Widgets Magazine
23
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊട്ടിക്കലാശമില്ല.... പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് വൈകിട്ടോടെ തിരശ്ശീല വീഴും.... കോവിഡ് പശ്ചാത്തലത്തിലാണ് കൊട്ടിക്കലാശം പൂര്‍ണമായും തിരഞ്ഞെടുപ്പുകമ്മിഷന്‍ നിരോധിച്ചത്, ബൈക്ക് റാലിയും അനുവദിക്കില്ല, റോഡ്ഷോയ്ക്കും മൈക്ക് പ്രചാരണത്തിനും നിശ്ചിതസമയം വരെ തടസ്സമുണ്ടാകില്ല

04 APRIL 2021 06:45 AM IST
മലയാളി വാര്‍ത്ത

കൊട്ടിക്കലാശമില്ല.... പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് വൈകിട്ടോടെ തിരശ്ശീല വീഴും.... കോവിഡ് പശ്ചാത്തലത്തിലാണ് കൊട്ടിക്കലാശം പൂര്‍ണമായും തിരഞ്ഞെടുപ്പുകമ്മിഷന്‍ നിരോധിച്ചത്, ബൈക്ക് റാലിയും അനുവദിക്കില്ല, റോഡ്ഷോയ്ക്കും മൈക്ക് പ്രചാരണത്തിനും നിശ്ചിതസമയം വരെ തടസ്സമുണ്ടാകില്ല.

നിയമസഭാതിരഞ്ഞെടുപ്പിനും മലപ്പുറം ലോക്സഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പിനുമുള്ള പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച വൈകീട്ടോടെ തിരശ്ശീല വീഴുക. എന്നാല്‍, ചൂണ്ടുവിരലുകള്‍ വോട്ടിങ് യന്ത്രങ്ങളില്‍ പതിഞ്ഞുതീരുന്നതുവരെ നിശ്ശബ്ദപ്രചാരണം നടക്കും. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള 140 സീറ്റുകളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ്.

 



ദേശീയനേതാക്കളെല്ലാം രണ്ടും മൂന്നും വട്ടമായി കേരളത്തിലങ്ങോളമിങ്ങോളം പ്രചാരണത്തിന് ആവേശം പകരാന്‍ പല പരിപാടികളിലായി എത്തി. അവസാനദിവസങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, സി.പി.എം. നേതാവ് വൃന്ദാ കാരാട്ട് തുടങ്ങിയവരാണ് പ്രചാരണരംഗത്ത് നിറഞ്ഞുനില്‍ക്കുന്നത്.

ശബരിമലയുടെ മണ്ണില്‍ 'സ്വാമിയേ ശരണമയ്യപ്പാ' എന്ന് ശരണം വിളിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗം എതിര്‍പാളയത്തിലെ നേതാക്കളുടെ വിമര്‍ശനത്തിന് വിഷയമായെങ്കിലും അതില്‍ കയറിപ്പിടിച്ച് വിവാദമുണ്ടാക്കാനുള്ള ശ്രമമുണ്ടായില്ല.

 



ശബരിമല ഇപ്പോഴും പാര്‍ട്ടികള്‍ക്ക് പൊള്ളുന്ന വിഷയമാണെന്നതിന്റെ സൂചനകൂടിയായി അത്. അതേസമയം, ആചാരലംഘനത്തിന് പിണറായിസര്‍ക്കാരും സി.പി.എമ്മും കൂട്ടുനിന്നുവെന്ന ആക്ഷേപമാണ് വേദികളില്‍ ബി.ജെ.പി. ഉന്നയിക്കുന്നത്. അദാനിയുമായി പിണറായി സര്‍ക്കാര്‍ വൈദ്യുതിക്കരാറിലേര്‍പ്പെട്ടതിലെ വിശദീകരണം ആരാഞ്ഞാണ് പ്രതിപക്ഷനേതാവ് ശനിയാഴ്ച രംഗത്തിറങ്ങിയത്.

അദാനി എന്തിന് കണ്ണൂരില്‍ വന്നു എന്ന ചോദ്യം കെ.പി.സി.സി. നേതാക്കളും ഉന്നയിച്ചു. എന്നാല്‍, ഇതും ചീറ്റിപ്പോയ പടക്കമായി നിസ്സാരവത്കരിക്കുകയാണ് മുഖ്യമന്ത്രി. അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന് അണികള്‍ ആവേശത്തോടെ ചാര്‍ത്തിനല്‍കിയ ക്യാപ്റ്റന്‍ എന്ന വിശേഷണത്തോട് ചില കമ്യൂണിസ്റ്റ് നേതാക്കള്‍ പ്രതികരിച്ചത് സാമൂഹികമാധ്യമങ്ങളില്‍ പല വ്യാഖ്യാനങ്ങള്‍ക്കും കാരണമായി.



