Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്‍ ജി ഒ യൂണിയനിൽ തമ്മിലടി... കോഴിക്കോട്ട് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു... എൻജിഒ യൂണിയന്റെ പ്രതിഷേധപ്രകടനം....

03 APRIL 2021 10:30 PM IST
മലയാളി വാര്‍ത്ത

സിപിഎം അനുകൂല സര്‍ക്കാര്‍ സര്‍വീസ് സംഘടനയായ എന്‍ ജി ഒ യൂണിയനിൽ തമ്മിലടി. തമ്മിലടിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് കോഴിക്കോട് സഹകരണ ഭവന് മുന്നില്‍ യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. നാദാപുരം റിട്ടേണിങ് ഓഫീസറായ കോഴിക്കോട് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിന് മുന്നിലാണ് ഇന്നലെ പ്രതിഷേധ പ്രകടനം നടന്നത്.

കഴിഞ്ഞ ദിവസം എൻ ജി ഒ യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി. ഷൗക്കത്തും വി. ബിനീഷ്‌ കുമാറും എന്‍ ജി ഒ യൂണിയന്‍ മുന്‍ ഏരിയാ കമ്മിറ്റി അംഗവും സജീവ പ്രവര്‍ത്തകനുമായ സഹകരണ ഇന്‍സ്പെക്ടര്‍ അഭിലാഷിനെ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസില്‍ എത്തി അസഭ്യം പറയുകയും കയ്യേറ്റം ചെയ്‌തെന്നും പരാതി പറഞ്ഞിരുന്നു.

യൂണിയന്‍ നേതൃത്വത്തെ അഭിലാഷ് പരാതി അറിയിച്ചെങ്കിലും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്ന് കസബ പൊലീസ് സ്റ്റേഷനില്‍ പരാതി സമർപ്പിച്ചു. നേതൃത്വം ഇടപെട്ടിട്ടും അഭിലാഷ് പരാതി പിന്‍വലിക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് എന്‍ ജി ഒ യൂണിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധം നടത്തി സമ്മര്‍ദ്ദം ചെലുത്തുന്നത്.

സഹകരണ ജോയിന്റ് രജിസ്ട്രാര്‍ നാദാപുരം നിയോജക മണ്ഡലം റിട്ടേണിങ് ഓഫീസർ ആണ്. അതിനാൽ തപാല്‍ ബാലറ്റുകള്‍ തയ്യാറാക്കുന്നത് അടക്കമുള്ള തെരഞ്ഞെടുപ്പ് ജോലികളിലാണ് ഉദ്യോഗസ്ഥര്‍. നിലവില്‍ ഈ ഓഫീസിലുള്ള ജീവനക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജീവനക്കാരാണ്. ഇവര്‍ തെരഞ്ഞെടുപ്പ് ജോലിക്കിടെ പ്രതിഷേധ പ്രകടനത്തിനിറങ്ങുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്.

റിട്ടേണിങ് ഓഫീസിലുണ്ടായ കയ്യേറ്റവും അസഭ്യം വിളിയും സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുമില്ല. സഹകരണ ഭവനിലെയും തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന മറ്റ് സര്‍ക്കാര്‍ ഓഫീസിലെയും ജീവനക്കാരാണ് തെരഞ്ഞെടുപ്പ് ജോലി ബഹിഷ്‌ക്കരിച്ച് പ്രകടനത്തിനായി എത്തിയത്.

പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം എന്‍ ജി ഒ യൂണിയന്‍ ജില്ലാ സെക്രട്ടറി ടി സത്യന്‍ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എന്‍ ജി ഒ യൂണിയന്‍ പ്രവര്‍ത്തകനെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത നേതാക്കളെ സംരക്ഷിക്കാന്‍ ജില്ലാ നേതൃത്വം പ്രതിഷേധ പ്രകടനം നടത്തിയതില്‍ സംഘടനക്കകത്തു തന്നെ ചേരിപ്പോരിന് ഇടയാക്കിയിട്ടുണ്ട്.

ചാലിയം വനിതാ സഹകരണ സൊസൈറ്റി ജീവനക്കാരിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചെന്നത് അടക്കം നിരവധി പരാതി ഉയര്‍ന്ന നേതാവിനെ സംരക്ഷിക്കാന്‍ നടത്തിയ പ്രതിഷേധം സി പി എം നേതൃത്വത്തിനും തലവേദന സൃഷ്ടിക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (6 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (6 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (6 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (6 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (9 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (9 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (9 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (10 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (10 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (10 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (10 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (10 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (10 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (10 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (10 hours ago)

Malayali Vartha Recommends