Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

മണലൂർ നിയോജക മണ്ഡലത്തിൽ വാശിയേറിയ തൃകോണ മത്സരത്തിന് കളമൊരുങ്ങുന്നു; ഇടതു വലതു മുന്നണികൾ മണ്ണടിയുന്നു

02 APRIL 2021 04:02 PM IST
മലയാളി വാര്‍ത്ത

മണലൂർ മണ്ഡലത്തിൽ ജനകീയനായി മാറിയ എ എൻ രാധാകൃഷ്ണൻ കളത്തിലറങ്ങുന്നതോടെ ഇടതും വലതും ഒരുപോലെ പ്രതിരോധത്തിലായിരിക്കുകയാണ്. ഇതോടെ തൃശൂർ ജില്ലയിലെ മണലൂർ നിയോജക മണ്ഡലത്തിൽ ഇക്കുറി വാശിയേറിയ തൃകോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. മണലൂരിൽ അടിത്തട്ടിൽ സംഘടനാ സംവിധാനം ശക്തമാക്കുന്നതിന് കഴിഞ്ഞ ബിജെപി, ഇക്കുറി തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. പ്രചാരണ രംഗത്തും ശക്തമായ സാന്നിധ്യമായി മാറുന്നതിന് എൻ ഡി എ യ്ക്ക് കഴിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ ഡി എ യ്ക്ക് വേണ്ടി രംഗത്തിറങ്ങിയ എ എൻ രാധാകൃഷ്‌ണൻ മണലൂരിലെ വോട്ടുകൾ ഗണ്യമായി വർധിപ്പിച്ചിരുന്നു. ഇക്കുറി എ എൻ രാധാകൃഷ്‌ണൻ വീണ്ടും സ്ഥാനാർത്ഥിയായി ഇറങ്ങുമ്പോൾ മണ്ഡലത്തിൽ അദ്ദേഹം അപരിചിതനല്ല. അഞ്ചു വർഷം മണലൂരിനെ തന്റെ പ്രവർത്തന കേന്ദ്രമാക്കി മാറ്റിയ എ എൻ രാധാകൃഷ്‌ണൻ നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങളിലൂടെ മണ്ഡലത്തിന്റെ പല ഭാഗത്തും ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിച്ചു, ഇങ്ങനെ മണ്ഡലത്തിൽ നിറഞ്ഞു നിന്ന എ എൻ രാധകൃഷ്‍ണൻ ഇക്കുറി തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മത്സര രംഗത്ത് ഇറങ്ങുന്നത്.

ബിജെപിയെ സംബന്ധിച്ചടുത്തോളം വിജയ പ്രതീക്ഷയുള്ള മണ്ഡലമാണ് തൃശൂർ ജില്ലയിലെ മണലൂർ. പരിചയപെടുത്തലുകൾ ആവശ്യമില്ലാത്ത നേതാവായി മാറിയ എ.എൻ രാധാകൃഷ്ണൻ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മണലൂരിൽ മത്സരിച്ചിരുന്നു. എന്നാൽ യുഡിഎഫ് എൽഡിഎഫ് ഒത്തുകളി രാഷ്ട്രീയത്തിൽ പെട്ട് മണലൂരിന്റെ അമരത്തേയ്ക്ക് ഉയരനായില്ലെങ്കിലും എ.എൻ രാധാകൃഷ്ണൻ തെരെഞ്ഞെടുപ്പ് കഴിഞ്ഞതോടെ മണ്ഡലത്തെ ഉപേക്ഷിച്ചില്ല. വിജയിച്ച് ജനപ്രതിനിധികളാകുന്നവർ പോലും നിയോജകമണ്ഡലത്തെ ശ്രദ്ധിക്കുന്നില്ലെന്നും മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കുന്നില്ല എന്നും ഒക്കെ പരാതികൾ ഉയരുമ്പോഴാണ് എ എൻ രാധാകൃഷ്ണൻ വ്യത്യസ്തനായത്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തിൽ സജ്ജീവമായിത്തന്നെ തുടരുകയും മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുകയും സന്നദ്ധ സേവന, സാമൂഹ്യസേവന, രാഷ്ട്രീയ രംഗത്തും ഒക്കെ സജ്ജീവമായ ഇടപെടലുകൾ നടത്തുകയും ചെയ്തു.

