Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സദാ പ്രസന്നവദനനായ മുഖ്യമന്ത്രി അവസാന ലാപ്പില്‍ അസ്വസ്ഥനാവുന്നു; പത്ര സമ്മേളനത്തില്‍ പറഞ്ഞ ബോംബ് ഇപ്പൊ പൊട്ടുമോ; ചെന്നിത്തല കത്തിക്കയറുമ്പോള്‍ പിണറായി നേരിട്ടെത്തി പ്രതിരോധിക്കുന്നതില്‍ പരാജയ ഭീതിയോ?

03 APRIL 2021 02:06 PM IST
മലയാളി വാര്‍ത്ത

എന്തു കൊണ്ടാണ് സദാ പ്രസന്നവദനനായ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വല്ലാതെ അസ്വസ്ഥനാവുന്നു? കണ്ണൂരിലും കോഴിക്കോടിലും നടക്കുന്ന പത്ര സമ്മേളനങ്ങളില്‍ മുഖ്യമന്ത്രിയുടെ മുഖത്ത് നിന്നും അസ്വസ്ഥത വായിച്ചെടുക്കാം. കാസര്‍കോട് നടത്തിയ പത്ര സമ്മേളനത്തില്‍ ബോംബിനെ കുറിച്ച് പറഞ്ഞ ശേഷമാണ് അദ്ദേഹം അസ്വസ്ഥനായി കാണപ്പെട്ടത്.

ഇതിനിടയിലാണ് ഇരട്ട വോട്ട് വിവാദവുമായി ചെന്നിത്തല രംഗത്തെത്തിയത്. ഇരട്ടവോട്ടാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഇലക്ഷനില്‍ ഇടത് പക്ഷത്തിന് പിടി വള്ളിയായത് .ഇതിന്റെ കടയ്ക്കലില്‍ കത്തിവയ്ക്കാന്‍ ചെന്നിത്തല നടത്തിയ ശ്രമം പിണറായിയെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതുകൊണ്ടാണ് ചെന്നിത്തലക്കെതിരെ പുതിയ നീക്കവുമായി പിണറായി രംഗത്തെത്തിയത്.

 



ഇതിനിടയില്‍ ഇരട്ട വോട്ട് വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ പോലീസ് കേസെടുക്കാനുള്ള ശ്രമം തുടങ്ങി. ഇരട്ട സഹോദാരങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കും ആദ്യത്തെ കേസ്.

ഇരട്ട വോട്ടുമായി ബന്ധപ്പെട്ട് ചെന്നിത്തല പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇലക്ഷന് മുമ്പ് കഴിയുന്നടത്തോളം പരാതികള്‍ വാങ്ങാനാണ് സര്‍ക്കാര്‍ നീക്കം. ഇത് പോലീസിന് മുന്നില്‍ നല്‍കി കേസെടുക്കും



തെരഞ്ഞടുപ്പ് കമ്മീഷന് പരാതി നല്‍കാനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍ നൂറ് കണക്കിന് പരാതികള്‍ നല്‍കി ചെന്നിത്തലയെ അപമാനിക്കാനാണ് നീക്കം. ചെന്നിത്തലയുടെ കണ്ടെത്തലുകള്‍ തീര്‍ത്തും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വരുത്തുകയാണ് ശ്രമം. തെരഞ്ഞടുപ്പിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ നിര്‍വഹിക്കാനായില്ലെങ്കില്‍ തങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള നിക്ഷ്പക്ഷ വോട്ടുകള്‍ ഇല്ലാതാവാന്‍ സാധ്യതയുണ്ടെന്ന് പിണറായി കരുതുന്നു.

