Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുംബൈയില്‍ 9000 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.... കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന....

03 APRIL 2021 10:53 PM IST
മലയാളി വാര്‍ത്ത

മുംബൈയില്‍ പുതിയതായി 9000 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. മുംബൈ നഗരത്തില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 27 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 62,187 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 3,66,365 പേര്‍ രോഗമുക്തരായി. 11,751 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

മുംബൈയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഫെബ്രുവരി പകുതി മുതല്‍ ഗണ്യമായി വര്‍ധിക്കുകയാണ്. എന്നാല്‍ കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിരുന്നില്ല.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരണങ്ങളുടെ എണ്ണത്തിലും വര്‍ധനയാണ്. മരിച്ചവരില്‍ ഒരാള്‍ 40 വയസില്‍ താഴെയുള്ളയാളാണ്. 19 പേര്‍ 60 വയസിന് മുകളിലുള്ളവരും ഏഴ് പേര്‍ 40നും 60നും ഇടയില്‍ പ്രായമുള്ളവരും ആണ്.

രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ 49,447 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 277 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

മഹാരാഷ്ട്രയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നത് തുടര്‍ന്നാല്‍ ഭാവിയില്‍ ലോക്ഡൗണല്ലാതെ മറ്റ് പോംവഴികളില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ ലോക്ഡൗണ്‍ നടപ്പാക്കില്ല.

വിവാഹ ഒത്തുകൂടല്‍, രാഷ്ട്രീയറാലികള്‍ എന്നിവ മാറ്റി വെക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. മുംബൈയില്‍ നിലവില്‍ 50,000 കോവിഡ് പരിശോധനകള്‍ ദിവസവും നടത്തുന്നുണ്ട്.

വരും ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ രണ്ടരലക്ഷം കോവിഡ് പരിശോധനകള്‍ നടത്താനാണ് തീരുമാനമെന്നും ഉദ്ധവ് താക്കറെ കോവിഡ് ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (6 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (6 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (6 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (6 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (9 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (9 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (9 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (10 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (10 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (10 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (10 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (10 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (10 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (10 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (10 hours ago)

Malayali Vartha Recommends