കത്തിക്കയറി സൂപ്പർസ്റ്റാർ സുരേഷ് ഗോപി... കോരിത്തരിച്ച് ജനങ്ങൾ... ഒന്നരക്കോടി കയ്യിൽ നിന്ന് തരുെന്ന് വാഗ്ദാനം...

സുരേഷ് ഗോപി എന്നാല്‍ മലയാളിക്ക് തീപാറുന്ന ഡയലോഗാണ് ആദ്യം മനസ്സിൽ ഓർമ വരുന്നത്. മലയാളവും ഇംഗ്ലീഷും കൂട്ടിച്ചേർത്ത് അത് പഞ്ചോടു കൂടി അടിച്ച് കസറാൻ സുരേഷ് ഗോപിയെ കഴിഞ്ഞേ മറ്റാരുമുള്ളൂ. സിനിമയിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും പഞ്ച് ഡയലോഗും തട്ടിപൊള്ളിപ്പൻ രംഗങ്ങളും സൃഷ്ടിക്കാൻ താരം ഒട്ടും തന്നെ ഉപേക്ഷ കാണിക്കാറില്ല.
ഇത്തരത്തിൽ ഇദ്ദേഹത്തിന്റെ റിയൽ ലൈഫ് ഡയലോഗുകൾ സോഷ്യല് മീഡിയ ഏറ്റെടുക്കാറുള്ളതുമാണ്. എന്നാൽ ഇപ്പോൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ തരംഗമായി പ്രചരിക്കുന്നത് തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപിയുടെ രോമാഞ്ചം കൊള്ളിക്കുന്ന പ്രസംഗമാണ്.
ശക്തൻ മാർക്കറ്റിലെ സോചനീയ അവസ്ഥ വിവരിച്ച് അദ്ദേഹം നടത്തിയ പ്രസംഗമാണ് ഇപ്പോൾ ബി ജെ പി പ്രവർത്തകർ വലിയ തോതിൽ പ്രചരിപ്പിക്കുന്നത്. വലിയ അപകടം ഉണ്ടാക്കുന്ന അവസ്ഥയിലാണ് മാർക്കറ്റിന്റെ പ്രവർത്തനമെന്നാണ് സുരേഷ് ഗോപി വീഡിയോയിലൂടെ സൂചിപ്പിക്കുന്നത്.
ഇടതു–വലതു മുന്നണികളെ കടന്നാക്രമിച്ചാണ് തൃശൂരിൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി കസറിയത്. വലിയ അപകട സാഹചര്യത്തിലാണു മാർക്കറ്റിന്റെ പ്രവർത്തനമെന്ന് അദ്ദേഹം പറയുന്നുണ്ട്. തന്നെ ജയിപ്പിച്ച് എംഎൽഎ ആക്കിയാൽ ആ ഫണ്ടിൽ നിന്നും ഒരു കോടി രൂപ എടുത്ത് ഞാൻ മാർക്കറ്റ് നവീകരിച്ച് കാണിച്ചു തരാമെന്നും
ബീഫ് ഉൾപ്പെടെ വിൽക്കുന്ന കടയിൽ പോയി വരെ താൻ ഇത് പറഞ്ഞുവെന്നും അദ്ദേഹം പറയുന്നു. ഇത്രനാളും ഭരിച്ചവൻമാരെ നാണം കെടുത്തും വിധമാകും വികസനമെന്നും. അങ്ങനെ ഞാൻ പറയണമെങ്കിൽ എനിക്ക് അതിനുള്ള നട്ടെല്ലുറപ്പ് ഉണ്ട് എന്ന് മനസ്സിലാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ആര് മനസ്സിലാക്കണം? എന്ന ചോദ്യത്തിന് അദ്ദേഹം തന്നെ നേരത്തെ പറഞ്ഞ ഈ അപമാനികൾ മനസ്സിലാക്കണം എന്നാണ് മറുപടി പറഞ്ഞത്. ഇനി ജനങ്ങൾ തന്നെ തോൽപ്പിക്കുകയാണെങ്കിലും താൻ എംപിയാണ്. കോവിഡ് കാലം കഴിഞ്ഞ് ഫണ്ട് വരുമ്പോൾ അതിൽ തനിക്ക് 12 കോടി കിട്ടാനുണ്ടെന്നും. അതിൽ നിന്നും ഒരു കോടി എടുത്ത് ഞാനീ മോഡൽ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതും പറ്റിയില്ലെങ്കിൽ തന്റെ കുടുംബത്തിൽ നിന്നും ഒരു കോടി എടുത്ത് ചെയ്യുമെന്നുമാണ് വാക്കു നൽകിയത്. ഒരു സിപിഎം–സിപിഐക്കാരനും എന്നെ അങ്ങനെ അങ്ങ് വിചാരിക്കേണ്ട. ടൈഗർ സിനിമയിൽ എന്റെ ഡയലോഗുണ്ട്.
ഞാൻ വെറും ഇതാണെന്ന് കരുതിയോ? വെല്ലുവിളിക്കുകയാണെന്നും പറഞ്ഞു. ഞാൻ ചെയ്യുമെന്ന് പറഞ്ഞതിൽ നിനക്ക് അസൂയ ഉണ്ടെങ്കിൽ നിന്നെയൊക്കെ ഈ നാട്ടുകാർ കൈകാര്യം ചെയ്യും. അത് ഏപ്രിൽ 6ന് അവർ ചെയ്യും എന്നും സുരേഷ് ഗോപി മുന്നറിപ്പ് നൽകി.
ശക്തൻ മാർക്കറ്റിലെ മാംസം, മത്സ്യം വിൽക്കുന്ന സ്ഥാപനങ്ങളിലെ അപകടകരമായ അവസ്ഥയാണ് ഉള്ളത്. ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് നട്ടെല്ലിന് ഉറപ്പ് കൂടുതൽ ആയത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
താരത്തിന്റെ ഈ വാഗ്ദാനത്തിനെ വൻ കയ്യടിയോടെയും ആർപ്പു വിളികളോടെയുമാണ് ജനങ്ങൾ സ്വീകരിച്ചത്. ഏപ്രിലിൽ വോട്ടിംങ് കേന്ദ്രത്തിൽ പോകുമ്പോൾ ജനങ്ങൾ തന്നോടുള്ള സ്നേഹം കാണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha