Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഴക്കൂട്ടത്ത് വിശ്വാസം തിരിച്ചടിക്കുമോ? അയ്യപ്പന്മാരുടെ മുറിവ് നഴ്സുമാര്‍ വെച്ചുകെട്ടിയത് മാസമുറ കാലത്ത്

02 APRIL 2021 03:38 PM IST
മലയാളി വാര്‍ത്ത

കഴക്കൂട്ടത്ത് സ്ഥാനാര്‍ഥിമാരെ വെട്ടിലാക്കി വിവാദങ്ങള്‍. കടകംപ്പള്ളിക്കും ശോഭയ്ക്കും തലവേദനയായി ശബ്ദ സന്ദേശങ്ങള്‍ കറങ്ങി നടക്കുന്നു. സത്യമാണോ അല്ലയോ എന്നൊന്നും ആര്‍ക്കും അറിയില്ല. ഇതിനിടയില്‍ കഴക്കുട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വെട്ടിലാക്കി സ്വന്തം ലേഖനം തന്നെ. അതും ശബരിമല വിഷയത്തില്‍.

ശബരിമല സ്തീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടെടുത്ത കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എസ് എസ് ലാലിന്റെ യുടെ ഇരട്ടത്താപ്പ് മണ്ഡലത്തില്‍ സജീവ ചര്‍ച്ചയാകുന്നു. ശബരിമലയിലേയ്ക്ക് പോകുന്ന അയ്യപ്പ ഭക്തന്മാര്‍ സ്ത്രീകളുടെ 'അശുദ്ധി'യെ ഭയക്കുന്നത് ലജ്ജാകരമാണെന്നായിരുന്നു ലാല്‍ നേരത്തെ എഴുതിയിരുന്നത്.

ശബരിമലയിലേയ്ക്ക് പോയ ബസ് മറിഞ്ഞപ്പോള്‍ ദേഹത്ത് പരിക്കുമായി വന്ന അയ്യപ്പന്മാരെ വനിതാ ഡോക്ടര്‍മാരും നഴ്സുമാരും ചേര്‍ന്ന് മുറിവ് വച്ചുകെട്ടിയും കുത്തിവയ്പ്പെടുത്തുമൊക്കെ ചികിത്സിച്ച സംഭവങ്ങള്‍ നിരവധിയാണ്. ഭക്തന്മാരുടെ ശരീരത്തില്‍ തൊടാതെ ഇതൊന്നും ചെയ്യാന്‍ കഴിയില്ലല്ലോ. ചികിത്സ നല്കിയ സ്ത്രീകളില്‍ പലരും അവരുടെ 'അശുദ്ധ'മായ മാസമുറക്കാലത്ത് ആയിരുന്നിരിക്കാം.

ശബരിമല തീര്‍ത്ഥാടനകാലത്ത് സ്തീകള്‍ക്ക് മാസമുറ വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ലല്ലോ. ശബരിമല പ്രശ്നം കത്തിനിന്ന സമയത്ത് ഫേസ് ബുക്കില്‍ ലാല്‍ എഴുതി. വഴിയരികിലെ കടകളില്‍ പെണ്ണുങ്ങള്‍ ഉണ്ടാക്കിയ ഭക്ഷണം വാങ്ങി കഴിക്കാനും ആശുദ്ധിയുടെ പ്രശ്നമില്ല. ആര്‍ത്തവമുള്ള പെണ്ണുങ്ങള്‍ പണിയെടുത്ത് കൊണ്ടുവന്ന കാശുവാങ്ങി അമ്പലത്തില്‍ക്കൊണ്ട് കാണിക്കയിടാനും പ്രശ്നമില്ല. കറന്‍സി നോട്ട് ആരുതൊട്ടാലും അശുദ്ധമാകില്ലല്ലോ. ഇതെല്ലാം ഇരട്ടത്താപ്പ് തന്നെയാണ്. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്‌മചാരിയാണെന്നാണ് കഥകളെ ഉദ്ധരിച്ച് ഭക്തര്‍ പറയുന്നത്.

അതായത്, ഒരിക്കലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ല എന്ന്. അയ്യപ്പനോട് ചോദിച്ചറിയാന്‍ കഴിയാത്ത കാര്യമായതിനാല്‍ കഥകളെ വിശ്വസിക്കാം. പക്ഷേ അതിന്റെയര്‍ത്ഥം സ്ത്രീകളാരും ആ വഴി പോകരുത് എന്നല്ല. ചെറുപ്പക്കാരി സ്ത്രീകളുടെ സാന്നിദ്ധ്യം അയ്യപ്പന്റെ ബ്രഹ്‌മചര്യത്തില്‍ കളങ്കം വരുത്തില്ല എന്ന കാര്യത്തില്‍ വിശ്വാസികള്‍ക്ക് ധൈര്യം വേണം.

വിശ്വാസികള്‍ അയ്യപ്പന്റെ ആത്മാര്‍ത്ഥതയില്‍ വിശ്വസിക്കണം. അദ്ദേഹത്തിന്റെ കണ്‍ട്രോളില്‍, ആത്മനിയന്ത്രണത്തില്‍, വിശ്വസിക്കണം. എന്നായിരുന്നു ലാല്‍ എഴുതിയത്. ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ തന്ത്രം മെനഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രനും തടനാന്‍ മുന്നില്‍ നിന്ന ശോഭാ സുരേന്ദ്രനും നേര്‍ക്കു നേര്‍ മത്സരിക്കുന്ന കഴക്കുട്ടത്ത് ശബരിമല പ്രധാന തെരഞ്ഞെടുപ്പ് വിഷയമാണ്. അതിനിടയിലാണ് വിഷയത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മുന്‍ നിലപാട് ചര്‍ച്ചയാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (4 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (4 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (4 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (5 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (7 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (7 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (8 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (8 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (8 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (8 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (8 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (8 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (8 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (9 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (9 hours ago)

Malayali Vartha Recommends