എ.എൻ രാധാകൃഷ്ണൻ മണ്ഡലത്തിൽ സജീവമാവുകയും സേവന സന്നദ്ധ പ്രവർത്തനങ്ങളുമായി മണ്ഡലത്തിൽ നിറഞ്ഞു നിൽക്കുകയുമായിരുന്നു. അതുകൊണ്ടു തന്നെ ഇക്കുറി എ.എൻ.ആർ എന്നറിയപ്പെടുന്ന എ.എൻ.രാധാകൃഷ്ണൻ കളത്തിലിറങ്ങുമ്പോൾ അത് മണ്ഡലത്തിൽ വിജയിക്കാമെന്ന കണക്ക് കൂട്ടലുമായി രംഗത്തിറങ്ങിയ ഇടതു വലതു മുന്നണികളെ ഒരുപോലെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

കോൺഗ്രസിനുള്ളിൽ ഉടലെടുത്ത തർക്കങ്ങളും ബിജെപിക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്.കോൺഗ്രസിൽ സ്ഥാനാർഥി നിർണയത്തെ തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല.മണ്ഡലത്തിൽ ദേശീയ നേതാക്കളെ ഇറക്കിയുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നത്. ബിജെപി ദേശീയ അദ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത റോഡ് ഷോയിൽ ആയിരക്കണക്കിന് പ്രവർത്തകരാണ് അണി നിരന്നത്. മണലൂരിൽ ബിജെപിയുടെ ശക്തി പ്രകടിപ്പിക്കുന്നതായിരുന്നു ജെ പി നദ്ദ യുടെ റോഡ് ഷോ, ബിജെപിയെ സംബന്ധിച്ചടുത്തോളം മണ്ഡലത്തിലെ ജാതി മത സമവാക്യങ്ങളും പ്രതീക്ഷ നൽകുന്ന ഘടകമാണ്.

ന്യൂന പക്ഷ സമുദായങ്ങൾക്കിടയിലേക്ക് സ്വാധീനം വർധിപ്പിക്കാൻ കഴിഞ്ഞത് ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്ന കണക്കു കൂട്ടലിലാണ് നേതൃത്വം. മണലൂരിൽ നിർണ്ണായക ശക്തിയായ ഈഴവ സമുദായത്തിന്റെ സഹായവും ബിജെപി പ്രതീക്ഷിക്കുന്നു. എൻ ഡി എ സ്ഥാനാർഥി എ എൻ രാധാകൃഷ്ണന് വേണ്ടി ബിഡിജെഎസ് അദ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും മണലൂരിൽ പ്രചാരണത്തിനെത്തി, തുഷാർ വെള്ളാപ്പള്ളി പങ്കെടുത്ത റോഡ് ഷോയും മണലൂരിനെ ആവേശത്തിലാക്കി, ഇങ്ങനെ ബിജെപി കളം നിറഞ്ഞു രംഗത്ത് വന്നതോടെ മണലൂരിന്റെ രാഷ്ട്രീയ ചിത്രവും മാറി മറിയുകയാണ്. നിലവിലെ സാഹചര്യത്തിൽ ബിജെപിയുടെ പ്രതീക്ഷയുള്ള മണ്ഡലങ്ങളിൽ ഒന്നായി മണലൂർ മാറിയിട്ടുണ്ട്. കണക്കുകൾ ബിജെപിക്ക് അനുകൂലമാകുമ്പോൾ ഇക്കുറി മണലൂർ മണ്ഡലത്തിൽ അട്ടിമറി സാധ്യത തള്ളിക്കളയാനും കഴിയില്ല.

