കേരളത്തില്‍ വീണ ബി.ജെ.പി പ്രവര്‍ത്തകരുടെ ചോരയ്ക്ക് ഇത്തവണ ജനങ്ങള്‍ മറുപടി പറയും; കേരളത്തിന്റെ മണ്ണില്‍ നിരവധി താമരകള്‍ വിരിയുമെന്ന് സ്‌മൃതി ഇറാനി

കേരളത്തില്‍ വീണ ബി.ജെ.പി പ്രവര്‍ത്തകരുടെ ചോരയ്ക്ക് ഇത്തവണ ജനങ്ങള്‍ മറുപടി പറയുമെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. എന്‍.ഡി.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കാസര്‍കോഡ് സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. നിരവധി ബി.ജെ.പി പ്രവര്‍ത്തകരുടെ രക്തം വീണ കേരളത്തിന്റെ മണ്ണില്‍ ഇത്തവണ നിരവധി താമരകള്‍ വിരിയുമെന്നും സ്‌മൃതി ഇറാനി പറഞ്ഞു.
ഭാരതത്തിന്റെ സംസ്‌കാരത്തിനൊപ്പം നില്‍ക്കുന്നത് ബി.ജെ.പി മാത്രമാണെന്നും സി.പി.എം ചൈനയ്ക്കും, കോണ്‍ഗ്രസ് അമേരിക്കയ്ക്കും ഒപ്പമാണെന്നും സ്‌മൃതി ഇറാനി വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ സോളാര്‍ തട്ടിപ്പിനെ വിമര്‍ശിച്ച പിണറായി സര്‍ക്കാര്‍ സ്വര്‍ണ്ണത്തട്ടിപ്പ് നടത്തിയാണ് ജനങ്ങളെ വഞ്ചിച്ചതെന്നും സ്മൃതി ഇറാനി പറഞ്ഞു.
https://www.facebook.com/Malayalivartha