Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊളി ഫിറോസേ ഏഴാംങ്കിട ആക്ടിങ് അനൂപ് ചെയ്തിട്ടുണ്ടെങ്കിൽ താങ്കളും അത് ചെയ്തിട്ടുള്ളതാണ് വളരെ മോശമായി പോയി അങ്ങനെ പറഞ്ഞത്; ലാലേട്ടൻ അത് ചോദിച്ചേ മതിയാകൂ; കാര്യമൊക്കെ ശരിതന്നെ അനാവശ്യ വർത്തമാനങ്ങൾ സഹിക്കാൻ കഴിയില്ല; നാവിനു നല്ല കടിഞ്ഞാൺ ഇട്ടേ പറ്റുള്ളൂ; ബിഗ്‌ബോസ് വിശേഷങ്ങൾ പങ്ക് വച്ച് അശ്വതി

03 APRIL 2021 01:02 PM IST
മലയാളി വാര്‍ത്ത

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

ജയിൽ നോമിനേഷൻ!!! ബിഗ്‌ബോസിൽ ജയിൽ നോമിനേഷന് ഡിമ്പൽ "NIL" എന്ന ഓപ്ഷൻ കൊടുത്തത് ശരിയാണോ എന്റെ കാഴ്ചപ്പാടിൽ ശരിയല്ല. പൊളി ഫിറോസ് അത് ചോദ്യം ചെയ്യുന്നതിൽ ഒരു തെറ്റും കണ്ടില്ല.

സന്ധ്യ പറഞ്ഞത് സുഖിപ്പിക്കൽ തന്നെ ആയിരുന്നു ഭാഗ്യചേച്ചിയെയും ഡിമ്പലിനെയും . ഒരു വിലയും ജയിൽ നോമിനേഷൻ എന്ന പ്രക്രിയക്കു കൊടുക്കാത്ത പോലത്തെ ഒരു നോമിനേഷൻ.

പൊളി ഫിറോസ് പ്രതികരിച്ചതിൽ ഒരു തെറ്റും കാണുന്നില്ല. അനൂപ് നോമിനേഷന് ഇടയിൽ തുപ്പൽ തെറിക്കുന്നു എന്നത് പറഞ്ഞത് ശെരിയായില്ല എന്നെനിക്കു തോന്നി. അല്ലാതെ വെളിയിൽ സംസാരിക്കാൻ എത്രയോ സമയം ഉണ്ട്.

പേർസണൽ ഇൻസൽട്ടിങ്ങ് പൊളി ഫിറോസും ചെയ്തിട്ടുണ്ട് പക്ഷെ ഇതുപോലുള്ള സന്ദർഭങ്ങളിൽ അല്ലായിരുന്നു.ഇന്നലെ അത്രേം വല്യ വഴക്ക് നടന്നപ്പോൾ ഭാഗ്യചേച്ചിക്ക് ഫുഡ്‌ ഉണ്ടാക്കാൻ പോകാൻ കാണിച്ച ഉഷാർ ഇന്നലത്തെ വഴക്കിനിടയിൽ കണ്ടില്ലല്ലോ.

ഭയമായതു കൊണ്ടാണോ? നോമിനേഷന് ഇടയിൽ എതിർത്തു സംസാരിക്കില്ല എന്ന ചിന്ത കൊണ്ടായിരുന്നോ? അടിപിടി മേളാങ്കം. അനാവശ്യ വാക്പ്രയോഗങ്ങൾ .

എന്തായാലും പൊളി ഫിറോസിന്റെ ഭാഗം ജയിച്ചു എല്ലാരും നിർബന്ധമായും നോമിനേറ്റ് ചെയ്തിരിക്കണം എന്നു ബിഗ്‌ബോസ് അറിയിപ്പ് നൽകി . എന്തോ അതെനിക്കിഷ്ട്ടായി . അനൂപും അഡോണിയും ജയിലിലേക്ക്!!

പൊളി ഫിറോസേ ഏഴാംങ്കിട ആക്ടിങ് അനൂപ് ചെയ്തിട്ടുണ്ടെങ്കിൽ താങ്കളും അത് ചെയ്തിട്ടുള്ളതാണ് വളരെ മോശമായി പോയി അങ്ങനെ പറഞ്ഞത്. ലാലേട്ടൻ അത് ചോദിച്ചേ മതിയാകൂ.

കാര്യമൊക്കെ ശരിതന്നെ അനാവശ്യ വാർത്തമാനങ്ങൾ സഹിക്കാൻ കഴിയില്ല.നാവിനു നല്ല കടിഞ്ഞാൺ ഇട്ടേ പറ്റുള്ളൂ. ഇങ്ങനെ ആണ് പൊളി ഫിറോസിന്റെ പോക്കെങ്കിൽ സജ്‌ന എന്ന നല്ലൊരു കോണ്ടെസ്റ്റാന്റിനെ ഞങ്ങൾ പ്രേക്ഷകർക്കു നഷ്ടപ്പെടാൻ ഉള്ള സാദ്ധ്യതകൾ കാണുന്നു. പുറത്താകും അത്രതന്നെ.