 

"

ഇടതുമുന്നണിക്കായി മുരളി പെരുനെല്ലി യാണ് ഇവിടെ ജനവിധി തേടുന്നത്. സിറ്റിംഗ് എം.എൽ.എ ആയ മുരളി പെരുനെല്ലിയിലൂടെ മണ്ഡലം നിലനിർത്തുന്നതിനാണ് സിപിഎം ശ്രമിക്കുന്നത്. കോൺഗ്രസ് വിജയ് ഹരിയെയാണ് ഇവിടെ മത്സരിപ്പിക്കുന്നത്.മണ്ഡലം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് അവരുടെ ഐ ടി സെൽ കൺവീനർ കൂടിയായ വിജയ് ഹരിയെ മത്സരിപ്പിക്കുന്നത്. എന്നാൽ ബിജെപി സ്ഥാനാർത്ഥിയായി സംസ്ഥാന ഉപാദ്യക്ഷൻ എ.എൻ രാധാകൃഷ്ണൻ രംഗത്ത് വന്നത് മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരത്തിന് കളമൊരുക്കിയിട്ടുണ്ട്. ദേശീയ നേതാക്കളും രാധാകൃഷ്ണന് വേണ്ടി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തിയിരുന്നു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ, പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷനുകൾ എന്നിവയിലൂടെയൊക്കെ ജനപങ്കാളിത്തം കൊണ്ട് എ എൻ രാധാകൃഷ്ണൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബിജെപിയുടെ വോട്ടുകളും എ.എൻ.രാധാകൃഷ്ണന്റെ വ്യക്തിപരമായ വോട്ടുകളും ചേർന്നാൽ വിജയം ഉറപ്പെന്ന് കണക്കുകൂട്ടലിലാണ് ബിജെപി. മണലൂരിൽ ബി.ഡി.ജെ.എസിനുള്ള സ്വാധീനവും ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വം. ബിജെപി ഇക്കുറി അരയും തലയും മുറുക്കി രംഗത്തിറങ്ങുമ്പോൾ അത് മണലൂരിലെ ഫലം പ്രവചനാതീതമാക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സ്ഥാനാർഥി പര്യേടനം ഓരോ ഘട്ടം പിന്നിടുമ്പോഴും ബിജെപി സ്ഥാനാർത്ഥിയുടെ സ്വീകാര്യത വിവിധ വിഭാഗം ജനങ്ങൾക്കിടയിൽ വർധിക്കുകയാണ്.

എന്തായാലും മണലൂരിലെ കാറ്റ് ആർക്ക് അനുകൂലമാകുമെന്നറിയാൻ വോട്ടെണ്ണൽ ദിനം വരെ കാത്തിരുന്നേ മതിയാകൂ. സിപിഎമ്മിന്റെ കയ്യിൽ നിന്നും മണ്ഡലം പിടിച്ചെടുക്കാൻ കോൺഗ്രസ്സും മണ്ഡലം നിലനിർത്താൻ സിപിഎമ്മും പൊരുതുമ്പോൾ അവിടെ നിർണ്ണായകമാകുന്നത് ബിജെപി സ്ഥാനാർഥി എ എൻ രാധാകൃഷ്ണന്റെ സാനിധ്യം തന്നെയാണ്. കോൺഗ്രസിന് ഏറെ സ്വാധീനമുള്ള മണ്ഡലത്തിൽ പരമ്പരാഗത കോൺഗ്രസ് സ്വാധീന മേഖലകളിലേക്ക് കടന്നുകയറുന്നതിന്‌ ബിജെപിക്ക് കഴിഞ്ഞു. ബിജെപി സിപിഎം മേഖലകളിലേക്കും കടന്നുകയറി,സിപിഎം,സിപിഐ,കോൺഗ്രസ് തുടങ്ങിയ സംഘടനകളിൽ നിന്നും നിരവധിപേരാണ് ബിജെപിയിൽ ചേർന്നത്.എന്തായാലും ബിജെപി ഇക്കുറി ഏറെ പ്രതീക്ഷയിലാണ് മണലൂരിൽ ചരിത്രം തിരുത്തും എന്ന പ്രതീക്ഷയിലാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (5 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (6 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (8 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (9 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (9 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (10 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends