കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസം കൊണ്ട് പുനർനിർമിച്ച ഇച്ഛാശക്തിയുടെ ഉടമ; അസാധ്യം എന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കി; ഡൽഹി, കൊച്ചി മെട്രോ റെയിൽ നിർമാണത്തിന് നേതൃത്വം കൊടുത്ത രാഷ്ട്രശിൽപി; ബിജെപിയുടെ പാലക്കാട്ടെ സ്ഥാനാർഥി മെട്രോമാൻ ഇ.ശ്രീധരന് വിജയാശംസ നേർന്ന് മോഹൻലാൽ

ഓരോ ഭാരതീയനും അഭിമാനിക്കാൻ നമുക്ക് ഇവിടെ ഒരു വ്യക്തിത്വമുണ്ട്. ഇ.ശ്രീധരൻ സർ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബിജെപിയുടെ പാലക്കാട്ടെ സ്ഥാനാർഥി മെട്രോമാൻ ഇ.ശ്രീധരന് വിജയാശംസ നേരുകയായിരുന്നു മോഹൻലാൽ. അദ്ദേഹത്തിന്റെ വിഡിയോ സന്ദേശത്തിൽനിന്നുള്ള വാക്കുകൾ ഇങ്ങനെ ;
‘‘കൊടുങ്കാറ്റിൽ തകർന്ന പാമ്പൻ പാലം 46 ദിവസം കൊണ്ട് പുനർനിർമിച്ച ഇച്ഛാശക്തിയുടെ ഉടമ, അസാധ്യം എന്ന് ലോകം കരുതിയ കൊങ്കൺ റെയിൽവേ കരിങ്കൽ തുരങ്കങ്ങളിലൂടെ യാഥാർഥ്യമാക്കി. ഡൽഹി, കൊച്ചി മെട്രോ റെയിൽ നിർമാണത്തിന് നേതൃത്വം കൊടുത്ത രാഷ്ട്രശിൽപി.
അനുവദിച്ച തുകയിൽ ബാക്കി വരുന്ന തുക സർക്കാരിന് മടക്കി നൽകുന്ന കറകളഞ്ഞ വ്യക്തിത്വം, രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച ഇ.ശ്രീധരൻ സാറിന് എന്റെ വിജയാശംസകൾ.’ – മോഹൻലാൽ വിഡിയോയിൽ പറയുന്നു.
അതെ സമയം പാലക്കാട്ടെ ട്രെന്റ് ബി.ജെ.പിക്ക് വളരെ അനുകൂലമാണ്. ജനങ്ങളുടെ ആവേശവും പ്രതികരണവും കാണുമ്പോൾ നിഷ്പ്രയാസം ജയിക്കുമെന്ന് ഉറപ്പാണ് എന്ന് ഈ ശ്രീധരൻ പറഞ്ഞിരുന്നു.
തന്റെ വരവോടെ കേരളത്തിൽ ബി.ജെ.പി. മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന് പറഞ്ഞത് ശരിയാണ്. വലിയൊരു വിഭാഗം വോട്ടർമാർ ബി.ജെ.പിയിലേക്ക് മാറും. സംസ്ഥാനത്ത് ബി.ജെ.പിക്ക് ഇപ്പോൾ തന്നെ 17.5 ശതമാനത്തോളം വോട്ട് വിഹിതമുണ്ട്.
ഇത്തവണ ഇത് 10-12 ശതമാനം വർധിച്ചാൽ തന്നെ ബി.ജെ.പിക്ക് ഭരണം പിടിച്ചെടുക്കാൻ സാധിക്കും. പാലക്കാട്ടെ വിജയത്തിനുള്ള പ്രധാന കാരണം തന്റെ വ്യക്തിത്വം തന്നെയായിരിക്കും. ഈ വ്യക്തിപ്രഭാവം ബി.ജെ.പിയിലേക്കും പോയിട്ടുണ്ട്. അതുകൊണ്ടാണ് ബി.ജെ.പി. ജയത്തിലേക്ക് നീങ്ങുന്നത്.
അരിയും ഭക്ഷ്യകിറ്റും സാധുക്കളായ ജനങ്ങളുടെ വോട്ടു പിടിക്കാനായുള്ള സർക്കാരിന്റെ തന്ത്രമാണ്. ഇതൊന്നുമല്ല നമുക്ക് ആവശ്യം. ഈ അരി വാങ്ങാനുള്ള സ്ഥിതിയിൽ സർക്കാർ ജനങ്ങളെ എന്തിന് എത്തിച്ചുവെന്ന് ആലോചിക്കണം. ഇത് സർക്കാരിന്റെ പരാജയമാണ്. ജനങ്ങൾ കൈയും നീട്ടി യാചിച്ചു നിൽക്കേണ്ട എന്താവശ്യമാണുള്ളത്.
ഇടത്-വലത് മുന്നണികൾ ഇത്രകാലം ഭരിച്ചിട്ടും നാട്ടിലെ സ്ഥിതി ഇതാണ്. സർക്കാരാണ് ഇതെല്ലാം കൊടുക്കുന്നതെന്നാണ് അവരെല്ലാം പറഞ്ഞു നടക്കുന്നത്. സർക്കാരിന് എവിടെനിന്നു പണം കിട്ടി? ജനങ്ങളുടെ നികുതി പണമല്ലേ ഇതിനെല്ലാം ഉപയോഗിക്കുന്നത്.
അതല്ലെങ്കിൽ കടം വാങ്ങിയാണ് ക്ഷേമ പ്രവർത്തനങ്ങൾ ചെയ്യുന്നത്. ഇതിന്റെയെല്ലാം ആവശ്യമുണ്ടോ/ പാർട്ടിയുടെ പേര് വർധിപ്പിക്കാൻ വേണ്ടി വെറുതേ കടം വരുത്തിവയ്ക്കുകയാണ്. ഞാൻ പൂർണമായും ഇതിനെതിരാണ്
എന്നായിരുന്നു ഈ ശ്രീധരൻ രൻ പറഞ്ഞത്.
https://www.facebook.com/Malayalivartha