സുഹൃത്തുക്കളെ പറ്റിക്കാനായി ഏപ്രില്‍ ഫൂള്‍ ദിവസം തന്റെ 'തൂങ്ങിമരണം' ഫേസ്ബുക്ക് ലൈവില്‍ പകര്‍ത്തുന്നതിനിടെ പ്ലസ്ടു വിദ്യാര്‍ത്ഥിയായ സിദ്ദുവിന്റെ കഴുത്തില്‍ ബെഡ് ഷീറ്റ് മുറുകി.... ഏറെ നേരമായിട്ടും മകനെ കാണാത്തതിനാല്‍ അമ്മ മുറിയുടെ വാതില്‍ തുറന്നു നോക്കിയപ്പോള്‍ കണ്ടത് മകന്‍ തൂങ്ങി നില്‍ക്കുന്നത്, അലറിവിളിച്ചു കൊണ്ട് ആ അമ്മ ചെയ്തത്....

സുഹൃത്തുക്കളെ പറ്റിക്കാനായി ഏപ്രില്‍ ഫൂള്‍ ദിവസം തന്റെ 'തൂങ്ങിമരണം' ഫേസ്ബുക്ക് ലൈവില്‍ പകര്‍ത്തുന്നതിനിടെ കഴുത്തില്‍ ബെഡ് ഷീറ്റ് മുറുകി.... ഏറെ നേരമായിട്ടും മകനെ കാണാത്തതിനാല്‍ അമ്മ മുറിയുടെ വാതില്‍ തുറന്നു നോക്കിയപ്പോള്‍ കണ്ടത് മകന്‍ തൂങ്ങി നില്‍ക്കുന്നത്.
ഏപ്രില്‍ ഫൂള്‍ ദിവസം സുഹൃത്തുക്കളെ കബളിപ്പിക്കാനായി തന്റെ 'തൂങ്ങിമരണം' ഫേസ്ബുക്ക് ലൈവില്‍ പകര്‍ത്തുന്നതിനിടെ കഴുത്തില്‍ ബെഡ്ഷീറ്റ് മുറുകി പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു.
തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയകുമാറിന്റെയും പ്രമീഷയുടേയും മകന്‍ സിദ്ധാര്‍ത്ഥാണ് (സിദ്ദു-17) മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്‍പതോടെ തലവടി കിളിരൂരിലെ വാടക വീട്ടിലായിരുന്നു സംഭവ നടന്നത്.
ഭക്ഷണം കഴിച്ചശേഷം മൊബൈല്‍ഫോണുമായി മുറിയില്‍ കയറിയ സിദ്ധാര്‍ത്ഥിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് പ്രമീഷ മുറിയുടെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത്.
അലറിവിളിച്ചുകൊണ്ട് പ്രമീഷ ബെഡ്ഷീറ്റ് അറുത്ത് സിദ്ധാര്‍ത്ഥിനെ കട്ടിലില്‍ കിടത്തി. ഓടിക്കൂടിയ നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ എടത്വ പൊലീസ് കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ജനാലയോട് ചേര്‍ന്ന് മൊബൈല്‍ഫോണ്‍ ഫേസ്ബുക്ക് ലൈവില്‍ വച്ചിരുന്നു. മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സുഹൃത്തുക്കളെ കബളിപ്പിക്കാനുള്ള ശ്രമത്തിനിടെ അപകടം സംഭവിച്ചതാവാമെന്നും ബന്ധുക്കള്‍ പറയുന്നു.പിതാവ് അജയകുമാര്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല.
പച്ച-ചെക്കിടിക്കാട് ലൂര്‍ദ്ദ്മാത ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് സിദ്ധാര്‍ത്ഥ്. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയ്ക്ക് 12ന് കേളമംഗലത്തെ കുടുംബ വീട്ടില്‍ മൃതദേഹം സംസ്‌കരിക്കും.
https://www.facebook.com/Malayalivartha