ആളുകള്‍ അവരുടെ താത്പര്യമനുസരിച്ച് അങ്ങനെ പലതും വിളിക്കുമെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പാര്‍ട്ടിയാണ് ക്യാപ്റ്റന്‍ എന്നായിരുന്നു പി. ജയരാജന്റെ വിശേഷണം. പാര്‍ട്ടിയില്‍ എല്ലാവരും സഖാക്കളാണെന്ന വിശദീകരണമായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയത്.

അതേസമയം കോവിഡ് പശ്ചാത്തലത്തിലാണ് കൊട്ടിക്കലാശം പൂര്‍ണമായും തിരഞ്ഞെടുപ്പുകമ്മിഷന്‍ നിരോധിച്ചത്. ബൈക്ക് റാലിയും അനുവദിക്കില്ല. എന്നാല്‍, റോഡ്ഷോയ്ക്കും മൈക്ക് പ്രചാരണത്തിനും നിശ്ചിതസമയംവരെ തടസ്സമുണ്ടാകില്ല.

 



പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ നക്‌സല്‍ബാധിത പ്രദേശങ്ങളില്‍ വൈകീട്ട് ആറുവരെയും മറ്റിടങ്ങളില്‍ ഏഴുവരെയുമാണ് പരസ്യപ്രചാരണം. പോളിങ് സാധനങ്ങളുടെ വിതരണം നാളെ നടക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുറുവാ സംഘം മോഷണക്കേസില്‍ ഒന്നാം പ്രതിക്ക് രണ്ടുവര്‍ഷം തടവ്  (6 hours ago)

തിരൂര്‍ മിനി സിവില്‍ സ്‌റ്റേഷന് പിന്നില്‍ കത്തിക്കരിഞ്ഞ നിലയില്‍ മുന്‍ ജീവനക്കാരന്റെ മൃതദേഹം  (6 hours ago)

മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍  (6 hours ago)

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  (6 hours ago)

അറുപതുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി സ്യൂട്ട്‌കേസിലാക്കി തടാകത്തില്‍ തള്ളിയ 21കാരന്‍ അറസ്റ്റില്‍  (9 hours ago)

സ്ത്രീകള്‍ക്കു മാത്രമായി പിങ്ക് ബസുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി  (9 hours ago)

നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്  (9 hours ago)

ആണവ നിലയങ്ങളിൽ തീ Pickaxe മല പിളർത്തി ഇറാനിൽ ഭൂകമ്പം...!  (10 hours ago)

നിർത്താതെ സൈറൺ ഞെട്ടി പ്രവാസികൾ..!യുദ്ധം ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ;  (10 hours ago)

ഇറാനിൽ ഭൂകമ്പം..! Pickaxe മല പിളർത്തി അമേരിക്ക ഇറാൻ താങ്ങില്ല നിലവിളി തുടങ്ങി ഉപഗ്രഹചിത്രം പുറത്ത് ആണവബോംബ്..?!  (10 hours ago)

'രാവിലെ 9 മണിക്ക് വീട്ടിലെത്തണം..' അവസാന ഫോൺ കോൾ ഭാര്യയും ഭർത്താവും തൂങ്ങി മരിച്ചു വാതിൽ തുറന്ന് കിടന്നു,പിന്നാലെ  (10 hours ago)

വിദ്യാര്‍ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് നടന്‍ ജോജു ജോര്‍ജ്  (10 hours ago)

അയൺ ഡോം തമീർ മിസൈൽ ഇന്ത്യയിൽ..!! നെതന്യാഹു നേരിട്ട് മോദിക്ക് കൈകൊടുത്തു..! ഞെട്ടി ഇറാൻ ഇന്ത്യ ഇറങ്ങും..?  (10 hours ago)

അകത്തിരുന്ന് പിണറായി കൊടുത്ത ക്വട്ടേഷൻ..! കോടതിയിൽ ബെഞ്ചിലിടിച്ച് പ്രൊസിക്യൂഷൻ,ED കത്തിച്ചു..!  (10 hours ago)

വിദ്യാര്‍ഥികള്‍ക്കുനേരെ ഡല്‍ഹി പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് രാഹുല്‍ ഗാന്ധി  (10 hours ago)

Malayali Vartha Recommends