയരാജനോട് അതൃപ്തിയുണ്ട്. ഈ അതൃപ്തിയാണ് സീറ്റ് നിഷേധത്തിനും ജയരാജന്റെ പരസ്യനിലപാടിനും കാരണമെന്നാണ് സൂചന.

നേരത്തെ ജില്ലയിലെ എല്ലാ കാര്യങ്ങളും ഇ.പിയോട് ആലോചിച്ച് തീരുമാനിച്ചിരുന്ന പിണറായി ഇത്തവണ കേന്ദ്രക്കമ്മറ്റിയംഗം എം.വി. ഗോവിന്ദനെ ഉപയോഗിച്ചാണ് തീരുമാനങ്ങളെടുത്തത്. ഭാര്യ ശ്യാമള ടീച്ചര്‍ക്ക് സീറ്റ് സംഘടിപ്പിക്കാന്‍ കൊണ്ടുപിടിച്ച് ശ്രമം നടത്തിയ എം.വി. ഗോവിന്ദന് തന്നെ സീറ്റ് നല്‍കിയ പിണറായി കണ്ണൂര്‍ ലോബിയെ ഞെട്ടിക്കുകയും ചെയ്തു.

 



ഒരേ സമയം പി. ജയരാജനെയും ഇ.പി. ജയരാജനെയും സമര്‍ത്ഥമായി വെട്ടി നിരത്തുകയായിരുന്നു പിണറായി. കണ്ണൂര്‍ ലോബിയിലെ തന്റെ ശക്തരായ രണ്ട് അനുയായികളെ വെട്ടി നിരത്തിയ പിണറായിയുടെ അടുത്ത നീക്കമെന്തെന്ന് വ്യക്തമല്ല.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് മത്സരിച്ച് പരാജയപ്പെട്ട പി. ജയരാജന് പിന്നീട് സംഘടനാ ചുമതലയൊന്നും നല്‍കിയില്ലൈന്ന് മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പില്‍ല്‍സീറ്റ് നിഷേധിക്കുകയും ചെയ്തു. പി. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പരസ്യ പ്രതികരണമുണ്ടായപ്പോള്‍ തുടക്കത്തില്‍തന്നെന്നഅടിച്ചമര്‍ത്തിയെങ്കിലും കഴിഞ്ഞ ദിവസം പിണറായി മത്സരിക്കുന്ന ധര്‍മ്മടം മണ്ഡലത്തില്‍ പി.ജെ. ആര്‍മി ബോര്‍ഡ് വെച്ചതില്‍ പാര്‍ട്ടിക്കകത്ത് ആശയക്കുഴപ്പമുണ്ട്. പി.ജെ ആര്‍മിയെ പരസ്യമായി തള്ളിപ്പറഞ്ഞെങ്കിലും പി.ജയരാജന്റെ പൂര്‍ണമായ പിന്തുണയിലാണ് പ്രവര്‍ത്തനങ്ങളെന്ന് പാര്‍ട്ടി നേതൃത്വത്തിന് വ്യക്തമായ ധാരണയുണ്ട്.

 



പി.ജെ ആര്‍മി ഉയര്‍ത്തിവിട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുതിനിടെയാണ് ഇ.പി. കഴിഞ്ഞ ദിവസം അധികാര രാഷ്ട്രീയ വനവാസം പ്രഖ്യാപിച്ച് വാര്‍ത്താസമ്മേളനം വിളിച്ചത്.

ജയരാജത്രയത്തില്‍ എം.വി. ജയരാജന്‍ മാത്രമാണ് ഇപ്പോള്‍ സംഘടനയില്‍ പിണറായിയുടെ വിശ്വസ്തനായുള്ളത്. തെരഞ്ഞെടുപ്പ് സമയത്തെ ഇത്തരം വെട്ടി നിരത്തലുകളും പരസ്യ നിലപാടുകളും അന്തിമ ഫലത്തെ ബാധിക്കുമെന്ന് ഉറപ്പാണ്. മത്സരിക്കുന്നത് ഓരോ ആളുടെയും വ്യക്തിപരമായ കാര്യമാണെന്നും ഇ.പിയുടെ കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്.




സിപിഎമ്മില്‍ കേട്ടുകേള്‍വിയില്ലാത്ത വിധത്തിലുള്ള ഇ.പി. ജയരാജന്റെ പരസ്യ നിലപാട് പാര്‍ട്ടി കേന്ദ്രങ്ങളില്‍ അമ്പരപ്പുണ്ടാക്കിയിട്ടുണ്ടെങ്കിലും വിശദീകരണം ചോദിക്കലുള്‍പ്പടെ തെരഞ്ഞെടുപ്പിന് ശേഷമേ ഉണ്ടാവുകയുള്ളൂ എന്നാണ് സൂചന.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (4 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (4 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (4 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (5 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (7 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (7 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (8 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (8 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (8 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (8 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (8 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (8 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (8 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (9 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (9 hours ago)

Malayali Vartha Recommends