8850 കോടിയുടെ വൈദ്യുതി കരാര്‍ 25 വര്‍ഷത്തേക്ക് കിട്ടിയ അദാനിക്ക് പിണറായി ക്യാപ്‌റ്റനാണ്; 5239 കോടിയുടെ കടല്‍ കൊള്ള കരാര്‍ ലഭിച്ച അമേരിക്കന്‍ കമ്പനിക്ക് പിണറായി ക്യാപ്‌റ്റനാണ്; കോടി കണക്കിന് രൂപയുടെ ആരോഗ്യ ഡേറ്റ ലഭിച്ച സ്പ്രിംഗ്ളര്‍ മുതലാളിക്കും പിണറായി ക്യാപ്‌റ്റനാണ്; മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷമായ വിമർശനവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ

മുഖ്യമന്ത്രി പിണറായി വിജയനെതീരെ അതിരൂക്ഷമായ വിമർശനവുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. അദ്ദേഹത്തെ ക്യാപ്റ്റൻ എന്ന് വിളിക്കുന്നത് ജനങ്ങളല്ല മുതലാളിമാരും അഴിമതിക്കാരുമെന്ന് പരിഹസിച്ചിരിക്കുകയാണ് കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരന്‍.
മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുടെ ക്യാപ്‌റ്റനല്ല എന്നും ജനങ്ങള്‍ക്കു വേണ്ടി ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി .
ജനങ്ങളെ അകറ്റി നിര്‍ത്തി, ഒരു പറ്റം മുതലാളിമാരേയും അഴിമതിക്കാരെയും നിറുത്തി ഭരിച്ച പിണറായി ഭരണകാലം കേരള ചരിത്രത്തിലെ ഇരുണ്ട അധ്യായമാണ്. പിണറായിയെ ക്യാപ്‌റ്റന്‍ എന്ന് വിളിക്കുന്നത് ആരൊക്കെയാണെന്നും അദ്ദേഹം പറയുന്നു .
1. 8850 കോടിയുടെ വൈദ്യുതി കരാര്‍ 25 വര്‍ഷത്തേക്ക് കിട്ടിയ അദാനിക്ക് പിണറായി ക്യാപ്‌റ്റനാണ്.
2. 5239 കോടിയുടെ കടല്‍ കൊള്ള കരാര്‍ ലഭിച്ച അമേരിക്കന്‍ കമ്പനിക്ക് പിണറായി ക്യാപ്‌റ്റനാണ്
3. കോടി കണക്കിന് രൂപയുടെ ആരോഗ്യ ഡേറ്റ ലഭിച്ച സ്പ്രിംഗ്ളര്‍
മുതലാളിക്കും പിണറായി ക്യാപ്‌റ്റനാണ്.
4. ബ്രൂവറി , ഡിസ്റ്റലറി മുതലാളിമാര്‍ക്കും പിണറായി ക്യാപ്‌റ്റനാണ്.
5. 6500 കോടിയുടെ ഇബസ് കരാര്‍ ലഭിച്ച സ്വിസ് കമ്ബനിക്കും പിണറായി ക്യാപ്‌റ്റനാണ്.
6. പിന്‍വാതില്‍ നീയ മനം നടത്തിയ സരിതക്കും പിണറായി ക്യാപ്‌റ്റനാണ്
7. സ്വര്‍ണ്ണകടത്ത് നടത്തിയ സ്വപ്ന സുരേഷിനും പിണരായി ക്യാപ്‌റ്റനാണ്.
8. സെക്രട്ടേറിയേറ്റില്‍ ഓഫിസ് തുറക്കാന്‍ അനുവാദം നല്‍കിയതും കോടികളുടെ കണ്‍സള്‍ട്ടന്‍സി കിട്ടിയതും വഴി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പറിനും പിണറായി ക്യാപ്‌റ്റനാണ്.
9. മാനസിക സമ്മര്‍ദ്ദം ഉള്ള മനസാക്ഷി സൂക്ഷിപ്പുകാരന്‍ ശിവശങ്കറിനും പിണറായി ക്യാപ്‌റ്റനാണ്.
10. ടെണ്ടര്‍ വിളിക്കാതെ കോടികളുടെ വര്‍ക്കുകള്‍ ലഭിച്ച ഊരാലുങ്കലിനും പിണറായി ക്യാപ്‌റ്റനാണ്.
11. ടി.പി. ചന്ദ്രശേഖറിനെ 51 വെട്ടിന് കൊലപ്പെടുത്തിയ കൊടി സുനിക്കും ടീമിനും പിണറായി ക്യാപ്‌റ്റനാണ്.
12. കൃപേഷിനെയും ശരത് ലാലിനെയും ഷുഹൈബിനെയും കൊന്ന കൊലപാതകികള്‍ക്ക് പിണറായി ക്യാപ്‌റ്റനാണ്.
13. ബെവ്‌കോ ആപ്പ് ലഭിച്ചതു വഴി കോടികള്‍ കിട്ടിയ സഖാവിന് പിണറായി ക്യാപ്‌റ്റനാണ്.
14 . ലക്ഷകണക്കിന് രൂപ ശമ്ബളം ലഭിച്ച 8 ഓളം ഉപദേശികള്‍ക്കും വേലപ്പന്‍ നായര്‍ക്കും പിണറായി ക്യാപ്‌റ്റനാണ്.
15 .പി.എസ്.സി ഉദ്യോഗാര്‍ത്ഥികളെ തഴഞ്ഞ് പിന്‍വാതില്‍ വഴി സര്‍ക്കാര്‍ സര്‍വീസില്‍ കയറി പറ്റാന്‍ സഹായിച്ചതുകൊണ്ട് പിന്‍വാതിലുകാര്‍ക്കും പിണറായി ക്യാപ്‌റ്റനാണ്.
16. 2150 കോടിയുടെ മസാല ബോണ്ട് 9.723 % കൊള്ളപലിശക്ക് ലഭിച്ച ലണ്ടന്‍ കമ്ബനിക്കും പിണറായി ക്യാപ്‌റ്റനാണ്.
17. ചീഫ് സെക്രട്ടറിയേക്കാള്‍ ശമ്ബളത്തില്‍ , 3.30 ലക്ഷം മാസം തോറും ലഭിക്കുന്ന കിഫ് ബി തലവന്‍ എബ്രഹാമിനും പിണറായി ക്യാപ്‌റ്റനാണ്.
18 .ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ചശേഷം വിവരവകാശ കമ്മീഷണര്‍ സ്ഥാനം ലഭിച്ച വിശ്വാസ് മേത്തക്കും പിണറായി ക്യാപ്‌റ്റനാണ്.
19. പമ്പ മണല്‍ മാഫിയക്കും പിണറായി ക്യാപ്‌റ്റനാണ്.
20.സ്വര്‍ണകടത്ത്, ഡോളര്‍ കടത്ത് കേസില്‍ പിണറായിയെ രക്ഷിക്കാന്‍ കച്ചകെട്ടിയിറിങ്ങിയ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരിക്കും പിണറായി ക്യാപ്‌റ്റന്‍.
https://www.facebook.com/Malayalivartha