തന്റെ കൈയില്‍ നിന്നും കാര്യങ്ങള്‍ കൈമറിയുന്നതായി മുഖ്യമന്ത്രിക്ക് തോന്നി തുടങ്ങിയിട്ടുണ്ട്. ഇതിനിടെ ചെന്നിത്തലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രംഗത്തെത്തി . ഇരട്ട വോട്ടുണ്ടെങ്കില്‍ കമ്മീഷന്‍ അത് കണ്ടെത്തി തിരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു . പ്രാദേശികതലത്തില്‍ അപാകതകള്‍ കണ്ടെത്താനും തിരുത്താനും ഇടത് പക്ഷം ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. ഇത് യുഡിഎഫ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ആളുകളെ കള്ളവോട്ടര്‍മാരായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ആരോപിച്ചു. ജനങ്ങളെ അണിനിരത്തി ചെന്നിത്തലയെ ഇല്ലാതാക്കാനാണ് ശ്രമം.



നാലര ലക്ഷം പേരെ കള്ളവോട്ടര്‍മാരായി പ്രതിപക്ഷ നേതാവ് ചിത്രീകരിക്കുന്നു. ഇരട്ട സഹോദരങ്ങളെ അടക്കമാണ് ഇങ്ങനെ കള്ളവോട്ടര്‍മാരാക്കിയത്. പ്രതിപക്ഷ നേതാവിന്റെ വീട്ടില്‍ തന്നെ കള്ളവോട്ട് ഉണ്ടായില്ലേയെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തെ അപമാനിക്കാനുള്ള ശ്രമം ഉണ്ടായെന്ന് പറഞ്ഞ മുഖ്യമന്ത്രി ബംഗ്ലാദേശില്‍ നിന്നുള്ള 20 ലക്ഷം കള്ളവോട്ടുണ്ടെന്ന് വലതു പക്ഷ ഹാന്‍ഡിലുകള്‍ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടി.

കേരളത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് നേതൃത്വം കൊടുത്തതെന്നാണ് മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തല്‍. ഡാറ്റാ സുരക്ഷിതത്വം , സ്വകാര്യത എന്നിവ വിളിച്ചു പറഞ്ഞയാള്‍ ഇപ്പോള്‍ സ്വീകരിച്ച നടപടി എന്താണെന്നും പരാജയ ഭീതി ഉണ്ടാകുമ്പോള്‍ ഇത്തരം കാര്യങ്ങളുമായി പുറപ്പെടാമോയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ ലോകത്തിന് മുന്നില്‍ അപമാനിക്കുന്ന നിലപാട് ആയി ഇതെന്നും കൊവിഡ് രോഗ വിശകലനത്തിന് ഡാറ്റാ ശേഖരിച്ചപ്പോള്‍ വിമര്‍ശിച്ചത് പ്രതിപക്ഷ നേതാവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 



വികസനം ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷം തയ്യാറാകുന്നില്ല. പകരം ഇരട്ട വോട്ട് ചര്‍ച്ച ചെയ്യാമെന്നാണ് പ്രതിപക്ഷം പറയുന്നതെന്ന് പിണറായി ആക്ഷേപിക്കുന്നു. ആരോപണങ്ങള്‍ ഇനിയും ധാരളം വരുമെന്നും അദാനിയുമായി ബന്ധപ്പെടുത്തി പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന അടുത്ത ബോംബായിരിക്കും ഇതെന്നുമായിരുന്നു പുതിയ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. അതും ചീറ്റിപ്പോയെന്ന് പറഞ്ഞ പിണറായി വൈദ്യുതി കരാറുകള്‍ എല്ലാം കെ എസ് ഇ ബിയുടെ വെബ്സൈറ്റില്‍ ഉണ്ടെന്നും വൈദ്യുതി മേഖലയുടെ മുന്നേറ്റം ഇല്ലാതാക്കാനാണ് ഈ നീക്കമെന്നും ആക്ഷേപിച്ചു.

ഏതായാലും വരും ദിവസങ്ങള്‍ നിര്‍ണായകമാണ്. ഇടതുപക്ഷത്തിന്റെ ജയവും തോല്‍വിയും മുഖ്യമന്ത്രിയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (5 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (5 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (6 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (6 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (8 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (9 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (9 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (9 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (9 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (9 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (9 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (10 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (10 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (10 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (10 hours ago)

Malayali Vartha Recommends