ക്യാപ്റ്റൻസി ടാസ്ക് ഒരു വല്ലാത്ത ടാസ്ക്കായിപ്പോയി. പൊളി ഫിറോസ് ആൻഡ് സജ്‌ന കൊളുത്തൂരി എന്നു ഡിമ്പലും മറ്റു കോണ്ടെസ്റ്റാന്റ്സും പറഞ്ഞിട്ടാണ് സായി ബിഗ്‌ബോസിനോട് സംസാരിച്ചത്, സായിക്ക് തുറന്നു പറയാമായിരുന്നു ഞാനതു കണ്ടിട്ടില്ല എന്നു ല്ലെ? സജ്‌ന ഗംഭീരമായിട്ടാണ് മത്സരിച്ചത്.

എന്തായാലും സജ്‌ന ഫിറോസ് ഔട്ട്‌ ആയി.ഇനിയും അവരുടെ ക്യാപ്റ്റൻസി കാണാൻ കാത്തിരിക്കേണ്ടി വരും . ഫിസിക്കൽ ടാസ്ക് അല്ലെങ്കിൽ പിന്നെങ്ങനെ ഇവർക്ക് കൊളുത്തു അഴിക്കാൻ പറ്റും. എന്തായാലും മണിക്കുട്ടനും റംസാനും ഫിസിക്കല്ലി ആകെ ഡൌൺ ആയി.നാളെ ഇനി ബാക്കി.

ഞാൻ കണ്ടു.. ഞാൻ കണ്ടു കിടിലു ഇന്ന് തൂത്തുവാരുന്നത് ബി ബി പ്ലസ്സിൽ . ഭാഗ്യചേച്ചി.. ആ വിഷതവള വിഷയം ഒരുമാസം മുന്നേ തീർന്നതാണ് ഇപ്പോളും അതന്നെ എന്തിനാണോ പറഞ്ഞോണ്ടിരിക്കുന്നെ?

ഫിറോസിനോട് ഉപദേശങ്ങൾ കൊടുത്തു അവിടുന്നു മാറി അപ്പുറത്തിരുന്നു കുറ്റം പറയുന്നു.എന്തായാലും ചേച്ചി അത് മാറ്റാൻ പോകുന്നില്ല എന്നു പൂർണ ബോധ്യമുണ്ട്. പറഞ്ഞിട്ട് കാര്യമില്ല.

സൂര്യ ആകെ ഷെയ്ക്കൺ ആണ് എന്ത് സ്ട്രേറ്റേജിയിൽഇനി മുന്നോട്ടു പോകണമെന്ന്.ഭാഗ്യേച്ചിയോടൊക്കെ പൊളി ഫിറോസിന്റെ കുറ്റം സംസാരിക്കുന്നുണ്ടെങ്കിലും മനസ്സ് അവിടൊന്നുമല്ല എന്നു മുഖം പറയുന്നതു പോലെ തോന്നി.

അനൂപിന്നും അഡോണിക്കും ജയിലിൽ കിട്ടിയ കൂവ പൊടിക്കലു കണ്ടപ്പോൾ കഴിഞ്ഞ സീസൺ ഓർമ വന്നത് എനിക്ക് മാത്രമാണോ . ബിഗ്‌ബോസ് പറഞ്ഞാൽ മാത്രമാണോ,ക്യാപ്റ്റന് മിണ്ടാതിരിക്കാൻ പറഞ്ഞാൽ അനുസരിക്കേണ്ട കടമ ഇല്ലേ?

ക്യാപ്റ്റൻസിയുടെ പവർ ആർക്കാർക്കും അറിവുമില്ല വിലയില്ല എന്നുള്ളതാണ് സത്യം അതറിയുമെങ്കിൽ പകുതി തർക്കങ്ങൾ ഇന്നത്തെ ഒഴിവാക്കുമായിരുന്നു അല്ലെ?

അവിടെ റിതു എത്ര ഭംഗിയായിട്ടാണ് പാടിക്കൊണ്ടിരിക്കുന്നത് സന്ധ്യ ഇടയ്ക്കു വന്നു സംസാരിച്ചു അതിന്റെ രസം കളയാൻ ശ്രേമിച്ചത് അരോചകമായി പോയി. നാളെ ഇനി രാജാവിന്റെ വരവിനായുള്ള കാത്തിരിപ്പു . നാളത്തെ എപ്പിസോഡ് ലാലേട്ടൻ പൊളിച്ചടുക്കും എന്ന പ്രതീക്ഷയോടെ...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (5 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (5 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (5 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (6 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (8 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (8 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (9 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (9 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (9 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (9 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (9 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (9 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (9 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (9 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (9 hours ago)

Malayali Vartha Recommends